ചിപ്സ് പാക്കറ്റ് പൊട്ടിച്ച്, നല്ല കറുമുറാ കടിച്ചു തിന്നാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? കപ്പ, ഉരുളക്കിഴങ്ങ്, ചക്ക, വാഴയ്ക്ക... അങ്ങനെയങ്ങനെ എത്രതരം ചിപ്സ്! കടകളില്‍ കിട്ടുന്ന പാക്കറ്റുകള്‍ മുതല്‍ വീടുകളില്‍ ഉണ്ടാക്കിയെടുക്കുന്നതു വരെ ഒട്ടനേകം വെറൈറ്റികളില്‍ ചിപ്സ് ലഭ്യമാണ്. ആരോഗ്യത്തില്‍ ആളുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിപ്സ് പാക്കറ്റ് പൊട്ടിച്ച്, നല്ല കറുമുറാ കടിച്ചു തിന്നാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? കപ്പ, ഉരുളക്കിഴങ്ങ്, ചക്ക, വാഴയ്ക്ക... അങ്ങനെയങ്ങനെ എത്രതരം ചിപ്സ്! കടകളില്‍ കിട്ടുന്ന പാക്കറ്റുകള്‍ മുതല്‍ വീടുകളില്‍ ഉണ്ടാക്കിയെടുക്കുന്നതു വരെ ഒട്ടനേകം വെറൈറ്റികളില്‍ ചിപ്സ് ലഭ്യമാണ്. ആരോഗ്യത്തില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയതോടെ, എയര്‍ഫ്രൈയറിലും മൈക്രോവേവിലുമെല്ലാം എണ്ണയില്ലാതെ ഉണ്ടാക്കുന്ന ചിപ്സുമുണ്ട്.

എങ്ങനെ ഉണ്ടാക്കിയെടുത്തതാണെങ്കിലും ചിപ്സ് അധികകാലം ഫ്രെഷായി ഇരിക്കില്ല. ഒന്നു തുറന്നുവച്ചാല്‍ത്തന്നെ കുറച്ചു നേരം കഴിഞ്ഞാല്‍ ഇവ തണുത്തു പോകുന്നത് കാണാം. ഇവ കളയാറാണ് പതിവ്. എന്നാല്‍, ഇനി അങ്ങനെ ചെയ്യേണ്ട കാര്യമില്ല. ചിപ്സ് വീണ്ടും നല്ല ക്രിസ്പിയാക്കിയെടുക്കാന്‍ വഴിയുണ്ട്.

ADVERTISEMENT

ഓവന്‍ ചൂടാക്കി അതിനുള്ളില്‍ ഒരു ബൗള്‍ വച്ച്, അതിലേക്ക് തണുത്തുപോയ ചിപ്സ് ഇടുക. ഓവന്‍ അമിതമായി ചൂടാകുന്നില്ലെന്ന് ഉറപ്പാക്കണം. ചിപ്‌സ് ഏകദേശം 5 മിനിറ്റ് ചൂടാകാൻ അനുവദിക്കുക. ശേഷം, പുറത്തെടുത്ത് തണുക്കുന്നതുവരെ കാത്തിരിക്കുക. ഇത് കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാൻ, എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക. 

എണ്ണയില്‍ വീണ്ടും വറുത്തെടുക്കാം എന്ന് തോന്നുന്നുണ്ടെങ്കില്‍ അതൊരു മികച്ച ഐഡിയയായിരിക്കില്ല. കാരണം, ഒരിക്കല്‍ എണ്ണയില്‍ ഉണ്ടാക്കിയ ചിപ്സ് വീണ്ടും എണ്ണയിലേക്ക് ഇടുമ്പോള്‍ പൂരിതകൊഴുപ്പിന്‍റെ അളവ് കൂടുകയും അത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം. മാത്രമല്ല, ചിപ്സ് കൂടുതല്‍ വെന്തുപോകാനും കാരണമാകും. അതിനാല്‍ ഓവനില്‍ ചൂടാക്കിയെടുക്കുന്നതാണ് ഏറ്റവും ആരോഗ്യകരവും എളുപ്പവുമായ മാര്‍ഗം.

English Summary:

Food News, Crunchy Crispy Chips

Show comments