വെജിറ്റേറിയൻ പ്രേമികൾക്കും ഈ 'ഇറച്ചി' കഴിക്കാം; നോൺവെജിനെ വെല്ലും സൂപ്പർ വിഭവങ്ങൾ!
സസ്യാഹാരികൾക്ക് നോൺ-വെജിറ്റേറിയൻ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ പുറത്തുനിന്നും ഭക്ഷണം കഴിക്കാനുള്ള ഒപ്ഷനുകൾ വളരെ കുറവാണ്. ചില വിഭവങ്ങൾ മാത്രമായിരിക്കും പലപ്പോഴും വെജിറ്റേറിയന്മാർക്ക് തിരഞ്ഞെടുക്കാൻ മെനുവിൽ ഉണ്ടാവുക. എന്നാലിതാ നോൺ വെജ് വിഭവങ്ങൾക്ക് പകരം വയ്ക്കാൻ കഴിയുന്ന നിരവധി വെജ്

സസ്യാഹാരികൾക്ക് നോൺ-വെജിറ്റേറിയൻ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ പുറത്തുനിന്നും ഭക്ഷണം കഴിക്കാനുള്ള ഒപ്ഷനുകൾ വളരെ കുറവാണ്. ചില വിഭവങ്ങൾ മാത്രമായിരിക്കും പലപ്പോഴും വെജിറ്റേറിയന്മാർക്ക് തിരഞ്ഞെടുക്കാൻ മെനുവിൽ ഉണ്ടാവുക. എന്നാലിതാ നോൺ വെജ് വിഭവങ്ങൾക്ക് പകരം വയ്ക്കാൻ കഴിയുന്ന നിരവധി വെജ് ഐറ്റങ്ങളുമുണ്ട്. പോഷക ഗുണങ്ങൾ നിറഞ്ഞ വിഭവങ്ങൾ. നോൺ-വെജിന് സമാനമായ രുചി നൽകും, എന്നാൽ വെജിറ്റേറിയനുമാണ്. അറിയാം.
സോയാ ചങ്ക്
സോയ പയറിൽ നിന്നും തയാറാക്കിയ സോയചങ്ക് മാംസാഹാരത്തിന് പകരമാണ്. സോയാചങ്കിൽ നിന്നും കോഴിയിറച്ചിയോ ആട്ടിറച്ചിയോ ഉപയോഗിച്ചുണ്ടാക്കുന്ന അതേ വിഭവങ്ങളുടെ രുചി ലഭിക്കും.
നോൺ-വെജിറ്റേറിയൻ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ വിലകുറഞ്ഞതാണെന്ന് മാത്രമല്ല, ഇത് കൊളസ്ട്രോൾ രഹിതവുമാണ്.
കൂൺ
കൂൺ പച്ചക്കറി വിഭാഗത്തിൽ പെടുന്നത് തന്നെയാണ്. എന്നാൽ കൂൺ ഉപയോഗിച്ച് നല്ല രുചിയേറിയ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഉണ്ടാക്കിയെടുക്കാം. ബർഗറുകളിലും സാൻഡ്‌വിച്ചുകളിലും ബീഫിനും ചിക്കനും പകരമായി കൂൺ ഉപയോഗിക്കുന്നുണ്ട്. മികച്ച ടെക്സ്ചർ ഉള്ളതിനാൽ, മാരിനേറ്റ് ചെയ്യുമ്പോൾ അവ കൂടുതൽ രുചികരമാകും.
ചെറുപയർ
നോൺ- വെജിറ്റേറിയൻ ഭക്ഷണത്തിന് പകരക്കാരൻ ആയിട്ടാണ് പലപ്പോഴും ചെറുപയർ അറിയപ്പെടുന്നത്.
മാട്ടിറച്ചിക്ക് പകരം സാധാരണയായി ഉപയോഗിക്കുന്ന ഇവ പെട്ടെന്ന് പാകം ചെയ്യാം. ചെറുപയർ ഉപയോഗിച്ച് ഇറച്ചിയുടെ ടെസ്റ്റിൽ വരെ വിഭവങ്ങൾ ഉണ്ടാക്കിയെടുക്കാം.
എഗ്പ്ലാന്റ് / വഴുതനങ്ങ
വെജിറ്റേറിയൻ ആഹാരപ്രേമികൾക്ക് നോൺ വെജിറ്റേറിയൻ ആസ്വദിക്കണമെന്ന് തോന്നുമ്പോഴെല്ലാം മാംസത്തിന് പകരം വഴുതനങ്ങ പലതരം വിഭവങ്ങളുടെ രൂപത്തിൽ പാകം ചെയ്തു വിളമ്പാറുണ്ട്.
പല നോർത്ത് ഇന്ത്യൻ വിവാഹ വേളകളിലും ആഘോഷവേളകളിലും എല്ലാം നോൺ വെജിറ്റേറിയൻ മെനുവിനൊപ്പം വെജിറ്റേറിയൻകാർക്ക് കഴിക്കാൻ വഴുതനങ്ങ വച്ചിട്ടുള്ള വിഭവങ്ങൾ പതിവാണ്. വഴുതനങ്ങ വച്ച് മീൻപൊരിച്ചെടുക്കുന്ന രുചിയിൽ വഴുതനങ്ങ വറുത്തെടുക്കാവുന്നതാണ്.
പനീർ
പനീർ അറിയപ്പെടുന്നത് തന്നെ വെജിറ്റേറിയൻ കാരുടെ ഇറച്ചി എന്നാണ്. പനീർ ഉപയോഗിച്ച് പലതരത്തിൽ നോൺ വെജിറ്റേറിയൻ രുചിയുള്ള വിഭവങ്ങൾ തയാറാക്കാം. പാലുൽപന്നമായതുകൊണ്ടുതന്നെ മാംസാഹാരത്തിൽ നിന്നും കിട്ടുന്ന അതേ പോഷക ഗുണങ്ങളെല്ലാം തന്നെ പനീറിൽ നിന്നും ലഭിക്കും.