വയറ് നിറച്ച് രാത്രി കഴിക്കാം കാലറി കുറഞ്ഞ ഈ ഭക്ഷണം; എളുപ്പത്തിൽ ഉണ്ടാക്കാം
Mail This Article
തടി കുറച്ച് മെലിയണം എന്നതാണ് മിക്കവരുടെയും ആഗ്രഹം. പട്ടിണി കിടന്നിട്ട് കാര്യമില്ല, ആരോഗ്യകരമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. കാലറി കുറഞ്ഞ വിഭവങ്ങൾ വേണം കഴിക്കാൻ ഒപ്പം ധാരാളം വെള്ളവും കുടിക്കണം. രാവിലെയും ഉച്ചയ്ക്കും കുറച്ചിട്ട് മിക്കവരും രാത്രിയിലാണ് മിക്കവരും നന്നായി ഭക്ഷണം കഴിക്കുന്നത്. ഡിന്നറിനാണ് കുടുംബമായി ഒത്തുകൂടി വിഭവസമൃദ്ധമായി കഴിക്കുന്നത്. സ്പൈസി ഫൂഡും ചോറും രാത്രി കഴിക്കുന്ന ശീലം ഒഴിവാക്കണം. പകരം ഹെൽത്തി ആയിട്ടുള്ളവ കഴിക്കാം. ആരോഗ്യകരമായ ഡയറ്റ് പിന്തുടരാം. തടി കുറയ്ക്കാൻ നോക്കുന്നവർ കാലറി കുറഞ്ഞുള്ള ഭക്ഷണം കഴിക്കാം. വയറ് നിറച്ച് കഴിച്ചാലും തടി വയ്ക്കാത്ത വിഭവം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
കാബേജ്, ബ്രൊക്കോളി, കൂൺ, കാരറ്റ് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം. ഇത് സാലഡ് ആയും അല്ലാതെ ചപ്പാത്തിയ്ക്ക് ഒപ്പവും കഴിക്കാം. കാലറി നോക്കുന്നുവെങ്കിൽ 1 ചപ്പാത്തിയും ബാക്കി ഈ സാലഡും കഴിക്കാം.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ അരിഞ്ഞ വെളുത്തുള്ളി ചേർക്കുക. ഒലിവ് ഒായിൽ എങ്കിൽ നല്ലത്. ശേഷം അതിലേക്ക് കാബേജ്, ബ്രൊക്കോളി, കൂൺ, കാരറ്റ് ചേർത്ത് വഴറ്റാം. (ഇവ ചൂടുവെള്ളത്തിലിട്ട് കഴുകിയെടുത്തുവേണം ചേർക്കാൻ.) ഒപ്പം ഇത്തിരി ഉപ്പും മഞ്ഞപ്പൊടിയും കുരുമുളക് ചതച്ചതും ചേര്‍ത്ത് ചെറുതായി ഒന്നു വേവിക്കാം. സ്പ്രിംഗ് ഒനിയൻ ഉപയോഗിച്ച് അലങ്കരിച്ച് വിളമ്പാം. ചൂടോടെ കഴിക്കാനും സൂപ്പറാണ്. ഈ സാലഡിനൊപ്പം ചിക്കൻ ചെറുതായി അരിഞ്ഞ് ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചെടുത്തതും കഴിക്കാവുന്നതാണ്.