ഭക്ഷണശേഷം മധുരം കഴിക്കാന്‍ തോന്നുന്നുണ്ടോ? കാരണം ഇതാവാം; ആ ശീലം മാറ്റാനും വഴിയുണ്ട്
ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോള്‍ ഐസ്ക്രീം, ചോക്ലേറ്റ്, ലഡ്ഡു തുടങ്ങിയവയൊക്കെ കഴിക്കാന്‍ തോന്നാറുണ്ടോ? ഭാരം കുറയ്ക്കാന്‍ നോക്കുന്നവരാണെങ്കില്‍ വളരെ നിര്‍ണ്ണായകമായ നിമിഷങ്ങളാണിവ. എങ്ങാനും കൈവിട്ടു മധുരം കഴിച്ചുപോയാല്‍, ഭാരം നിയന്ത്രിക്കാന്‍ അത്രയും ദിവസം കഷ്ടപ്പെട്ടതിന്‍റെ ഗുണം മുഴുവന്‍ ഒരു
ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോള്‍ ഐസ്ക്രീം, ചോക്ലേറ്റ്, ലഡ്ഡു തുടങ്ങിയവയൊക്കെ കഴിക്കാന്‍ തോന്നാറുണ്ടോ? ഭാരം കുറയ്ക്കാന്‍ നോക്കുന്നവരാണെങ്കില്‍ വളരെ നിര്‍ണ്ണായകമായ നിമിഷങ്ങളാണിവ. എങ്ങാനും കൈവിട്ടു മധുരം കഴിച്ചുപോയാല്‍, ഭാരം നിയന്ത്രിക്കാന്‍ അത്രയും ദിവസം കഷ്ടപ്പെട്ടതിന്‍റെ ഗുണം മുഴുവന്‍ ഒരു
ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോള്‍ ഐസ്ക്രീം, ചോക്ലേറ്റ്, ലഡ്ഡു തുടങ്ങിയവയൊക്കെ കഴിക്കാന്‍ തോന്നാറുണ്ടോ? ഭാരം കുറയ്ക്കാന്‍ നോക്കുന്നവരാണെങ്കില്‍ വളരെ നിര്‍ണ്ണായകമായ നിമിഷങ്ങളാണിവ. എങ്ങാനും കൈവിട്ടു മധുരം കഴിച്ചുപോയാല്‍, ഭാരം നിയന്ത്രിക്കാന്‍ അത്രയും ദിവസം കഷ്ടപ്പെട്ടതിന്‍റെ ഗുണം മുഴുവന്‍ ഒരു
ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോള്‍ ഐസ്ക്രീം, ചോക്ലേറ്റ്, ലഡ്ഡു തുടങ്ങിയവയൊക്കെ കഴിക്കാന്‍ തോന്നാറുണ്ടോ? ഭാരം കുറയ്ക്കാന്‍ നോക്കുന്നവരാണെങ്കില്‍ വളരെ നിര്‍ണ്ണായകമായ നിമിഷങ്ങളാണിവ. എങ്ങാനും കൈവിട്ടു മധുരം കഴിച്ചുപോയാല്‍, ഭാരം നിയന്ത്രിക്കാന്‍ അത്രയും ദിവസം കഷ്ടപ്പെട്ടതിന്‍റെ ഗുണം മുഴുവന്‍ ഒരു സെക്കന്‍ഡ് കൊണ്ട് തീരും!
എന്തുകൊണ്ടാണ് ഭക്ഷണം കഴിച്ച പാടെ മധുരം കഴിക്കാന്‍ തോന്നുന്നത്? പ്രശസ്ത ന്യൂട്രീഷനിസ്റ്റായ നേഹ രംഗ്‌ലാനി ഈയിടെ ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ വിശദമായ ഒരു പോസ്റ്റ് പങ്കുവച്ചു.
പകല്‍ സമയത്ത് ആവശ്യത്തിന് ഭക്ഷണം ശരീരത്തില്‍ എത്തിയില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കാമെന്ന് നേഹ പറയുന്നു. ഈ സമയത്ത് വിശപ്പിന്‍റെ ഹോര്‍മോണ്‍ ആയ ഗ്രെലിന്‍ പ്രവര്‍ത്തിക്കുകയും മധുരത്തോട് ആസക്തി ഉണ്ടാക്കുകയും ചെയ്യും. ഇത് ശാരീരികമോ മനഃശാസ്ത്രപരമോ ആകാം. ഉദാഹരണത്തിന് ഭക്ഷണശേഷം ദഹനം നടത്തുക എന്നത് അല്‍പ്പം ഭാരമേറിയ ജോലിയായതിനാല്‍ ശരീരം തന്നെ മധുരം ആവശ്യപ്പെടാം. ദഹനത്തിനും അതുകഴിഞ്ഞുള്ള പോഷകാഗിരണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജ്ജം ഈ മധുരത്തില്‍ നിന്നും കിട്ടും. അതല്ലെങ്കില്‍, പണ്ടുമുതല്‍ക്കേ, ഭക്ഷണശേഷം മധുരം കഴിച്ചുള്ള ശീലവുമാകാം.
