ഇന്ത്യൻ വിഭവങ്ങൾക്ക് പല തരത്തിലുള്ള മസാലകളുടെ മണമാണ്. ആരിലും കൊതിയുണർത്തുന്ന ആ ഗന്ധം തന്നെ വിശപ്പിനെ മാടിവിളിക്കും. എന്നാൽ ഈ വിഭവങ്ങൾ കഴിച്ചതിനു ശേഷം രണ്ടോ മൂന്നോ തവണ കൈകൾ കഴുകിയാലും ആ മസാലകളുടെ മണം കൈകളിൽ നിന്നും പോകുകയില്ല. എന്താണിതിനു ഒരു പോംവഴി എന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വിഭവങ്ങൾക്ക് പല തരത്തിലുള്ള മസാലകളുടെ മണമാണ്. ആരിലും കൊതിയുണർത്തുന്ന ആ ഗന്ധം തന്നെ വിശപ്പിനെ മാടിവിളിക്കും. എന്നാൽ ഈ വിഭവങ്ങൾ കഴിച്ചതിനു ശേഷം രണ്ടോ മൂന്നോ തവണ കൈകൾ കഴുകിയാലും ആ മസാലകളുടെ മണം കൈകളിൽ നിന്നും പോകുകയില്ല. എന്താണിതിനു ഒരു പോംവഴി എന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. മിക്കവരും ഈ ഗന്ധത്തിൽ നിന്നും രക്ഷ നേടാൻ പെർഫ്യൂമോ ക്രീമോ പോലുള്ളവ ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ ഇതെപ്പോഴും സാധ്യമായെന്നു വരുകയില്ല. അപ്പോൾ എന്ത് ചെയ്യും? കൈകളിൽ നിന്നും മസാലയുടെ മണം കളയുകയും വേണം. അതിനു ചില എളുപ്പ വഴികളുണ്ട്. വളരെ പെട്ടെന്ന് തന്നെ കൈകളിൽ നിന്നും രൂക്ഷഗന്ധത്തെ അകറ്റാം 

ADVERTISEMENT

ടൂത്ത് പേസ്റ്റ് അല്ലെങ്കിൽ മൗത് വാഷ് 

കൈകൾ കഴുകുമ്പോൾ ഹാൻഡ് വാഷിനു പകരമായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. പേസ്റ്റ് നല്ലതു പോലെ കൈകളിൽ ഉരച്ചതിനു ശേഷം കഴുകാം. ടൂത്ത് പേസ്റ്റിനു പകരമായി മൗത് വാഷും ഉപയോഗിക്കാം. വായിൽ നിന്നുമുള്ള ദുർഗന്ധത്തെ അകറ്റുന്നതു പോലെ തന്നെ കൈകളിലെ മണത്തെയും പാടെ മാറ്റാൻ കഴിയും.

ADVERTISEMENT

ചെറുനാരങ്ങ

വളരെ പഴയതും ഇപ്പോഴും എല്ലാവരും തന്നെ ചെയ്യുന്നതുമായ ഒരു വഴിയാണ് ഹെറുനാരങ്ങയുടെ നീര് കൈകളിൽ പുരട്ടുക എന്നത്. നാരങ്ങായിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കൈകളിലെ രൂക്ഷഗന്ധത്തെ അകറ്റാൻ സഹായിക്കും.

ADVERTISEMENT

തക്കാളി 

തക്കാളി നീരിനു ഉള്ളിയുടേത് പോലുള്ള രൂക്ഷഗന്ധത്തെ പ്രതിരോധിക്കാൻ സാധിക്കും. മാത്രമല്ല, തക്കാളി കൈകളിൽ ഒരു മോയ്സചറൈസർ പോലെ പ്രവർത്തിക്കും. കൈകളിലെ കറുത്ത പാടുകളെ ഇല്ലാതെയാക്കുകയും ചെയ്യും. 

കാപ്പിപ്പൊടി 

കാപ്പിപൊടി ഒരു സ്ക്രബ്ബ്‌ പോലെ പ്രവർത്തിക്കുമെന്നു മാത്രമല്ല, കൈകളിലെ മണത്തെ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

ബേക്കിങ് സോഡ

ഒരു സ്പൂൺ ബേക്കിങ് സോഡ കൈയിൽ എടുത്തതിനു ശേഷം അതിലേയ്ക്ക് കുറച്ച് ഉപ്പ് കൂടിയിട്ട് നന്നായി ഉരയ്ക്കണം. അതിനു ശേഷം വെള്ളമുപയോഗിച്ച് കഴുകാം. കൈകളിലെ രൂക്ഷഗന്ധം മാറും.

ഡിഷ്‌വാഷിങ് ജെൽ 

സ്ഥിരമായി ഉപയോഗിക്കുന്ന ഹാൻഡ് വാഷിൽ നിന്നും മാറി ഡിഷ്‌വാഷിങ് ജെൽ ഉപയോഗിച്ച് കൈകൾ കഴുകാം. എന്നാൽ കൈകൾ കഴുകിയതിനു ശേഷം കുറച്ചു ഹാൻഡ് ക്രീം കൈകളിൽ പുരട്ടാൻ മറക്കരുത്. അല്ലാത്ത പക്ഷം കൈകളിലെ ചർമം വരണ്ടു പോകാനിടയുണ്ട്.

English Summary: Smelly hands? Here’s how you can get rid of the odour