ഈ ട്രിക്ക് കൊള്ളാം! വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, എളുപ്പത്തിൽ ബിയർ തണുപ്പിച്ചെടുക്കാം
നല്ല ചൂടത്ത് ഒരു തണുത്ത ബിയർ കഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ കയ്യിലുള്ള ബിയർ ഒട്ടും തണുപ്പില്ലാതെയാണ് ഇരിക്കുന്നതെങ്കിലോ? സംഗതി ശോകമാണല്ലേ...ഇങ്ങനെയൊരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നാൽ ഉടനെ ചെയ്യുന്നത് എന്താണ്? ബിയർ കുപ്പികൾ ഫ്രീസറിൽ വച്ച് തണുപ്പിക്കാൻ നോക്കുമെന്നല്ലേ ഉത്തരം. എന്നാൽ ബിയർ

നല്ല ചൂടത്ത് ഒരു തണുത്ത ബിയർ കഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ കയ്യിലുള്ള ബിയർ ഒട്ടും തണുപ്പില്ലാതെയാണ് ഇരിക്കുന്നതെങ്കിലോ? സംഗതി ശോകമാണല്ലേ...ഇങ്ങനെയൊരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നാൽ ഉടനെ ചെയ്യുന്നത് എന്താണ്? ബിയർ കുപ്പികൾ ഫ്രീസറിൽ വച്ച് തണുപ്പിക്കാൻ നോക്കുമെന്നല്ലേ ഉത്തരം. എന്നാൽ ബിയർ തണുത്തു കിട്ടണമെങ്കിലോ ഏകദേശം അരമണിക്കൂർ എങ്കിലും സമയമെടുക്കും. ഇനി പറയുന്ന കാര്യം ചെയ്താൽ മതിയാകും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, എളുപ്പത്തിൽ ബിയർ തണുപ്പിച്ചെടുക്കാം.
പേപ്പർ ടവൽ
ബിയർ പെട്ടെന്ന് തണുപ്പിക്കാനായി ഈ സൂത്രം പ്രയോഗിക്കാം. ഒരു നനഞ്ഞ പേപ്പർ ടവൽ കുപ്പിയുടെ മുകളിലായി പൊതിഞ്ഞതിനു ശേഷം ഫ്രീസറിൽ വെയ്ക്കാം. വളരെ പെട്ടെന്ന് തന്നെ ബിയർ തണുത്തതായി കാണുവാൻ കഴിയും. ഇതെന്തു മാജിക് എന്ന് ചിന്തിക്കുന്നുണ്ടാകുമല്ലേ? ഇതിനു പുറകിൽ മാജിക് അല്ല ശാസ്ത്രം തന്നെയാണ്. പേപ്പർ ടവലിലെ ജലാംശം ബാഷ്പീകരിക്കുകയും ചെറിയ ഒരു കൂളിംഗ് സിസ്റ്റം പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ബാഷ്പീകരണം ബിയറിലെ ചൂടിനെ അകറ്റുമെന്നു മാത്രമല്ല, വളരെ പെട്ടെന്ന് തന്നെ ബിയർ തണുക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ കുറച്ചു സമയം പോലും ബിയർ തണുക്കാൻ വെയ്ക്കാൻ സമയമില്ലെങ്കിൽ ഒരു പേപ്പർ ടവലിനു പകരമായി രണ്ടോ മൂന്നോ നനഞ്ഞ പേപ്പർ ടവലുകൾ കുപ്പിയ്ക്കു മുകളിലായി പൊതിഞ്ഞു വയ്ക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഫലം ലഭിക്കും.
ബിയർ മഗ് തണുപ്പിക്കാം
ബിയർ മഗും ഗ്ലാസുകളും ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുക്കുന്നത് ബിയറിനു കൂടുതൽ തണുപ്പ് നൽകാൻ സഹായിക്കും. സമയം കൂടുതലുണ്ടെങ്കിൽ ഗ്ലാസുകളും മഗും ഫ്രീസറിലേയ്ക്ക് എടുത്തുവെയ്ക്കാം. ബിയർ തണുക്കുന്നത്രയും സമയമെടുക്കാതെ തന്നെ ഇവ തണുക്കും. ഇനി ചെറുതണുപ്പുള്ള ബിയർ ഈ ഗ്ലാസ്സിലേക്കോ മഗിലേയ്‌ക്കോ ഒഴിച്ചു കഴിച്ചു നോക്കൂ, വ്യത്യാസം മനസിലാകും.
ഐസ് വാട്ടറിൽ ഇട്ടുവെയ്ക്കാം
ഏറെ സമയം ബിയറിൽ തണുപ്പ് നിൽക്കണമെങ്കിൽ ഒരു ബക്കറ്റിൽ ഐസോ വെള്ളമോ എടുത്തതിനു ശേഷം അതിലേയ്ക്ക് ബിയർ കുപ്പികൾ മാറ്റാം. ആ വെള്ളത്തിൽ കുറച്ച് ഉപ്പ് കൂടിയിട്ടു കൊടുക്കാൻ മറക്കണ്ട. കുറെ സമയം ബിയർ ബോട്ടിലുകളിലെ തണുപ്പ് നിലനിർത്താൻ ഇങ്ങനെ ചെയ്താൽ മതിയാകും.