മധുരവും അൽപം പുളിയുമുള്ള ഓറഞ്ച് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. മഞ്ഞുകാലം ഓറഞ്ചിന്റെ വിളവെടുപ്പ് കാലം കൂടിയാണ്. പോഷകസമ്പുഷ്ടവും ആരോഗ്യത്തിനു അത്യുത്തമവുമായ ഒരു പഴമാണിത്. സീസണിൽ വലിയ വില കൊടുക്കാതെ വാങ്ങാമെന്നതും ഓറഞ്ചിനെ പലരുടെയും പ്രിയപ്പെട്ടതാക്കുന്നു. വലിയ അളവിൽ സിട്രിക് ആസിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരവും അൽപം പുളിയുമുള്ള ഓറഞ്ച് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. മഞ്ഞുകാലം ഓറഞ്ചിന്റെ വിളവെടുപ്പ് കാലം കൂടിയാണ്. പോഷകസമ്പുഷ്ടവും ആരോഗ്യത്തിനു അത്യുത്തമവുമായ ഒരു പഴമാണിത്. സീസണിൽ വലിയ വില കൊടുക്കാതെ വാങ്ങാമെന്നതും ഓറഞ്ചിനെ പലരുടെയും പ്രിയപ്പെട്ടതാക്കുന്നു. വലിയ അളവിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട് ഇതിൽ. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹന പ്രക്രിയ എളുപ്പത്തിലാക്കാനും സഹായിക്കുന്നു. എന്നാൽ ഓറഞ്ചിനൊപ്പം വേറെ ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ ദഹനക്കേടിനും നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. ഓറഞ്ചിനൊപ്പം കഴിക്കരുതാത്ത ആഹാര പദാർത്ഥങ്ങൾ ഏതൊക്കെയെന്നു നോക്കാം. 

* ഓറഞ്ചിനോപ്പം പാലോ പാലുല്പന്നങ്ങളോ കഴിക്കാതിരിക്കാം. ഇവയൊരുമിച്ചു കഴിച്ചാൽ ദഹനക്കേട്, നെഞ്ചെരിച്ചൽ പോലുള്ളവ അനുഭവപ്പെടാനിടയുണ്ട്. ഓറഞ്ചിലെ സിട്രിക് ആസിഡും പാലിലെ പ്രോട്ടീനും ചേരാതെ വരുമ്പോഴാണ് വയറിനു ഇത്തരത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നത്. 

ADVERTISEMENT

* തക്കാളിയിലും ഓറഞ്ചിലും വിറ്റാമിൻ സിയും മറ്റു പോഷകങ്ങളും ഒരുപോലെ അടങ്ങിയിരിക്കുന്നു. 

അതുകൊണ്ടു തന്നെ രണ്ടുതരത്തിലുള്ള അസിഡിക്  ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കുന്നത് ദഹനക്കേടിനു കാരണമാകും.

ADVERTISEMENT

* വാഴപ്പഴത്തിനൊപ്പം ഓറഞ്ച് കഴിക്കുന്നതും നല്ലതല്ല. ഉദര സംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് വയറിനു വല്ലായ്കയുള്ളവരെ ഇത് സാരമായി തന്നെ ബാധിക്കും.

* ഓറഞ്ചിനോപ്പം പാല് കുടിക്കരുതെന്നു മുകളിൽ സൂചിപ്പിച്ചുവല്ലോ, ധാന്യങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം. ഇവയൊരുമിച്ചു കഴിക്കുന്നത് ദഹന പ്രക്രിയയെ തടസ്സപ്പെടുത്തും.

ADVERTISEMENT

* മസാലകൾ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഓറഞ്ചിനൊപ്പം കഴിക്കാതിരിക്കാം. അൾസർ പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അത് മൂർച്ഛിക്കാനും വയറു വേദനയ്ക്കുമെല്ലാം സാധ്യതയുണ്ട്.

* എണ്ണയിൽ വറുത്തതും കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുള്ളതുമായ ഭക്ഷണം ഒരിക്കലും ഓറഞ്ചിനൊപ്പം ശീലമാക്കാതിരിക്കാം. ദഹനം സുഗമമാകുകയില്ലെന്നു മാത്രമല്ല, അസ്വസ്ഥകൾക്കുമിടയാക്കും.

*ഓറഞ്ചിനൊപ്പം കാപ്പി കഴിക്കുന്നത് നെഞ്ചെരിച്ചൽ പോലുള്ള പ്രശ്‌നങ്ങളിലേക്കു നയിക്കും. 

* മദ്യം, സോഡ പോലുള്ളവ ഓറഞ്ചിനൊപ്പം ഉപയോഗിക്കാതിരിക്കാം. അലർജിയും വയറുവേദനയുമുണ്ടാകാനിടയുണ്ട്.

English Summary:

Foods you should never eat with Oranges