‘മഹേഷിന്റെ പ്രതികാര’ത്തിലെ സൗമ്യയുടെ അമ്മയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. പ്രണയിച്ചയാളെ മറക്കാൻ തന്നെ കെട്ടിപ്പിടിച്ചൊന്നു കരഞ്ഞാൽ മതിയെന്ന് സൗമ്യയോടു പറയുന്ന അമ്മയെ അവതരിപ്പിച്ചത് ഷൈനി സാറയെന്ന അഭിനേത്രിയാണ്. കളിയാട്ടം മുതൽ കാതൽ വരെ എത്തിനിൽക്കുന്ന ഈ അനുഗൃഹീത കലാകാരിയുടെ പാചക വിശേഷങ്ങളാണ് ഇത്തവണ

‘മഹേഷിന്റെ പ്രതികാര’ത്തിലെ സൗമ്യയുടെ അമ്മയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. പ്രണയിച്ചയാളെ മറക്കാൻ തന്നെ കെട്ടിപ്പിടിച്ചൊന്നു കരഞ്ഞാൽ മതിയെന്ന് സൗമ്യയോടു പറയുന്ന അമ്മയെ അവതരിപ്പിച്ചത് ഷൈനി സാറയെന്ന അഭിനേത്രിയാണ്. കളിയാട്ടം മുതൽ കാതൽ വരെ എത്തിനിൽക്കുന്ന ഈ അനുഗൃഹീത കലാകാരിയുടെ പാചക വിശേഷങ്ങളാണ് ഇത്തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മഹേഷിന്റെ പ്രതികാര’ത്തിലെ സൗമ്യയുടെ അമ്മയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. പ്രണയിച്ചയാളെ മറക്കാൻ തന്നെ കെട്ടിപ്പിടിച്ചൊന്നു കരഞ്ഞാൽ മതിയെന്ന് സൗമ്യയോടു പറയുന്ന അമ്മയെ അവതരിപ്പിച്ചത് ഷൈനി സാറയെന്ന അഭിനേത്രിയാണ്. കളിയാട്ടം മുതൽ കാതൽ വരെ എത്തിനിൽക്കുന്ന ഈ അനുഗൃഹീത കലാകാരിയുടെ പാചക വിശേഷങ്ങളാണ് ഇത്തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മഹേഷിന്റെ പ്രതികാര’ത്തിലെ സൗമ്യയുടെ അമ്മയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. പ്രണയിച്ചയാളെ മറക്കാൻ തന്നെ കെട്ടിപ്പിടിച്ചൊന്നു കരഞ്ഞാൽ മതിയെന്ന് സൗമ്യയോടു പറയുന്ന അമ്മയെ അവതരിപ്പിച്ചത് ഷൈനി സാറയെന്ന അഭിനേത്രിയാണ്. ‘കളിയാട്ടം’ മുതൽ ‘കാതൽ’ വരെ എത്തിനിൽക്കുന്ന ഈ അനുഗൃഹീത കലാകാരിയുടെ പാചക വിശേഷങ്ങളാണ് ഇത്തവണ മനോരമ ഓൺലൈനിൽ.

∙ പാചകം ഇഷ്ടമാണ്, പക്ഷേ കഴിക്കാൻ ആളുവേണം 

ADVERTISEMENT

ചെറുപ്പം മുതൽ പാചകം ഇഷ്ടമാണ്. നമ്മൾ ഉണ്ടാക്കുന്നത് കഴിക്കാൻ ആളുവേണം, അല്ലാതെ തനിച്ച് എന്തെങ്കിലും ഉണ്ടാക്കി കഴിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. തനിച്ച് കഴിക്കുന്നതിനേക്കാൾ ഒരുമിച്ചിരുന്ന് കഴിക്കാനാണ് താൽപര്യം. നമ്മളുണ്ടാക്കുന്നത് രുചിക്കാൻ ആരുമില്ലെങ്കിൽ പിന്നെ കഷ്പ്പെട്ട് ഉണ്ടാക്കേണ്ട ആവശ്യമില്ലല്ലോ. അത്യാവശ്യം എല്ലാ വിഭവങ്ങളും പാചകം ചെയ്യും. ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ അങ്ങനെ ഏതു തരം വിഭവങ്ങളും ഇഷ്ടമാണ്. 

Representative image. Photo Credit:Ravsky/istockphoto.com

∙ അജിനാമോട്ടോ ചേർക്കാത്ത ഫ്രൈഡ് റൈസാണ് ഫേവറിറ്റ് 

ആർക്കും കഴിക്കാവുന്ന ഒരു സമീകൃതാഹാരമാണ് ഫ്രൈഡ് റൈസ്. അതിൽ എല്ലാമുണ്ട്. മുട്ട, പച്ചക്കറികൾ, ഇനി നോൺവെജുകാർക്കാണെങ്കിൽ, ചിക്കൻ, ബീഫ്, ചെമ്മീൻ അങ്ങനെ എന്തും ചേർക്കാം. എന്റെ ഫേവറിറ്റ് ഭക്ഷണമാണിത്, പക്ഷേ അതിൽ അജിനാമോട്ടോ ചേർക്കരുത്. അജിനാമോട്ടോ നമ്മുടെ ആരോഗ്യത്തിന് ഏറെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഫ്രൈഡ് റൈസ് പാചകം ചെയ്യാനും എളുപ്പമാണ്.

