വേവിക്കാത്ത ഓയിസ്റ്റർ കഴിച്ച് ആര്യ; മിസ്റ്റര്‍ ബീന്‍ ആണോ എന്ന് ആരാധകര്‍!
ഓസ്ട്രേലിയന്‍ യാത്രക്കിടെ ഓയിസ്റ്റര്‍ കഴിക്കുന്ന വിഡിയോ പങ്കുവച്ച് ആര്യ ബഡായി. ഇന്‍സ്റ്റഗ്രാമിലാണ് ആര്യ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പ്ലാസ്റ്റിക് പാക്കറ്റില്‍ നിന്നും ഓയിസ്റ്റര്‍ എടുക്കുന്നത് ആണ് ആദ്യം കാണുന്നത്. പിന്നീട് ഇതില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നു. കഴിച്ചിട്ട് നന്നായിട്ടുണ്ടെന്ന്

ഓസ്ട്രേലിയന്‍ യാത്രക്കിടെ ഓയിസ്റ്റര്‍ കഴിക്കുന്ന വിഡിയോ പങ്കുവച്ച് ആര്യ ബഡായി. ഇന്‍സ്റ്റഗ്രാമിലാണ് ആര്യ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പ്ലാസ്റ്റിക് പാക്കറ്റില്‍ നിന്നും ഓയിസ്റ്റര്‍ എടുക്കുന്നത് ആണ് ആദ്യം കാണുന്നത്. പിന്നീട് ഇതില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നു. കഴിച്ചിട്ട് നന്നായിട്ടുണ്ടെന്ന് തലയാട്ടുന്ന ആര്യയെ വിഡിയോയില്‍ കാണാം.
മിസ്റ്റര്‍ ബീന്‍ സീരീസില്‍ മിസ്റ്റര്‍ ബീന്‍ കഴിക്കുന്ന സാധനം അല്ലേ ഇതെന്നാണ് ആരാധകര്‍ കൂടുതലും ഇതിനടിയില്‍ കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഒായിസ്റ്റർ പാകം ചെയ്തും കഴിക്കാമെന്നും തേങ്ങ, ഇഞ്ചി വെളുത്തുള്ളി മുളക്, മസാലകളെല്ലാം ചേർത്ത് ടോസ്റ്റ് ചെയ്ത് കഴിക്കാമെന്നുമൊക്കെ നിരവധി കമന്റെുകളും ഉണ്ട്.
വളരെയധികം മൈക്രോന്യൂട്രിയന്റുകള്‍ അടങ്ങിയ ഒരു കടല്‍വിഭവമാണ് ഓയിസ്റ്റര്‍. വളരെ ആരോഗ്യകരമായ ഭക്ഷണമായി ഇത് കണക്കാക്കുന്നു. ഇതില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 12 മസ്തിഷ്ക ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കൂടാതെ, വിറ്റാമിൻ ഡി, കോപ്പർ, സിങ്ക്, മാംഗനീസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഓയിസ്റ്റര്‍. പ്രകൃതിദത്തമായ സെലിനിയവും ഇവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് വളരെ ചെറിയ അളവിൽ ആവശ്യമായ ധാതുവാണ് സെലിനിയം.
സാധാരണയായി വേവിക്കാതെയാണ് ഓയിസ്റ്റര്‍ കഴിക്കുന്നത്. ഇതിനു മുകളില്‍ അല്‍പ്പം നാരങ്ങ നീര് പിഴിഞ്ഞെടുത്ത് നേരെ വായിലേക്ക് ഇടുന്നു. ഇങ്ങനെ കഴിക്കുന്നത് എല്ലായ്പ്പോഴും സുരക്ഷിതമായിക്കൊള്ളണമെന്നില്ല. ഇതില്‍ നിന്നും ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട്. അസംസ്കൃതമായി കഴിക്കുന്നതിനാൽ, ബാക്ടീരിയ മൂലമുള്ള ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
കഴിക്കുന്നതിനു മുന്‍പേ ഇവ നല്ലതാണോ എന്ന് കണ്ടുപിടിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. പനി, വിറയൽ, ഓക്കാനം, ഛർദ്ദി, വയറിളക്കം മുതലായ ലക്ഷണങ്ങളാണ് ഭക്ഷ്യവിഷബാധയുടെ ആദ്യലക്ഷണങ്ങള്‍. അർബുദം, പ്രമേഹം, കരൾ രോഗങ്ങൾ എന്നിവയുള്ള ആളുകള്‍ക്ക് അപകടസാധ്യത കൂടുതലാണ്.
English Summary: Actress Arya Share Oyster Eating Video