ഇതൊന്നും ബ്രേക്ക്ഫസ്റ്റായി കഴിക്കരുത്! ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഒരു ദിവസത്തിലെ മുഴുവൻ ഊർജവും പ്രദാനം ചെയ്യുന്ന പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ കിട്ടുന്ന എന്തും കഴിക്കുക എന്ന ശീലവും നല്ലതല്ല. ഒരു ദിവസത്തിലെ ആദ്യത്തെ ഭക്ഷണം പോഷക സമ്പുഷ്ടമായിരിക്കണം. പ്രോട്ടീനും വിറ്റാമിനുകളും മറ്റു പോഷകങ്ങളും അടങ്ങിയ വിഭവങ്ങളാണ് ദിനത്തിന്റെ ആദ്യത്തിൽ

ഒരു ദിവസത്തിലെ മുഴുവൻ ഊർജവും പ്രദാനം ചെയ്യുന്ന പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ കിട്ടുന്ന എന്തും കഴിക്കുക എന്ന ശീലവും നല്ലതല്ല. ഒരു ദിവസത്തിലെ ആദ്യത്തെ ഭക്ഷണം പോഷക സമ്പുഷ്ടമായിരിക്കണം. പ്രോട്ടീനും വിറ്റാമിനുകളും മറ്റു പോഷകങ്ങളും അടങ്ങിയ വിഭവങ്ങളാണ് ദിനത്തിന്റെ ആദ്യത്തിൽ കഴിക്കേണ്ടത്. എന്നാൽ നമ്മൾ ചിലരെങ്കിലും ആരോഗ്യപ്രദമെന്നു കരുതി കഴിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ ഒട്ടും ഗുണകരമല്ല. എന്തൊക്കെ ഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടതെന്നു നോക്കാം.
∙ ബേക്കറിയിൽ നിന്നും വാങ്ങുന്ന പേസ്റ്ററികൾ, ഡോനട്ടുകൾ എന്നിവ പ്രഭാത ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക തന്നെ വേണം. മൈദയും പഞ്ചസാരയും പോലുള്ളവ ശരീരത്തിന് ഒട്ടും ഗുണകരമല്ലെന്നു മാത്രമല്ല, ഊർജം നഷ്ടപ്പെടുത്തുകയും ചെയ്യും. ശരീര ഭാരം വർധിക്കാനും ഇതിടയാക്കും.
∙ പ്രഭാത ഭക്ഷണത്തിൽ ജ്യൂസ് കൂടി ഉൾപ്പെടുത്തുന്ന പതിവ് ചിലർക്കെങ്കിലുമുണ്ട്. മധുരത്തിനായി പഞ്ചസാര ചേർത്ത് തയാറാക്കുന്ന ജ്യൂസുകൾ ആരോഗ്യദായകമല്ല. പഞ്ചസാരയും അധിക കാലറികൾ അടങ്ങിയതുമായ മറ്റു പാനീയങ്ങളും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്.
∙ ബ്രെഡും അതിനൊപ്പം സ്റ്റൂവും. ആർക്കാണ് ഈ കോമ്പിനേഷൻ ഇഷ്ടമല്ലാത്തത്? എന്നാൽ റിഫൈൻഡ് കാർബോഹൈഡ്രേറ്റ് അടങ്ങിയ വൈറ്റ് ബ്രെഡ് ആരോഗ്യത്തിനു ഒട്ടും ഗുണകരമല്ല. പ്രഭാത ഭക്ഷണമായി ഇത് കഴിക്കുന്ന ശീലമുണ്ടെങ്കിൽ ഒഴിവാക്കുക തന്നെ വേണം.
∙ പ്രഭാതഭക്ഷണം ഒഴിവാക്കി പകരം ചായയും എണ്ണയിൽ വറുത്ത പലഹാരവും കഴിക്കുന്നവരുണ്ട്. രാവിലെ എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിവതും ഒഴിവാക്കുക. കൊളസ്ട്രോൾ വർധിക്കുമെന്നു മാത്രമല്ല, അനാരോഗ്യകരമായ ഒരു ശീലം കൂടിയാണിത്.
∙ ശരീര ഭാരം കുറയ്ക്കുന്നതിനായി വേവിക്കാത്ത പച്ചക്കറികൾ, പഴങ്ങൾ ഇവ ഉൾപ്പെടുത്തി കൊണ്ടുള്ള സാലഡുകൾ മാത്രം കഴിക്കുന്നവരുണ്ട്. എന്നാൽ വെറും വയറ്റിൽ ഇവ കഴിക്കുന്നതും ഒട്ടും ഗുണകരമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
∙ പ്രൊസസ്ഡ് ഭക്ഷണങ്ങൾ കഴിവതും പ്രഭാത ഭക്ഷണമായി കഴിക്കാതിരിക്കുക. ഇവ ആരോഗ്യത്തിനു ഹാനികരമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
∙ പാൻകേക്കുകൾ രാവിലെ കഴിക്കുന്നതും ഒഴിവാക്കണം. ഇത്തരം ഭക്ഷണ വിഭവങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വർധിപ്പിക്കും. ചീസ്, പനീർ എന്നിവയുടെ ഉപയോഗവും കുറയ്ക്കണം. കൊളസ്ട്രോൾ കൂടാൻ ഇത് കാരണമാകും.
∙ പല തരം ഫ്ലേവറുകളിൽ ലഭ്യമാകുന്ന യോഗർട്ടുകൾ കഴിവതും ഉപേക്ഷിക്കാം. രുചിക്കായി ചേർക്കുന്ന കൃത്രിമ ചേരുവകളും പഞ്ചസാരയും ശരീരത്തിനു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.
∙ പലതരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് സിറിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ശരീര ഭാരം കുറയ്ക്കുന്നതിനായി ചിലർ ഇത് ശീലമാക്കുകയും ചെയ്യും. എന്നാൽ ഇവ പതിവായി കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇതിൽ അടങ്ങിയിരിക്കുന്ന മധുരം, റിഫൈൻഡ് കാർബോഹൈഡ്രേറ്റ് എന്നിവ ആരോഗ്യദായകങ്ങളല്ല.