വേവിച്ചാൽ രുചിയുള്ള പഴം; നോനി അഥവാ ഛര്‍ദ്ദില്‍ പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? രോഗങ്ങൾ തടയാനും ബെസ്റ്റാണ്

പണ്ടുപണ്ട്, പസഫിക് സമുദ്രം താണ്ടി ഹവായിയിലേക്കെത്തിയ പുരാതന പോളിനേഷ്യക്കാര്‍, തങ്ങളുടെ കയ്യില്‍ 24 തരം മരങ്ങളുടെ ചെടികള്‍ കരുതിയിരുന്നു. കലോ (തരോ), കോ (കരിമ്പ്), മൈഅ (വാഴ), നിയു (തേങ്ങ) തുടങ്ങിയവയുടെ ചെടികള്‍ക്കിടയില്‍ അല്‍പ്പം വ്യത്യസ്തമായ ഒരു ചെടി കൂടി ഉണ്ടായിരുന്നു. നോനി എന്നായിരുന്നു അതിന്‍റെ

പണ്ടുപണ്ട്, പസഫിക് സമുദ്രം താണ്ടി ഹവായിയിലേക്കെത്തിയ പുരാതന പോളിനേഷ്യക്കാര്‍, തങ്ങളുടെ കയ്യില്‍ 24 തരം മരങ്ങളുടെ ചെടികള്‍ കരുതിയിരുന്നു. കലോ (തരോ), കോ (കരിമ്പ്), മൈഅ (വാഴ), നിയു (തേങ്ങ) തുടങ്ങിയവയുടെ ചെടികള്‍ക്കിടയില്‍ അല്‍പ്പം വ്യത്യസ്തമായ ഒരു ചെടി കൂടി ഉണ്ടായിരുന്നു. നോനി എന്നായിരുന്നു അതിന്‍റെ പേര്.
നോനി തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് പല കാരണങ്ങള്‍ ഉണ്ടായിരുന്നു. നോനിപ്പഴത്തിന്‍റെ പുറംതൊലിയും, ഇലകളും പോഷകഗുണമുള്ളതായിരുന്നു. ലാവ ഒഴുകിപ്പരന്ന കഠിനമായ ഭൂപ്രദേശങ്ങളിൽ പോലും വളർത്താൻ കഴിയുന്ന ഒരേയൊരു പഴം കൂടിയാണ് നോനി. അതിനാൽ അവ അഗ്നിപർവതങ്ങളുടെ ദേവതയും ഹവായിയുടെ സ്രഷ്ടാവുമായ പെലെയുടെ സമ്മാനമാണ് ഈ പഴം എന്നും വിശ്വസിക്കപ്പെടുന്നു.
വളരെയധികം പോഷകഗുണങ്ങളുണ്ടെങ്കിലും നോനിപ്പഴം കഴിക്കുക അത്ര എളുപ്പമല്ല. ഇതില്‍ നിന്നും പുറത്തു വരുന്ന ഗന്ധം തന്നെ അതിനു കാരണം. മത്സ്യത്തിന്‍റെയും ചീസിന്‍റെയുമെല്ലാം ഗന്ധത്തോട് ഇതിനെ ഉപമിക്കാറുണ്ട്. എന്നാല്‍, ഛര്‍ദ്ദിലിന്‍റെ ഗന്ധത്തോടാണ് ഇതിന് ഏറ്റവും സാമ്യം. വളരെ ദൂരെ നിന്ന് തന്നെ നോനിയുടെ ഗന്ധം അറിയാൻ കഴിയും. ക്ഷാമകാലത്ത് വേറെ ഒരു ഭക്ഷണവും കിട്ടാതാകുമ്പോള്‍ ജീവന്‍ നിലനിര്‍ത്താനായി ആളുകള്‍ ഈ ഗന്ധം സഹിച്ച് നോനിപ്പഴം കഴിക്കാറുണ്ട്. അങ്ങനെ ഇതിന് 'പട്ടിണിപ്പഴം' എന്നും പേരുവന്നു.
നോനിപ്പഴം പച്ചയ്ക്കോ പഴുപ്പിച്ചോ കഴിക്കാം. പഴുക്കാത്ത നോനിക്ക് കയ്പേറിയതും കടുപ്പമുള്ളതുമായ സ്വാദാണ് ഉള്ളത്. ഇത് കറി വച്ച് മാത്രമേ കഴിക്കാനാകൂ. അതേസമയം, പഴുത്ത നോനി, തൊലിയും വിത്തുകളും ഉൾപ്പെടെ ഉപ്പ് കൂട്ടി കഴിക്കാം. ഹവായിയിൽ മറ്റു പഴങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ജ്യൂസായും ഇത് ഉപയോഗിക്കുന്നു. ഫ്രീസ്-ഡ്രൈഡ് അല്ലെങ്കിൽ എയർ-ഡ്രൈഡ് നോനി പഴങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന പൊടികളും ഉണ്ട്, അവ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ചെറിയ ലഘുഭക്ഷണങ്ങളും ഇതുപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്.
നോനി ജ്യൂസില്‍ ഇറിഡോയിഡുകൾ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബയോട്ടിൻ, ഫോളേറ്റ് തുടങ്ങി ഒട്ടേറെ അവശ്യപോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പോളിനേഷ്യക്കാർ 2,000 വർഷമായി മലബന്ധം, സന്ധിവാതം, വേദന എന്നിവയ്ക്ക് നോനി ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ, ഹവായിയിലെ പരമ്പരാഗത ഔഷധ സമ്പ്രദായമായ ലൗ ലാപൗ പ്രകാരം തൊണ്ടവേദന, വ്രണങ്ങൾ, ജലദോഷം, പനി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉത്കണ്ഠ മുതലായ രോഗങ്ങള്‍ക്കും നോനി ഉപയോഗിച്ചു വരുന്നു. കൂടാതെ, ഇതിനു ക്യാന്‍സര്‍ തടയാനും പുകവലി മൂലം ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ അളവ് കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
English Summary: What Is Noni, And Why Is It Called The Vomit Fruit