ഇറച്ചിയ്ക്കും സാമ്പാറിനും ഒക്കെ മണവും രുചിയും കിട്ടാൻ മല്ലിയില ചേർക്കാറുണ്ട്. മിക്കവർക്കും ഇതിന്റെ രുചി ഇഷ്ടമാണ്. എന്നാൽ മല്ലിയില മാർക്കറ്റുകളിൽ നിന്നും വാങ്ങിയാലും വേഗം വാടി പോകും എന്നതാണ് മിക്കവരുടെയും പരാതി. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മല്ലിയില മാസങ്ങളോളം വാടാതെ സൂക്ഷിക്കാം. ഇനി ഇതൊന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറച്ചിയ്ക്കും സാമ്പാറിനും ഒക്കെ മണവും രുചിയും കിട്ടാൻ മല്ലിയില ചേർക്കാറുണ്ട്. മിക്കവർക്കും ഇതിന്റെ രുചി ഇഷ്ടമാണ്. എന്നാൽ മല്ലിയില മാർക്കറ്റുകളിൽ നിന്നും വാങ്ങിയാലും വേഗം വാടി പോകും എന്നതാണ് മിക്കവരുടെയും പരാതി. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മല്ലിയില മാസങ്ങളോളം വാടാതെ സൂക്ഷിക്കാം. ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കാം.

മല്ലിയില കഴുകി വൃത്തിയാക്കിയതിനു ശേഷം വേരുകൾ മുറിച്ച് മാറ്റാം. വിനാഗിരി ചേർത്ത വെള്ളത്തിൽ മല്ലിയില 5 മിനിറ്റ് നേരം മുക്കിവയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തിൽ ഒന്നുകൂടെ കഴുകാം. ശേഷം മല്ലിയില നിരത്തി വെള്ളം തോരാന്‍ വയ്ക്കാം. നന്നായി ഉണക്കിയെടുത്താൽ മല്ലിയില വേഗം കേടാകാതിരിക്കും. വിനാഗിരി ചേർത്ത വെള്ളത്തിൽ കഴുകുന്നതിനാൽ ഇലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാംശവും ചെളിയും എല്ലാം നന്നായി നീക്കംചെയ്തു കിട്ടുകയും ചെയ്യും.

ADVERTISEMENT

ഭക്ഷണസാധനങ്ങളൊക്കെ പൊതിഞ്ഞെടുക്കുന്ന പ്ലാസിക്ക് വ്രപ്പറിൽ റോൾ ചെയ്യാം. വ്രാപ്പറിന് മുകളിൽ രണ്ട് ടിഷ്യൂ വച്ചിട്ട് അതിനുമുകളില്‍ മല്ലിയില വച്ച് നന്നായി മുറുക്കി റോൾ ചെയ്തെടുക്കാം. മല്ലിയില വാടാതെയിരിക്കും.

പാത്രത്തിൽ വെള്ളം എടുത്തിട്ട് അതിൽ വേരോടുകൂടി മല്ലിയില ഇട്ടുവച്ചാൽ കുറച്ചു ദിവസം കേടാകാതെ വയ്ക്കാം.

ADVERTISEMENT

മല്ലിയിലയുെട വേരു ഭാഗം മുറിച്ച് മാറ്റിയതിനു ശേഷം ടിഷ്യൂ പേപ്പറിലോ പത്ര പേപ്പറിലോ നന്നായി പൊതിഞ്ഞ് വായു കയറാത്ത കണ്ടെയ്നറിലെ അടച്ച് ഫ്രിജിൽ സൂക്ഷിക്കാം. കേടുകൂടാതെ മല്ലിയില എടുക്കാം.

മല്ലിയിലയുടെ വേര് മാറ്റിയതിനുശേഷം വായു കടക്കാത്ത പാത്രത്തിൽ ടിഷ്യൂ വച്ച് അതിനുമുകളിൽ ലെയറുകളിലായി മല്ലിയില വയ്ക്കാം. ടിഷ്യൂ പേപ്പർ ഏറ്റവും മുകളിൽ വച്ച് പാത്രം അടച്ച് ഫ്രിജിൽ സൂക്ഷിക്കാം. മാസങ്ങളോളം മല്ലിയില വാടാതെ ഫ്രഷായി വയ്ക്കാം.

English Summary:

store coriander leaves fresh for long time in the Fridge