ഫ്രിജിൽ ഒാരോ ഭക്ഷണവും സൂക്ഷിക്കാന്‍ ക്രമമുണ്ട്; എങ്ങനെയെന്ന് അറിയാം
തിരക്കേറിയ ജീവിതത്തില്‍ ഒരുപാട് സമയം ലാഭിക്കാനും പണികള്‍ എളുപ്പമാക്കാനും സഹായിക്കുന്ന ഒരു ഉപകരണമാണ് റഫ്രിജറേറ്റര്‍. ഭക്ഷണം കൂടുതൽ നേരം ഫ്രഷ് ആയി ഇരിക്കാനും പാകം ചെയ്യാത്ത പച്ചക്കറികളും ചിക്കനും മീനുമെല്ലാം സൂക്ഷിക്കാനും നമുക്ക് റഫ്രിജറേറ്റര്‍ വേണം. എന്നാല്‍ റഫ്രിജറേറ്ററിനുള്ളില്‍ ഇത്തരം സാധനങ്ങള്‍

തിരക്കേറിയ ജീവിതത്തില്‍ ഒരുപാട് സമയം ലാഭിക്കാനും പണികള്‍ എളുപ്പമാക്കാനും സഹായിക്കുന്ന ഒരു ഉപകരണമാണ് റഫ്രിജറേറ്റര്‍. ഭക്ഷണം കൂടുതൽ നേരം ഫ്രഷ് ആയി ഇരിക്കാനും പാകം ചെയ്യാത്ത പച്ചക്കറികളും ചിക്കനും മീനുമെല്ലാം സൂക്ഷിക്കാനും നമുക്ക് റഫ്രിജറേറ്റര്‍ വേണം. എന്നാല്‍ റഫ്രിജറേറ്ററിനുള്ളില്‍ ഇത്തരം സാധനങ്ങള്‍ ചുമ്മാ അങ്ങ് കുത്തിക്കയറ്റിയാല്‍ പോരാ, ഉള്ളില്‍ അവ എങ്ങനെ സംഭരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭക്ഷണസാധനങ്ങളുടെ പുതുമ. ഓരോ ഭക്ഷണവും സൂക്ഷിക്കാന്‍ ഒരു ക്രമമുണ്ട്.
എല്ലാ റഫ്രിജറേറ്ററുകൾക്കും മുകളിലെ ഷെൽഫ്, മിഡില്‍ ഷെൽഫ്, താഴെയുള്ള ഷെൽഫ്, ഡ്രോയർ, ഡോർ ഷെൽഫുകൾ എന്നിവയുണ്ട്. ഇവയില്‍ ഭക്ഷണം സൂക്ഷിക്കുന്നത് എങ്ങനെയെന്ന് അറിയുന്നത് ജീവിതം കൂടുതല്‍ എളുപ്പമാക്കും.
മുകളിലെ ഷെൽഫ്
ഏറ്റവും എളുപ്പത്തിൽ സാധനങ്ങള്‍ എടുക്കാവുന്ന ഇടമാണ് റഫ്രിജറേറ്ററിന്‍റെ മുകളിലെ ഷെൽഫ്. വാതിൽ തുറക്കുമ്പോൾ നമ്മൾ ആദ്യം കാണുന്നത് ഇതാണ്. ഇത് കൈയ്യെത്തും ദൂരത്തായതിനാൽ, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കഴിച്ച് തീര്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഭക്ഷണങ്ങൾ സംഭരിക്കുന്നതിന് ഈ ഭാഗം ഉപയോഗിക്കാം. പാക്കേജുചെയ്തതും പാകം ചെയ്തതുമായ ഭക്ഷണങ്ങൾ സംഭരിക്കാനുള്ള ഭാഗമാണിത്. ഇവിടുത്തെ താപനില അത്തരം ഭക്ഷണങ്ങൾ സൂക്ഷിക്കാൻ അനുയോജ്യമാണ്.
മിഡിൽ ഷെൽഫ്
റഫ്രിജറേറ്ററിന്‍റെ മധ്യഭാഗം പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കണം. ഇത് കൂടുതല്‍ കാലം പാലിന്‍റെ പുതുമ നിലനിര്‍ത്തും. തൈര്, വെണ്ണ, ചീസ് എന്നിവയെല്ലാം ഇവിടെ സൂക്ഷിക്കുക. മധുരപലഹാരങ്ങൾ സൂക്ഷിക്കുന്നതിനും ഈ ഷെല്‍ഫ് ആണ് ഉപയോഗിക്കേണ്ടത്. മധുരപലഹാരങ്ങളാകുമ്പോള്‍ അവ എല്ലായ്പ്പോഴും പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മൂടുകയോ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുകയോ ചെയ്യുക.
താഴെയുള്ള ഷെൽഫ്
താഴെയുള്ള ഷെല്‍ഫില്‍ മാംസം, മത്സ്യം എന്നിവ സൂക്ഷിക്കാം. അവ മറ്റേതെങ്കിലും ഭക്ഷണവുമായി സമ്പർക്കം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കുക. മാംസം മുകളിലോ മധ്യ ഷെൽഫിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക, ഈ ആവശ്യത്തിനായി എല്ലായ്പ്പോഴും താഴെയുള്ള ഷെൽഫ് തന്നെ ഉപയോഗിക്കുക.
ഡ്രോയറുകൾ
എല്ലാ ആധുനിക റഫ്രിജറേറ്ററുകള്‍ക്കും താഴെ ഡ്രോയറുകൾ കാണാം. ഇവ അസംസ്കൃത ഭക്ഷണങ്ങൾ സൂക്ഷിക്കാൻ മാത്രമുള്ളതാണ്. ഇതിൽ പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാം. ഉള്ളില്‍ വയ്ക്കും മുന്‍പേ ഇവ നന്നായി കഴുകി പ്രത്യേകം പ്രത്യേകം പേപ്പർ ബാഗുകളിലോ തുണി സഞ്ചികളിലോ സൂക്ഷിക്കുക.
ഡോർ ഷെൽഫുകൾ
റഫ്രിജറേറ്ററിന്‍റെ ഡോർ ഷെൽഫുകളില്‍ ജ്യൂസ് പായ്ക്കുകൾ, ജാം കുപ്പികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിങ്ങനെയുള്ളവ സൂക്ഷിക്കാം.