കാപ്പിയുടെ കഥ അറിയുമോ? സൗഹൃദ സംഭാഷണങ്ങളിലും സ്വകാര്യ നിമിഷങ്ങളിലും താരമാണ്
കാപ്പിയുടെ മണവും രുചിയും ആരെയാണ് ആകർഷിക്കാത്തത്? കടുപ്പത്തിലൊരു കാപ്പിയും കൂടെ എന്തെങ്കിലും ചെറു കടിയും കൂടിയുണ്ടെങ്കിൽ വൈകുന്നേരങ്ങൾക്കു പതിവില്ലാത്ത സൗന്ദര്യം വന്നു ചേരും. കൂടെ മഴയും ഇഷ്ടപ്പെട്ട സംഗീതവും കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. കാപ്പി, ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണെങ്കിലും ഇവന്റെ ഉത്ഭവം
കാപ്പിയുടെ മണവും രുചിയും ആരെയാണ് ആകർഷിക്കാത്തത്? കടുപ്പത്തിലൊരു കാപ്പിയും കൂടെ എന്തെങ്കിലും ചെറു കടിയും കൂടിയുണ്ടെങ്കിൽ വൈകുന്നേരങ്ങൾക്കു പതിവില്ലാത്ത സൗന്ദര്യം വന്നു ചേരും. കൂടെ മഴയും ഇഷ്ടപ്പെട്ട സംഗീതവും കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. കാപ്പി, ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണെങ്കിലും ഇവന്റെ ഉത്ഭവം
കാപ്പിയുടെ മണവും രുചിയും ആരെയാണ് ആകർഷിക്കാത്തത്? കടുപ്പത്തിലൊരു കാപ്പിയും കൂടെ എന്തെങ്കിലും ചെറു കടിയും കൂടിയുണ്ടെങ്കിൽ വൈകുന്നേരങ്ങൾക്കു പതിവില്ലാത്ത സൗന്ദര്യം വന്നു ചേരും. കൂടെ മഴയും ഇഷ്ടപ്പെട്ട സംഗീതവും കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. കാപ്പി, ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണെങ്കിലും ഇവന്റെ ഉത്ഭവം
കാപ്പിയുടെ മണവും രുചിയും ആരെയാണ് ആകർഷിക്കാത്തത്? കടുപ്പത്തിലൊരു കാപ്പിയും കൂടെ എന്തെങ്കിലും ചെറു കടിയും കൂടിയുണ്ടെങ്കിൽ വൈകുന്നേരങ്ങൾക്കു പതിവില്ലാത്ത സൗന്ദര്യം വന്നു ചേരും. കൂടെ മഴയും ഇഷ്ടപ്പെട്ട സംഗീതവും കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. കാപ്പി, ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണെങ്കിലും ഇവന്റെ ഉത്ഭവം ഇവിടെയല്ല. എത്യോപിയയിൽ നിന്നുമാണ് കാപ്പിയുടെ കഥ ആരംഭിക്കുന്നത്. എത്രയെത്ര പേരുടെ സൗഹൃദ സംഭാഷണങ്ങളിലും സ്വകാര്യ നിമിഷങ്ങളിലും അപരിചിതനെ പോലെയല്ലാതെ കടന്നു ചെല്ലാൻ കഴിയുന്ന കാപ്പിയുടെ കഥയെന്തെന്നറിയാം.
ഒമ്പതാം നൂറ്റാണ്ടിൽ തന്റെ ആടുകളെ മേയ്ക്കാൻ പോയ കാൽഡി എന്നയാളാണ് കാപ്പിക്കുരുക്കൾക്കു ശരീരത്തിന് ഉത്തേജിപ്പിക്കാൻ കഴിയുമെന്ന കാര്യം കണ്ടെത്തിയത്. കാപ്പിക്കുരുക്കൾ കഴിച്ചതിനു ശേഷം ആടുകളിൽ ഉണ്ടായ ഉന്മേഷമാണ് കാൽഡിയ്ക്ക് ഇത്തരത്തിലൊരു ചിന്ത സമ്മാനിച്ചത്. ജിജ്ഞാസയോടെ കാൽഡിയും ആ കുരുക്കൾ കഴിച്ചു നോക്കി. പുത്തനൊരു ഉന്മേഷം കൈവന്നതുപോലെ തോന്നുകയും ചെയ്തു. പെട്ടെന്ന് കൈവന്ന പുതിയ പരിവേഷം കാപ്പിക്കുരുക്കളെ അറബി ലോകത്ത് എത്തിച്ചു. അങ്ങനെ പതിനഞ്ചാം നൂറ്റാണ്ടിൽ യെമനിൽ കാപ്പി കൃഷി ചെയ്യുന്നതിലേക്ക് എത്തി കാര്യങ്ങൾ. പതിനാറാം നൂറ്റാണ്ടായപ്പോഴേയ്ക്കും കാപ്പിയുടെ ഖ്യാതി പേർഷ്യ, ഈജിപ്ത്, ഓട്ടോമൻ സാമ്രാജ്യം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. കഹ്വേ ഖാനേ എന്നറിയപ്പെട്ട കോഫി ഹൗസുകൾ സാമൂഹിക പ്രവർത്തനത്തിന്റെയും ബൗദ്ധിക വിനിമയത്തിന്റെയും സൗഹൃദസംഭാഷണങ്ങളുടെയും കേന്ദ്രങ്ങളായി മാറി.
