പാല്‍ അടിയില്‍ പിടിച്ചോ? കളയേണ്ട, ഇങ്ങനെ ഉപയോഗിച്ചു നോക്കൂ!
പാല്‍ അടുപ്പത്ത് വച്ച് വേറെ വല്ല ജോലിക്കും പോയാല്‍ പണി കിട്ടും എന്ന് ഉറപ്പാണ്. ഒന്നുകില്‍ മുഴുവനും തിളച്ചു തൂവിപ്പോകും, അല്ലെങ്കില്‍ അടിയില്‍പ്പിടിച്ച് കരിഞ്ഞു പോകും! കരിഞ്ഞു പോയ പാലിന് മൂക്കിലേക്ക് തുളച്ചു കയറുന്ന ഗന്ധവും രൂക്ഷമായ രുചിയുമാണ് ഉള്ളത്. ഇത്രയും പാല്‍ ഉപയോഗിക്കാതെ കളയുന്നതെങ്ങനെ

പാല്‍ അടുപ്പത്ത് വച്ച് വേറെ വല്ല ജോലിക്കും പോയാല്‍ പണി കിട്ടും എന്ന് ഉറപ്പാണ്. ഒന്നുകില്‍ മുഴുവനും തിളച്ചു തൂവിപ്പോകും, അല്ലെങ്കില്‍ അടിയില്‍പ്പിടിച്ച് കരിഞ്ഞു പോകും! കരിഞ്ഞു പോയ പാലിന് മൂക്കിലേക്ക് തുളച്ചു കയറുന്ന ഗന്ധവും രൂക്ഷമായ രുചിയുമാണ് ഉള്ളത്. ഇത്രയും പാല്‍ ഉപയോഗിക്കാതെ കളയുന്നതെങ്ങനെ എന്നോര്‍ത്ത് വിഷമിക്കേണ്ട, എത്ര കരിഞ്ഞ പാലാണെങ്കിലും ഇനി വലിച്ചെറിയേണ്ട ആവശ്യമില്ല. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
ചോക്ലേറ്റ് ഷേക്ക്
അടിയില്‍പ്പിടിച്ച പാലിനും ചോക്ലേറ്റിനും ഏകദേശം ഒരേ രുചിയായതിനാല്‍, ഈ പാല്‍ ഉപയോഗിച്ച് ചോക്ലേറ്റ് മില്‍ക്ക് ഷേക്ക് ഉണ്ടാക്കിയാല്‍ രുചിവ്യത്യാസം മനസ്സിലാവില്ല.
പുഡ്ഡിംഗ്
വിവിധ തരത്തിലുള്ള പുഡ്ഡിംഗ്, ഹല്‍വ എന്നിവ ഉണ്ടാക്കാന്‍ കരിഞ്ഞുപോയ പാലും ഉപയോഗിക്കാം. മൈദയ്ക്കൊപ്പം ഈ പാല്‍ ചേര്‍ത്ത് വേവിച്ചാല്‍ പാലിന്‍റെ കരിഞ്ഞ രുചി മാറും.
കോഫി
സാധാരണ കാപ്പിയിലും കോള്‍ഡ് കോഫിയിലും ഈ പാല്‍ ഉപയോഗിക്കാവുന്നതാണ്. കാപ്പിപ്പൊടിയുടെ രുചിയുമായി ചേരുമ്പോള്‍ പാലിന്‍റെ രൂക്ഷഗന്ധം മാറും.
ഐസ് ക്യൂബ്
കരിഞ്ഞ പാല്‍ ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറില്‍ വയ്ക്കാം. ഫലൂദയും ജ്യൂസും ഷേക്കുമെല്ലാം ഉണ്ടാക്കുമ്പോള്‍ ഈ ക്യൂബുകള്‍ ഉപയോഗിക്കാം.
മധുരപലഹാരങ്ങള്‍
അരിപ്പായസം മുതല്‍ ഗുലാബ് ജാമുന്‍, കസ്റ്റാര്‍ഡ്സ് വരെയുള്ള വിവിധ മധുരപലഹാരങ്ങളില്‍ ഈ പാല്‍ ചേര്‍ക്കാം. ഇങ്ങനെ ചേര്‍ക്കുന്നത് ഇവയ്ക്ക് കാരമലിന്റേതു പോലെയുള്ള രുചി നല്‍കാന്‍ സഹായിക്കും.
ക്രീം സൂപ്പുകളും സോസുകളും
കരിഞ്ഞ പാല്‍ ഉപയോഗിച്ച് സൂപ്പുകള്‍ക്കും സോസുകള്‍ക്കും വേണ്ടിയുള്ള ക്രീം ബേസ് ഉണ്ടാക്കാം. കോളിഫ്ലവര്‍, കാരറ്റ്, ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികള്‍ നന്നായി വേവിച്ച് ഉടച്ച്, ഈ പാലില്‍ കലര്‍ത്തി ആവശ്യമായ സീസണിംഗും ചേര്‍ത്ത് കഴിക്കാം.
വെണ്ണയ്ക്ക് രുചി കൂട്ടാന്‍
കരിഞ്ഞ പാലും വെണ്ണയും കൂടി മിക്സിയില്‍ നന്നായി അടിക്കുക. ചിക്കനും ബീഫും മീനുമെല്ലാം ഗ്രില്‍ ചെയ്യുമ്പോഴും ബ്രെഡിനൊപ്പവും ഈ മിശ്രിതം ഉപയോഗിക്കാം. ഇത് വിഭവങ്ങള്‍ക്ക് പ്രത്യേക രുചി നല്‍കും.