ഭക്ഷണം ഇത്രയധികം ആസ്വദിച്ചു കഴിക്കുന്ന ബോളിവുഡ് താരം വേറെയുണ്ടോ? ഇത് കൊതിനിറച്ച വിഭവങ്ങള്
ഭക്ഷണപ്രിയരായ ബോളിവുഡ് താരങ്ങൾ നിരവധിയുണ്ടെങ്കിലും ഭക്ഷണം ഇത്രയധികം ആസ്വദിച്ചു കഴിക്കുന്ന ഒരു താരം വേറെയുണ്ടോ എന്ന് സംശയമാണ്. ആരെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്നല്ലേ...മലൈക അറോറയെ കുറിച്ച് തന്നെയാണ്. തന്റെ 48 -ാം ജന്മദിനത്തിൽ താരം പങ്കുവച്ച ചിത്രങ്ങളിലെല്ലാം തന്നെ നിറഞ്ഞു നിന്നത് പല തരത്തിലുള്ള

ഭക്ഷണപ്രിയരായ ബോളിവുഡ് താരങ്ങൾ നിരവധിയുണ്ടെങ്കിലും ഭക്ഷണം ഇത്രയധികം ആസ്വദിച്ചു കഴിക്കുന്ന ഒരു താരം വേറെയുണ്ടോ എന്ന് സംശയമാണ്. ആരെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്നല്ലേ...മലൈക അറോറയെ കുറിച്ച് തന്നെയാണ്. തന്റെ 48 -ാം ജന്മദിനത്തിൽ താരം പങ്കുവച്ച ചിത്രങ്ങളിലെല്ലാം തന്നെ നിറഞ്ഞു നിന്നത് പല തരത്തിലുള്ള വിഭവങ്ങളായിരുന്നു. പിറന്നാൾ ആഘോഷത്തിനായി ദുബയിലെത്തിയ മലൈകയുടെ ചിത്രങ്ങളിൽ ആ നാടിന്റെ സൗന്ദര്യത്തിനൊപ്പം കൊതിയുണർത്തുന്ന വിഭവങ്ങളും ആരാധകരുടെ മനസുകീഴടക്കിയെന്നു സാരം.
ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങളിൽ ആദ്യത്തേതിൽ കടലിന്റെ പശ്ചാത്തലത്തിൽ ഒരു കയ്യിൽ ജ്യൂസുമായിരിക്കുന്ന മലൈകയാണ്. ചോക്ലേറ്റ് കേക്കും പഴങ്ങൾ നിറച്ച ബാസ്‌ക്കറ്റും ഷാംപെയ്ൻ നിറഞ്ഞ ഒരു കുപ്പിയും തീൻമേശയിലുണ്ട്. ഇഷ്ടവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രഭാത ഭക്ഷണത്തിന്റെ ചിത്രമായിരുന്നു അടുത്തത്. ജ്യൂസുകൾ നിറച്ച ഗ്ലാസുകളും ക്രോസന്റ്സും ബേക്ക് ചെയ്ത നിരവധി വിഭവങ്ങളും നിറഞ്ഞതായിരുന്നു ബ്രേക്ക്ഫാസ്റ്റ്. കൂടാതെ, സോസേജുകളും മറ്റുവിഭവങ്ങളും അതിലുൾപ്പെട്ടിരുന്നു. തന്റെ സ്വതസിദ്ധമായ നിറചിരിയുമായി ക്രോസന്റ് കയ്യിൽ പിടിച്ചിരിക്കുന്ന താരത്തെ അടുത്ത ചിത്രത്തിൽ കാണാം. മലൈക പങ്കുവച്ചവയിൽ ഏറ്റവും മനോഹരമെന്നു ആരാധകർ പറയുന്നത് കപ്പ് കേക്കിനോട് രൂപസാദൃശ്യമുള്ള വിഭവം കഴിക്കാനായി തയാറെടുക്കുന്ന താരത്തിന്റെ ചിത്രമാണ്.
വിഭവ സമൃദ്ധമായാണ് ബോളിവുഡ് സുന്ദരി തന്റെ 48 -ാം ജന്മദിനം ആഘോഷിച്ചതെന്നു ചിത്രങ്ങൾ പറയുന്നുണ്ട്. മനോഹരമായ ഒരു കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു. താൻ നാൽപത്തിയെട്ടു വയസിലേക്കു കടന്നിരിക്കുകയാണെന്നു പറഞ്ഞു കൊണ്ട് തുടങ്ങുന്ന വരികളിൽ സ്വയം ആശംസകൾ നേരാനും മലൈക മറന്നിട്ടില്ല. തനിക്ക് ലഭിച്ച ജീവിതത്തോടു നന്ദിയും ഇനിയുള്ള ജീവിതത്തിലെ പ്രതീക്ഷകളും പങ്കുവച്ചു കൊണ്ടാണ് താരസുന്ദരിയുടെ കുറിപ്പ് അവസാനിക്കുന്നത്.