അടുക്കളമാലിന്യം എന്നും വീടുകളുടെ തീരാത്തലവേദനയാണ്. വലിച്ചെറിയാനാകില്ല, അടുക്കളമാലിന്യം ആരും ശേഖരിക്കുകയുമില്ല. ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവു പരമാവധി കുറയ്ക്കുക മാത്രമാണു പ്രതിവിധി. ഈ സാഹചര്യത്തിൽ, പച്ചക്കറിയും പഴങ്ങളും വൃത്തിയാക്കുമ്പോൾ അവയുടെ തൊലി മാലിന്യക്കൊട്ടയിലേക്കെറിയുന്നതിനു പകരം അവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളമാലിന്യം എന്നും വീടുകളുടെ തീരാത്തലവേദനയാണ്. വലിച്ചെറിയാനാകില്ല, അടുക്കളമാലിന്യം ആരും ശേഖരിക്കുകയുമില്ല. ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവു പരമാവധി കുറയ്ക്കുക മാത്രമാണു പ്രതിവിധി. ഈ സാഹചര്യത്തിൽ, പച്ചക്കറിയും പഴങ്ങളും വൃത്തിയാക്കുമ്പോൾ അവയുടെ തൊലി മാലിന്യക്കൊട്ടയിലേക്കെറിയുന്നതിനു പകരം അവ ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താനാകുമെങ്കിൽ നല്ലതല്ലേ..? അത്തരത്തിൽ പുനരുപയോഗിക്കാവുന്ന ചില ‘തോലുകൾ’ ഇതാ...

∙ നാരങ്ങാത്തോൽ: അടുക്കളയിലെ എല്ലാത്തരം അഴുക്കും വൃത്തിയാക്കാൻ നാരങ്ങാത്തോൽ മതിയാകും. അഴുക്കുള്ളിടത്ത് അൽപം ബേക്കിങ് സോഡ വിതറിയ ശേഷം നാരങ്ങാത്തോൽ കൊണ്ട് ഉരച്ചാൽ ചെറുകറകൾ മുതൽ തുരുമ്പുവരെ അനായാസം കളയാനാകും.

Representative Image. Photo Credit : Temmuzcan / iStock Photo.com
ADVERTISEMENT

∙ കാരറ്റ്: ധാരാളം പോഷകങ്ങളടങ്ങിയ കാരറ്റ് തൊലി ഒരിക്കലും കളയരുത്. വൃത്തിയായി കഴുകി ആവശ്യത്തിനു വെള്ളമൊഴിച്ചു വേവിച്ച് അരിച്ചെടുക്കുന്ന കാരറ്റ് പീൽ സ്റ്റോക് സൂപ്പുകളിലും കറികളിലും ചേർക്കാം. നന്നായി കഴുകിയെടുത്ത കാരറ്റ് തൊലി പൊടിയായി അരിഞ്ഞ് സ്മൂത്തി, ഷെയ്ക്ക് തുടങ്ങിയവയിൽ ചേർക്കാം.

∙ സാലഡ് വെള്ളരി: വെള്ളരിത്തൊലിയും കാരറ്റിന്റേതുപോലെ പോഷകസമൃദ്ധമാണ്. സാധാരണ ചട്നികളുടെ ചേരുവകൾക്കൊപ്പം ചേർത്തരച്ചു വെള്ളരിത്തൊലി ചട്നി ഉണ്ടാക്കാം.

ADVERTISEMENT

∙ ഓറഞ്ച്: ഓറഞ്ച് തൊലിയും പഞ്ചസാരയുമുണ്ടെങ്കിൽ രുചികരമായ ഓറഞ്ച് പീൽ കാൻഡി ഉണ്ടാക്കാം. രണ്ടു കഷണം ഓറഞ്ച് തൊലി ചേർത്ത ഓറഞ്ച് ചായ അതീവ രുചികരമാണ്. ഉണക്കിപ്പൊടിച്ചു സൂക്ഷിച്ചാൽ ആവശ്യാനുസരണം റോസ് വാട്ടറോ തൈരോ ചേർത്താൽ മുഖത്തു പുരട്ടാൻ ഉഗ്രൻ ഫെയ്സ് പാക്ക് ആയി.

∙ പഴത്തൊലി: മുഖചർമം സോഫ്റ്റ് ആകാൻ ഏറ്റവും മികച്ച വീട്ടുവിദ്യയാണു പഴത്തൊലി മൃദുവായി മുഖത്ത് ഉരസുന്നത്.

ADVERTISEMENT

∙ ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങ് തൊലിയിൽ അടങ്ങിയ കാറ്റികൊളസ് എന്ന എൻസൈം കൺതടങ്ങളിലെ കറുപ്പു മാറ്റാൻ സഹായിക്കും.

ഇനി, ഇതൊന്നുമല്ലാത്ത പച്ചക്കറികളുടെ തോല്, കുരു ഒക്കെ എന്തുചെയ്യും? അതും വലിച്ചെറിയേണ്ട. അധികം ജലാംശമില്ലെന്നുറപ്പാക്കി കൂട്ടിവച്ചു കംപോസ്റ്റ് ആക്കിയാൽ അടുക്കളത്തോട്ടത്തിലേക്കു വളമായി...!

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

English Summary:

Surprising uses of leftover fruit and vegetable Peels