നട്സ് കുതിർത്തു കഴിക്കുന്നതിനു ഗുണമേറും! ഇതിൽ സത്യമുണ്ടോ?
ഇടനേരങ്ങളിലെ ചായയ്‌ക്കൊപ്പം ബേക്കറിയിൽ നിന്നും വാങ്ങുന്ന എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? ഇത്തരം പലഹാരങ്ങൾ ആരോഗ്യത്തിനു ഒട്ടും നല്ലതല്ലെന്ന് അറിയാവുന്നതു കൊണ്ടുതന്നെ ചിലരെങ്കിലും ഡ്രൈ ഫ്രൂട്സും നട്സുമൊക്കെ സ്നാക്കുകളായി തെരഞ്ഞെടുക്കാൻ തുടങ്ങി കഴിഞ്ഞു. ഒരു രാത്രി മുഴുവൻ

ഇടനേരങ്ങളിലെ ചായയ്‌ക്കൊപ്പം ബേക്കറിയിൽ നിന്നും വാങ്ങുന്ന എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? ഇത്തരം പലഹാരങ്ങൾ ആരോഗ്യത്തിനു ഒട്ടും നല്ലതല്ലെന്ന് അറിയാവുന്നതു കൊണ്ടുതന്നെ ചിലരെങ്കിലും ഡ്രൈ ഫ്രൂട്സും നട്സുമൊക്കെ സ്നാക്കുകളായി തെരഞ്ഞെടുക്കാൻ തുടങ്ങി കഴിഞ്ഞു. ഒരു രാത്രി മുഴുവൻ കുതിർത്തു വച്ചായിരിക്കും നട്സ് കഴിക്കുന്നത്.
കുതിർത്തു കഴിക്കുന്നതിനു ഗുണമേറുമെന്നുമാണ് പറയപ്പെടുന്നത്. ഇതിൽ സത്യമുണ്ടോ? കുതിർക്കുമ്പോൾ രുചിയും ഗുണവും വർധിക്കുന്നുണ്ടോ?
ആന്റി ന്യൂട്രിയന്റുകൾ ദുർബലമാക്കുന്നു
ആന്റി ന്യൂട്രിയന്റ്സ് അഥവാ ഫൈറ്റിക് ആസിഡ് ശരീരത്തിന് അവശ്യം വേണ്ട ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയെ ആഗിരണം ചെയ്യാനുള്ള കഴിവിൽ ഇടപെടുന്നു. നട്സ് കുതിർത്തു ഉപയോഗിക്കുമ്പോൾ, അതിലുണ്ടാകുന്ന ആന്റി ന്യൂട്രിയൻസുകൾ ദുർബലമാകുകയും ധാതുക്കൾ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.
ഗന്ധവും ഘടനയും വർധിക്കുന്നു
നട്സ് കുതിർക്കുമ്പോൾ അവ കൂടുതൽ മാർദ്ദവമുള്ളതായി മാറുന്നുവെന്ന് മാത്രമല്ല, രുചിയും വർധിക്കുന്നു. ചില കറികളിൽ ചേർക്കാനും കുതിർത്ത നട്സ് തന്നെ ഉപയോഗിക്കാം. കുതിർന്നവ അരച്ചെടുക്കുക എന്നതും എളുപ്പമാണ്. സ്വാദ് ഇരട്ടിക്കുകയും ചെയ്യും.
ദഹനം എളുപ്പത്തിലാക്കും
നട്സിൽ അടങ്ങിയിരിക്കുന്ന എൻസൈം ഇൻഹിബിറ്ററുകളും ഫൈറ്റിക് ആസിഡുകളും ദഹനം സുഗമമാക്കുകയില്ല. എളുപ്പത്തിൽ പോഷകങ്ങൾ ആഗിരണം ചെയ്യാനും സാധിക്കുകയില്ല. ഒരു രാത്രി മുഴുവൻ കുതിർത്തു നട്സ് കുതിർത്തു ഉപയോഗിക്കുമ്പോൾ ഈ സംയുക്തങ്ങൾ നിർവീര്യമാക്കപ്പെടുന്നു. ഫലമോ എളുപ്പത്തിൽ ദഹനം സാധ്യമാകുകയും ചെയ്യുന്നു.
വീര്യം കുറയ്ക്കും
നട്സ് കുതിർക്കുന്നത് അവയുടെ വീര്യത്തെ കുറയ്ക്കുകയും ഏതു കാലാവസ്ഥയിലും എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഈന്തപ്പഴവും ബദാമും നട്സും ചേർന്ന രുചി
വെള്ളത്തിൽ കുതിർത്ത നട്സും ബദാമും കഴിക്കാത്ത കുട്ടികൾക്ക് മിൽക്ക് ഷേക്ക് തയാറാക്കി നൽകിയാലോ? ഇഷ്ടപ്പെടും രുചിയിൽ അടിപൊളി ഐറ്റം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകള്‍
• ചൂട് പാൽ - 1/2 കപ്പ്
• ഈന്തപ്പഴം - 10 എണ്ണം
• ബദാം - 15 എണ്ണം
• അണ്ടിപ്പരിപ്പ് - 10 എണ്ണം
• തണുത്ത പാൽ - 2 കപ്പ്
• കസ്കസ് - 1 ടേബിൾസ്പൂൺ
• ചെറുതായി മുറിച്ച നട്സ് - കുറച്ച്
തയാറാക്കുന്ന വിധം
ചൂട് പാലിൽ ഈന്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, എന്നിവ കുതിർത്ത് വയ്ക്കാം. ഇത് തണുത്ത പാലും ചേർത്തു മിക്സിയിൽ അടിച്ചെടുക്കാം. ചെറുതായി മുറിച്ച നട്സ്, കസ്കസ് എന്നിവ ചേർത്തു വിളമ്പാം.ആർക്കും ഇഷ്ടമാകും ഈ ടേസ്റ്റി ഹെൽത്തി ഷേക്ക്.