വില കുറയുന്ന സമയത്ത് നൂറു രൂപയ്ക്ക് അഞ്ചു കിലോ വരെ സവാളയാണ് പലയിടത്തും വില്‍ക്കുന്നത്. എന്നാല്‍ ഇത്രയും ഒരുമിച്ചു വാങ്ങിച്ചാല്‍ അവ കേടായിപ്പോകും എന്ന് ടെന്‍ഷനുണ്ടോ? ശരിയായി സൂക്ഷിച്ചാല്‍ മൂന്നുമാസം വരെ സൂക്ഷിക്കാന്‍ പറ്റുന്ന ഒരു പച്ചക്കറിയാണ് ഉള്ളി. പരമാവധി കാലം സൂക്ഷിച്ചുവയ്ക്കാന്‍, സവാള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില കുറയുന്ന സമയത്ത് നൂറു രൂപയ്ക്ക് അഞ്ചു കിലോ വരെ സവാളയാണ് പലയിടത്തും വില്‍ക്കുന്നത്. എന്നാല്‍ ഇത്രയും ഒരുമിച്ചു വാങ്ങിച്ചാല്‍ അവ കേടായിപ്പോകും എന്ന് ടെന്‍ഷനുണ്ടോ? ശരിയായി സൂക്ഷിച്ചാല്‍ മൂന്നുമാസം വരെ സൂക്ഷിക്കാന്‍ പറ്റുന്ന ഒരു പച്ചക്കറിയാണ് ഉള്ളി. 

പരമാവധി കാലം സൂക്ഷിച്ചുവയ്ക്കാന്‍, സവാള റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതാണ് നല്ലത്. അവ കുറഞ്ഞത് രണ്ടോ മൂന്നോ മാസമെങ്കിലും റഫ്രിജറേറ്ററിൽ നിലനിൽക്കും. എന്നാല്‍ ഉള്ളി ഈർപ്പം വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നതിനാൽ, കാലം കഴിയുന്തോറും അവ കുറച്ചുകൂടി മൃദുവായി വരുന്നത് കാണാം. കൂടാതെ ഇങ്ങനെ സൂക്ഷിച്ച ഉള്ളി അരിയുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നതും കുറയും. 

ADVERTISEMENT

നല്ല ഫ്രഷ്‌ സവാളയാണെങ്കില്‍, പുറത്തും സൂക്ഷിക്കാം. ഇത് സാധാരണ റൂം താപനിലയിൽ രണ്ടോ നാലോ ആഴ്ച കേടാകാതെ നിലനിൽക്കും.

സൂക്ഷിക്കുന്നത് എവിടെയാണെങ്കിലും ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. തുറന്ന കൊട്ടയിലോ മെഷ് ബാഗിലോ അയഞ്ഞ പേപ്പര്‍ ബാഗിലോ സൂക്ഷിക്കാം. ശരിയായ വായുസഞ്ചാരം കിട്ടില്ല എന്നതിനാല്‍ പ്ലാസ്റ്റിക് ബാഗിൽ ഉള്ളി സൂക്ഷിക്കരുത്.

ADVERTISEMENT

ഉരുളക്കിഴങ്ങ് പോലെ ഈർപ്പം പുറത്തേക്ക് വിടുന്ന പച്ചക്കറികളില്‍ നിന്നും ഉള്ളി അകറ്റി നിർത്തണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയാണെങ്കില്‍ ഉള്ളി പെട്ടെന്ന് മുളച്ചുപോകാന്‍ സാധ്യതയുണ്ട്.

തൊലി കളഞ്ഞതോ അരിഞ്ഞതോ ആയ ഉള്ളി സൂക്ഷിക്കേണ്ട വിധം

ADVERTISEMENT

ഉള്ളി തൊലി കളഞ്ഞാൽ, ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പകുതിയായി മുറിച്ചതോ അരിഞ്ഞതോ ആയ ഉള്ളി ഒരു എയർടൈറ്റ് കണ്ടെയ്നറിലോ സീൽ ചെയ്യാവുന്ന പ്ലാസ്റ്റിക് ബാഗിലോ ആക്കി ഫ്രിഡ്ജിൽ വയ്ക്കണം. ഈ രീതിയിൽ സൂക്ഷിക്കുമ്പോൾ അവ ഏഴു മുതൽ 10 ദിവസം വരെ നിലനിൽക്കും.

വേവിച്ച ഉള്ളിയാണെങ്കില്‍ വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കണം. വേവിച്ച ഉള്ളി ഫ്രിഡ്ജിൽ നാല് ദിവസം വരെ നിലനിൽക്കും.

ഉള്ളി ഫ്രീസറിൽ എങ്ങനെ സൂക്ഷിക്കാം?

ഫ്രീസറില്‍ വയ്ക്കാനായി  ഉള്ളി ആദ്യംതന്നെ തൊലികളയുക. ഇവ എയർടൈറ്റ് കണ്ടെയ്നറിലോ ഫ്രീസർ ബാഗിലോ വയ്ക്കുകയോ അല്ലെങ്കില്‍, അലുമിനിയം ഫോയിലിലോ പ്ലാസ്റ്റിക് റാപ്പിലോ മുറുകെ പൊതിയുകയോ ചെയ്യാം. ഇങ്ങനെ സൂക്ഷിച്ചാല്‍ ഉള്ളി ഫ്രീസറിൽ എട്ട് മാസം വരെ നിലനിൽക്കും.

English Summary:

The Best Way to Store Onions