ചിക്കൻ വിങ്സ് കഴിക്കുന്ന രീതി തെറ്റ്; എങ്ങനെയെന്ന് കാണിക്കും ഈ വിഡിയോ
നിങ്ങൾ ചിക്കൻ വിങ്സ് ശരിയായ രീതിയിലാണോ ഇതുവരെ കഴിച്ചിരുന്നത്? ഇങ്ങനെയൊരു ചോദ്യം ആരെങ്കിലും ചോദിച്ചാൽ സത്യത്തിൽ നമുക്ക് ആർക്കും കൃത്യമായ ഉത്തരം ഉണ്ടാകില്ല. എങ്കിലും ഫ്രൈഡ് ചിക്കന്റെ വിങ്സ് എന്നുപറയുമ്പോൾ എങ്ങനെ വന്നാലും അതു കഴിച്ചുകഴിഞ്ഞാൽ കുറേയേറെ ഭാഗം വെറുതെ വേസ്റ്റ് ആയി പോകാറുണ്ട് എന്നത്

നിങ്ങൾ ചിക്കൻ വിങ്സ് ശരിയായ രീതിയിലാണോ ഇതുവരെ കഴിച്ചിരുന്നത്? ഇങ്ങനെയൊരു ചോദ്യം ആരെങ്കിലും ചോദിച്ചാൽ സത്യത്തിൽ നമുക്ക് ആർക്കും കൃത്യമായ ഉത്തരം ഉണ്ടാകില്ല. എങ്കിലും ഫ്രൈഡ് ചിക്കന്റെ വിങ്സ് എന്നുപറയുമ്പോൾ എങ്ങനെ വന്നാലും അതു കഴിച്ചുകഴിഞ്ഞാൽ കുറേയേറെ ഭാഗം വെറുതെ വേസ്റ്റ് ആയി പോകാറുണ്ട് എന്നത് സത്യമാണ്. എല്ലിൽ നിന്നും മാംസം മാത്രം കിട്ടാൻ കുറച്ചുപ്രയാസമുള്ള ഒരു ഐറ്റമാണ് ഫ്രൈഡ് ചിക്കൻ വിങ്സ്, എന്നാൽ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ വൈറലായ ഒരു വിഡിയോയിൽ പറയുന്നത് ചിക്കൻ വിങ്സ് കഴിക്കുന്നതിനുള്ള ശരിയായ രീതി എങ്ങനെയാണെന്നാണ്. ഇൻസ്റ്റഗ്രാം മെമെ എന്ന പേജ് പങ്കുവച്ച റീലിന്റെ അടിക്കുറിപ്പ് തന്നെ ഞാൻ ഇത്രയും നാൾ തെറ്റായിട്ടായിരുന്നു ചിക്കൻ വിങ്സ് കഴിച്ചിരുന്നത് എന്നാണ്.
വിഡിയോയിൽ ഒരു യുവതി ചിക്കൻ വിങ്സ് കൈയിൽ പിടിച്ചിരിക്കുന്നത് കാണാം. തുടർന്ന് മാംസമുള്ള ഭാഗം കടിച്ചുപിടിച്ച് മറ്റു രണ്ടുഭാഗത്തെ എല്ലുകൾ രണ്ടുവശത്തേയ്ക്ക് വലിയ്ക്കുന്നു. വളരെ അനായാസേന ആ എല്ലുകൾ അവരുടെ കയ്യിൽ എത്തുന്നതും മാംസം ഒരൽപ്പം പോലും നഷ്ടമാകാതെ കഴിയ്ക്കാനാകുന്നതും നമുക്ക് വിഡിയോയിൽ കാണാം. തുടർന്ന് ഇത് കാണുന്ന ഒരാൾ സ്തംഭിച്ചുനിൽക്കുന്നതും അതുപോലെ ചെയ്തുനോക്കുന്നതുമാണ് കാണിക്കുന്നത്. അയാൾ ചിക്കൻ വിങ്സ് എടുത്ത് വായിൽ വയ്ക്കുന്നു, രണ്ടറ്റത്തേയും എല്ലിൽ പിടിച്ച് വലിയ്ക്കുന്നതോടെ അത് മാംസത്തിൽ നിന്നും ഊരിപ്പോരുന്നു. മില്യൺ വ്യൂ കടന്ന വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മിക്ക ഉപയോക്താക്കളും ചിക്കൻ കഴിക്കുന്നതിനുള്ള ഏറ്റവും വൃത്തിഹീനമായ രീതിയാണെന്ന് പറയുമ്പോൾ, ഈ രീതിയും തെറ്റാണെന്ന് പലരും അവകാശപ്പെടുന്നു.
ചിലർ പറയുന്നത് അത് ഫ്രൈഡ് ചിക്കനല്ല, മൈക്രോവേവിൽ വച്ച് മൃദുവാക്കിയെടുത്തതിനാലാണ് അത്ര എളുപ്പത്തിൽ എല്ലിൽ നിന്നും വിട്ടുപോരുന്നതെന്നാണ്, ഏതായാലും വിഡിയോ കണ്ട പലരും അത് പരീക്ഷിച്ചുനോക്കാൻ തയാറാവുകയും പലരും വിജയിക്കുകയും ചെയ്തുവെന്ന് കമന്റ് ബോക്സ് തുറന്നുനോക്കിയാലറിയാം. ഭക്ഷണവും പാചകവുമായി ബന്ധപ്പെട്ട മിക്ക വിഡിയകോളും ഇതുപോലെ ഇന്റർനെറ്റിൽ എപ്പോഴും തരംഗം സൃഷ്ടിക്കുന്നവയാണ്. ലക്ഷക്കണക്കിന് പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന ഇത്തരം വീഡിയോകൾക്ക് സ്വീകാര്യതയും ഏറെയാണ്.
English Summary: Have You Been Eating Chicken Wings The Right Way? Watch This Video To Find Out