ഈ ഭക്ഷണങ്ങൾക്കൊപ്പം വെള്ളം കുടിക്കല്ലേ; കാരണമുണ്ട്
വെള്ളം നമ്മുടെ ശരീരത്തിന് അവശ്യം വേണ്ട ഒന്ന് തന്നെയാണ്. എന്നാൽ അമിതമായി വെള്ളം കുടിച്ചാൽ അതും ദോഷകരമായി തന്നെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ദിവസവും 20 ശതമാനത്തോളം ഫ്ലൂയിഡ് ഭക്ഷണത്തിൽ നിന്നും ബാക്കി മറ്റു പാനീയങ്ങളിൽ നിന്നുമാണ് ശരീരത്തിന് ലഭിക്കേണ്ടത്. ശരീരത്തിന് ആവശ്യമാണെന്നിരിക്കെ

വെള്ളം നമ്മുടെ ശരീരത്തിന് അവശ്യം വേണ്ട ഒന്ന് തന്നെയാണ്. എന്നാൽ അമിതമായി വെള്ളം കുടിച്ചാൽ അതും ദോഷകരമായി തന്നെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ദിവസവും 20 ശതമാനത്തോളം ഫ്ലൂയിഡ് ഭക്ഷണത്തിൽ നിന്നും ബാക്കി മറ്റു പാനീയങ്ങളിൽ നിന്നുമാണ് ശരീരത്തിന് ലഭിക്കേണ്ടത്. ശരീരത്തിന് ആവശ്യമാണെന്നിരിക്കെ തന്നെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വെള്ളം പാടെ ഒഴിവാക്കേണ്ടിയിരിക്കുന്നു. കാരണമെന്തന്നല്ലേ? ദഹന പ്രശ്‍നങ്ങളും ശാരീരിക അസ്വസ്ഥതകളുമുണ്ടാകാനിടയുണ്ട്. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്നറിയാം.
വാഴപ്പഴങ്ങൾ
ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് വാഴപ്പഴങ്ങൾ. ഇവ കഴിച്ചതിനു ശേഷം വെള്ളം കൂടുതലായി കുടിക്കുന്നത് വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളെ വളരെയധികം നേർപ്പിക്കും. ഇത് ദഹനപ്രക്രിയയെ സാവധാനത്തിലാക്കുന്നു. വാഴപ്പഴങ്ങൾ കഴിക്കുമ്പോൾ അവ മാത്രമായി കഴിക്കുന്നതാണ് എപ്പോഴും നല്ലത്.
സിട്രസ് പഴങ്ങൾ
ധാരാളം നീര് അടങ്ങിയിട്ടുള്ള പഴങ്ങളാണ് ഓറഞ്ച്, മധുര നാരങ്ങ, ചെറുനാരങ്ങ. ഇവയിലടങ്ങിയിട്ടുള്ള ജലത്തിന്റെ അളവും ഉയർന്ന തോതിൽ തന്നെയാണ്. ആയതിനാൽ ഈ പഴങ്ങൾ കഴിച്ചതിനു ശേഷം വെള്ളം ധാരാളമായി കുടിക്കുന്നത് ചെറിയ രീതിയിൽ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കുമെന്ന് മാത്രമല്ല, വയർ അമിതമായി നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യുന്നു. മേൽപറഞ്ഞ പഴങ്ങൾ കഴിച്ച് കുറച്ചു നേരം കഴിഞ്ഞതിനു ശേഷം മാത്രം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
തൈര്
ധാരാളം പ്രോബയോട്ടിക് ഘടകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ തൈര് കഴിക്കുന്നത് കുടലിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കും. തൈര് കഴിച്ചതിനു പുറകെ വെള്ളം കുടിച്ചാൽ ഈ പ്രോബയോട്ടിക്കുകൾ കുടലിൽ നിന്നും നീക്കം ചെയ്യപ്പെടാനും അവയുടെ പ്രവർത്തനം മന്ദഗതിയിലാക്കാനുമിടയുണ്ട്. തൈരിനൊപ്പം വെള്ളം കുടിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം വെള്ളം കുടിക്കുക.
എരിവുള്ള ഭക്ഷണങ്ങൾ
മുളക് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, ഹോട്ട് സോസുകൾ എന്നിവ കഴിച്ചതിനു പുറകെ വെള്ളം കുടിക്കുന്ന ശീലം മിക്കവരിലും തന്നെയുണ്ട്. ഇങ്ങനെ ചെയ്യുന്നത് ശാരീരിക അസ്വസ്ഥതകൾ വർധിപ്പിക്കും. എങ്ങനെയെന്നാൽ, വെള്ളം എരിവ് കൂടുതലിടങ്ങളിലേയ്ക്ക് വ്യാപിക്കും, അനുഭവപ്പെടുന്ന പുകച്ചിൽ ഉയർന്ന തോതിലാക്കുകയും ചെയ്യുന്നു. എരിവ് കൂടുതലുള്ള ഭക്ഷണം കഴിച്ചതിനു ശേഷം വെള്ളമൊഴിവാക്കി പകരം തൈര് കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം.
ചോറ്
ചോറ് കഴിക്കുമ്പോൾ അതിനൊപ്പം വെള്ളം കൂടി ഗ്ലാസ്സുകളിൽ ഒഴിച്ചുവയ്ക്കാറുണ്ട് ഭൂരിപക്ഷം പേരും. എന്നാൽ ചോറിനൊപ്പം വെള്ളം കുടിക്കുന്നത് വയറിലെ ദഹനത്തിന് സഹായിക്കുന്ന ആസിഡുകളുടെ പ്രവർത്തനം സാവധാനത്തിലാക്കുന്നു. ഫലമോ, ശരിയായ രീതിയിൽ ദഹനം നടക്കുകയില്ല. ചോറ് കഴിക്കുന്നതിനു മുമ്പോ അതിനു ശേഷമോ മാത്രം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ചോറിനു ദഹിക്കാൻ അൽപം സമയം കൊടുത്തതിനു ശേഷം മാത്രം വെള്ളം ധാരാളമായി കുടിക്കാം.
English Summary: 5 Foods That Should Not Be Consumed With Water