ഓരോ ദിവസവും ശരീരത്തിനാവശ്യമായ മാക്രോ ന്യൂട്രിയന്റുകളായ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ്, ഫൈബര്‍ എന്നിവയുടെ സന്തുലിതാവസ്ഥ പാലിക്കപ്പെട്ടില്ലെങ്കിലും മധുരം കഴിക്കാന്‍ തോന്നാം. കൂടാതെ, മധുരം കഴിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണം വയ്ക്കുന്നതും വീണ്ടും വീണ്ടും മധുരം കഴിക്കാന്‍ തോന്നാന്‍ കാരണമാകും.
ഇതിനുള്ള മറ്റു കാരണങ്ങള്‍ സ്‌ട്രെസ്, ഉറക്കമില്ലായ്മ എന്നിവയാണ്. ഇത് തിരിച്ചറിഞ്ഞ്, ആവശ്യത്തിന് ഉറക്കവും വിശ്രമവും ശരീരത്തിന് നൽകാന്‍ ശ്രമിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഭക്ഷണശേഷം മധുരം കഴിക്കുന്നത് എല്ലായ്പ്പോഴും ഒരു മോശം ശീലമാകണമെന്നില്ല. മധുരം കഴിച്ച ശേഷം, ഉറക്കം തൂങ്ങുന്ന പോലെ തോന്നുന്നുണ്ടെങ്കില്‍ ആ ശീലം നിര്‍ത്തുന്നതാണ് നല്ലത്. ഈ സമയത്ത് നടക്കാന്‍ പോവുകയോ പാട്ട് കേള്‍ക്കുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം.
ചെറുതായി മധുരം കഴിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നതായും സംതൃപ്തിയും തോന്നുന്നുണ്ടെങ്കില്‍, ആരോഗ്യകരമായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ചെറിയ അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ്, ബ്ലിസ് ബോള്‍സ്, നട്സ്, കടലമിട്ടായി തുടങ്ങിയവയെല്ലാം ഈ സമയത്ത് കഴിക്കാം എന്നും നേഹ നിര്‍ദ്ദേശിക്കുന്നു.
മധുരം മാറ്റി ഈ ചായ ആക്കാം
സ്‌ട്രെസ് കുറയ്ക്കാൻ മധുരത്തിന് പകരം ചായ ആയാല്ലോ? ഉറക്കകുറവ് ഉള്ളവർക്കും മാനസിക പിരിമുറുക്കവും തലവേദനയും അകറ്റാൻ ബെസ്റ്റാണ് ലാവണ്ടർ ടീ. കണ്ണ് മിഴിക്കേണ്ട ആരോഗ്യത്തിൻ വളരെ നല്ലതാണ് ഈ ചായ. ലാവണ്ടർ പൂക്കളും അതിന്റെ നിറവും മണവുമൊക്കെ മിക്കവർക്കും പ്രിയമാണ്. എന്നാൽ ചായ കുടിക്കാൻ പറ്റുമോ എന്നാണോ? മിക്കവരും ഇപ്പോൾ ഈ ചായ കുടിക്കാൻ പറ്റുമോ എന്നാണോ? മിക്കവരും ഇപ്പോൾ ഈ ചായ കുടിക്കുന്നുണ്ട്. ചായയും കാപ്പിയും ശീലമായവർക്കും ലാവണ്ടർ രുചി ഇഷ്ടമാകുമോയെന്നതു സംശയാണ്. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയതിനു ശേഷം ഇവ കുടിക്കുന്നതാണ് നല്ലത്.
ലാവണ്ടർ ടീ ബാഗ് സൂപ്പർ മാർക്കറ്റുകളിലോ ഒാൺലൈനിലോ ലഭ്യമാണ്. തിളപ്പിച്ച വെള്ളത്തിൽ ലാവണ്ടർ ടീ ബാഗ് ചേർത്ത് 10 മിനിറ്റ് വയ്ക്കാം. ശേഷം ചായ കുടിക്കാവുന്നതാണ്. ഹെർബൽ ടീയാണിത്. ലാവണ്ടർ പൂക്കളുടെ പൂമൊട്ടുകള്‍ ഉണക്കി എടുക്കുന്നതാണിത്. കീടനാശിനികളും കളനാശിനികളും ഇല്ലാതെ ജൈവരീതിയിൽ നട്ടുവളർത്തിയ പൂക്കളാണ് ഉപയോഗിക്കുന്നത് ഉറപ്പാക്കണം.