പതിനാറാം നൂറ്റാണ്ടിലാണ് കാപ്പി കോൺസ്റ്റാന്റിനോപ്പിളിൽ( ഇന്നത്തെ ഇസ്തംബൂൾ) എത്തുന്നത്. പിന്നീട് ആ സാമ്രാജ്യത്തിന്റെ സംസ്കാരത്തിന്റെ തന്നെ ഭാഗമായി കാപ്പി മാറി. കടൽ കടന്നു സഞ്ചരിച്ച സഞ്ചാരികളും കച്ചവടക്കാരുമാണ് കാപ്പിയെ യൂറോപ്പിലെത്തിച്ചത്. വെനീസിൽ 1645 ലാണ് യൂറോപ്പിലെ ആദ്യത്തെ കോഫി ഹൗസ് സ്ഥാപിതമാകുന്നത്. തുടർന്ന് ഇംഗ്ലണ്ട്, ഫ്രാൻസ്, യൂറോപ്പിലെ മറ്റുരാജ്യങ്ങളെല്ലാം കോഫി ഹൗസുകൾ ആരംഭിച്ചു. യൂറോപ്പിന്റെ കോളനികളായ രാജ്യങ്ങളിലും അധികം താമസിയാതെ കാപ്പി എത്തിച്ചേർന്നു. പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാരാണ് ഇന്തൊനീഷ്യയിലെ ജാവയിൽ കാപ്പി കൃഷി ആരംഭിച്ചത്. ഇതിന്റെ പിന്തുടർച്ച പോലെ കരിബീയൻ ദ്വീപുകളിൽ ഫ്രാൻസും മധ്യ- തെക്കൻ അമേരിക്കയിൽ സ്പെയിനും കാപ്പി കൃഷി ചെയ്തു തുടങ്ങി.
പതിനെട്ട് - പത്തൊമ്പത് നൂറ്റാണ്ടുകളിൽ ലാറ്റിൻ അമേരിക്കയിൽ കാപ്പി കൃഷി അതിവിപുലമായി വ്യാപിച്ചു. ബ്രസീൽ, കൊളംബിയ, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളായിരുന്നു ഉൽപാദനത്തിൽ ഏറെ മുന്നിൽ. പത്തൊമ്പതാം നൂറ്റാണ്ടിലാണ് കാപ്പി തയ്യാറാക്കുന്നതിൽ ഒരു കുതിച്ചു ചാട്ടമുണ്ടായത്. ഡ്രിപ് ബ്രൂവിങ് രീതി ജർമനിയിൽ കണ്ടുപിടിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിൽ എസ്പ്രെസ്സോ മെഷീനിന്റെ പേറ്റന്റ് ഇറ്റലി സ്വന്തമാക്കുകയും ചെയ്തു. 1901 ൽ ഇൻസ്റ്റന്റ് കോഫിയും വികസിപ്പിച്ചെടുത്തു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പുതിയ ഒരു കോഫി സംസ്കാരം തന്നെ ഉടലെടുത്തുവെന്നു പറയാം. പ്രധാനമായും കോഫിഷോപ്പുകളുടെ കാര്യത്തിലാണ് ഈ മാറ്റം പ്രകടമായത്. മുന്തിയ തരം കാപ്പിക്കുരുക്കൾ ഉപയോഗിച്ചും ബ്രൂവിങ്ങിലെ പുതുരീതികളും കാപ്പി തയാറാക്കുന്നതിൽ വലിയ മാറ്റം തന്നെ സൃഷ്ടിച്ചു. ലോകം മുഴുവൻ ഈ പുതുരീതികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. കാപ്പി കർഷകർക്കുമിത് ഗുണകരമായി ഭവിച്ചു. ഇന്റർനെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും വരവോടെ കാപ്പിയ്ക്കും വൻസ്വീകാര്യതയാണ് ലഭിച്ചത്. ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ ബ്രൂവിങ് ടെക്‌നിക്കുകൾ, റോസ്റ്റിംഗ് ടിപ്പുകൾ, വ്യത്യസ്‍ത തരം കാപ്പികൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം താല്പര്യമുള്ളവർക്ക് മനസിലാക്കാൻ സാധിച്ചു.
ഇന്ന് കാപ്പിയെന്നത് വെറുമൊരു പാനീയമല്ല, അത് സംസ്കാരത്തിന്റെയും ആതിഥ്യമര്യാദയുടെയും അവസാന വാക്കാണ്. എത്യോപിയൻ മലനിരകളിൽ നിന്നുമെത്തിയ ഒരു ചെറുകാപ്പിക്കുരു ലോകത്തുള്ള ഓരോ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു എന്ന് മാത്രമല്ല, തന്റെ രുചിയിൽ ലോകത്തെ മുഴുവൻ ഒരുമിച്ചു നിർത്തുകയും ചെയ്തു. കാപ്പിയുടെ കഥ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല, ഇനിയുമത് തുടരുമെന്ന് തന്നെയാണ് ഓരോ കാപ്പിപ്രേമിയും പറഞ്ഞുവയ്ക്കുന്നത്.