വെജിറ്റേറിയനായ വിരാട് കോലി ചിക്കൻ കഴിക്കുന്നോ? ട്വിസ്റ്റ് ഇങ്ങനെ
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി സസ്യാഹാരിയാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം കോലി പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴി വച്ചു. വെജിറ്റേറിയനായ താരം ചിക്കൻ ടിക്ക കഴിക്കുന്നു എന്ന തരത്തിലാണ് ചർച്ച പൊടിപൊടിച്ചത്. കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയായി

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി സസ്യാഹാരിയാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം കോലി പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴി വച്ചു. വെജിറ്റേറിയനായ താരം ചിക്കൻ ടിക്ക കഴിക്കുന്നു എന്ന തരത്തിലാണ് ചർച്ച പൊടിപൊടിച്ചത്. കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പുറത്തുവിട്ട ചിത്രം കണ്ടാൽ പ്ലേറ്റിലിരിക്കുന്നത് ചിക്കൻ ടിക്കയല്ലെന്ന് ആരും പറയുകയുമില്ല. എന്നാൽ കഥയിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്. ആദ്യ കാഴ്ചയിൽ ചിക്കൻ ടിക്കയെന്നു തോന്നുമെങ്കിലും അത് മോക് ചിക്കൻ ടിക്കയാണെന്ന് കോലി തന്നെ ചിത്രത്തിനൊപ്പം എഴുതിയിരുന്നു. അത് ശ്രദ്ധിക്കാതെയാണ് പലരും വിരാട് കോലി ചിക്കൻ ടിക്ക കഴിക്കുന്നു എന്നു കമന്റിട്ടത്.
സോയ കൊണ്ടു തയാറാക്കിയതാണ് കോലി കഴിച്ച ടിക്ക. ഏറെ രുചികരമാണെന്നും മോക് ചിക്കൻ ടിക്ക നിങ്ങൾ നല്ല രീതിയിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും ബ്ലൂ ട്രൈബ് ഫുഡ്സിനെ ടാഗ് ചെയ്തുകൊണ്ട് താരം ചിത്രത്തിനൊപ്പം എഴുതിയിരുന്നു. വായിൽനിന്നു വെള്ളം വരുന്ന ഇമോജി കൂടി ചേർത്തായിരുന്നു കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. പ്ലാന്റ് ബേസ്ഡ് മീറ്റ് പ്രോഡക്ടുകൾ ഉണ്ടാക്കുന്ന സംരംഭമായ ബ്ലൂ ട്രൈബ് ഫുഡ്സാണ് കോലിയ്ക്കായി മോക് ചിക്കൻ ടിക്ക ഉണ്ടാക്കിയത്.
യഥാർഥ ചിക്കൻ ടിക്കയും മോക് ചിക്കൻ ടിക്കയും തമ്മിലുള്ള വ്യത്യാസം അറിയാതെയാണ് പലരും സംഭവം വലിയ ചർച്ചയാക്കിയത്.