∙ ആ സംഭവത്തോടെ മീൻകറിയിൽ പുളി ചേർക്കാൻ മറക്കാറില്ല 

ADVERTISEMENT

ചെറുപ്പത്തിലെ ഒരു സംഭവമാണ്. ഒരിക്കൽ അമ്മ പുറത്തുപോയപ്പോൾ പുള്ളിക്കാരിയെ ഇംപ്രസ് ചെയ്യാനായി അടുക്കള ഭരണം ഏറ്റെടുക്കാം എന്ന് കരുതി. അമ്മ വരുമ്പോൾ മീൻ കറിയൊക്കെ ഉണ്ടാക്കിവയ്ക്കാം എന്നായിരുന്നു പ്ലാൻ. അങ്ങനെ കറിയുണ്ടാക്കി. അമ്മ വന്നു, കഴിക്കാനിരുന്നു. ഞാൻ ഉണ്ടാക്കിയ കറി  രുചിച്ചു നോക്കി, എന്നോട് ചോദിച്ചു, നീ ഏത് പുളിയാണ് കറിയിൽ ചേർത്തതെന്ന്. സത്യത്തിൽ അപ്പോഴാണ് ഞാൻ കറിയിൽ പുളി ചേർത്തിട്ടേയില്ല എന്ന കാര്യം ഓർത്തത്.

kerala-kappa-SAM THOMAS A and Fish curry-vm2002/Shutterstock

പക്ഷേ അന്ന് എന്നെ വഴക്കുപറയുകയോ ശകാരിക്കുകയോ ചെയ്യാതെ എനിക്ക് പറ്റിയ അമളി വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു അമ്മ. എന്നെ പഠിപ്പിച്ച പാഠമാണ് പാചകത്തിൽ നമ്മൾ ശ്രദ്ധാലുക്കൾ ആയിരിക്കണം എന്നത്. അതിനുശേഷം ഞാൻ ഒരിക്കലും മീൻകറിയിൽ പുളി ചേർക്കാൻ മറന്നിട്ടില്ല. 

∙ കപ്പ ഇടിച്ചത്; എന്റെ ഇഷ്ട റെസിപ്പി 

എല്ലാത്തരം വിഭവങ്ങളും പാചകം ചെയ്തു നോക്കുന്നയാളാണ് ഞാൻ. ഒരു വിഭവത്തിന്റെ റെസിപ്പി മാറ്റാനൊന്നും നിൽക്കാറില്ല. പിന്നെ അൽപസ്വൽപം പൊടിക്കൈകളും ചെറിയ രുചിക്കൂട്ടുകളുമൊക്കെ ചേർക്കുന്നത് നമ്മളെല്ലാവരും ചെയ്യുന്നതല്ലേ. ഞാനും അങ്ങനെയൊക്കെ തന്നെയാണ്.

Photo credit: Wirestock/istock
ADVERTISEMENT

അങ്ങനെ എന്റേതായ രീതിയിൽ ഉണ്ടാക്കുന്ന ഒരു ഐറ്റമാണ് കപ്പ ഇടിച്ചത്. പേര് പറയുന്നതുപോലെ കപ്പ ഇടിച്ചുണ്ടാക്കുന്നതൊന്നുമല്ല. അതിൽ ചേരുവകളെല്ലാം ഇടിച്ചാണ് ചേർക്കുന്നത്, അതുകൊണ്ടാണ് അങ്ങനെ പറയുന്നത്. ഇതിന് വേണ്ട ചേരുവകൾ ആദ്യം പറയാം. 

കപ്പ- ആവശ്യത്തിന് കഴുകി ചെറിയ കഷണങ്ങളായി മുറിച്ച് പുഴുങ്ങി വെള്ളം കളഞ്ഞുവയ്ക്കുക
ചെറിയ ഉള്ളി- നാല് എണ്ണം
വെളുത്തുള്ളി- നാല് അല്ലി
ചതച്ച മുളക്- മൂന്ന് എണ്ണം
വറ്റൽ മുളക് ഇടിച്ചത്- ഒരു സ്പൂൺ
കടുക്- ആവശ്യത്തിന്
കറിവേപ്പില- കുറേയേറെ
വെളിച്ചെണ്ണയും ഉപ്പും- ആവശ്യത്തിന്

ചട്ടി ചൂടാക്കി ആദ്യം കടുക് പൊട്ടിക്കാം. ശേഷം ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇടിച്ച് ചേർക്കണം ഒപ്പം ഇടിച്ച മുളകും കൂടിയിട്ട് നല്ലതുപോലെ മൊരിക്കണം. കറിവേപ്പില നല്ല പോലെ ചേർത്തുകൊടുക്കാം. ഇനി വേവിച്ചു വച്ചിരിക്കുന്ന കപ്പയും ഉപ്പുമിട്ട് ഇളക്കി യോജിപ്പിച്ച് വിളമ്പാം. വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം പലഹാരമായോ രാവിലത്തെ ബ്രേക്ക്ഫാസ്റ്റായോ ഒക്കെ കഴിക്കാവുന്ന രുചിയേറിയ വിഭവമാണ് കപ്പ ഇടിച്ചത്.

English Summary:

Celebrity Food actress Shiny T Rajan about her Favorite Foods