ബിരിയാണിയ്ക്ക് ഇത്രയും ഡിമാൻഡോ? ഈ വര്‍ഷവും ഒന്നാം സ്ഥാനം; ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത വിഭവം
ഈ വര്‍ഷത്തെ 'ഇന്ത്യയുടെ കേക്ക് തലസ്ഥാന'മായി ബെംഗളൂരുവിനെ തിരഞ്ഞെടുത്ത് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഈ വര്‍ഷം, 85 ലക്ഷം കേക്ക് ഓർഡറുകളാണ് ബെംഗളൂരുവില്‍ ലഭിച്ചത്. ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റ് കേക്ക് ആണ് ഇത്രയും പേര്‍ ഓര്‍ഡര്‍ ചെയ്തത്. ഈ വര്‍ഷത്തെ വാലന്റൈന്‍സ്
ഈ വര്‍ഷത്തെ 'ഇന്ത്യയുടെ കേക്ക് തലസ്ഥാന'മായി ബെംഗളൂരുവിനെ തിരഞ്ഞെടുത്ത് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഈ വര്‍ഷം, 85 ലക്ഷം കേക്ക് ഓർഡറുകളാണ് ബെംഗളൂരുവില്‍ ലഭിച്ചത്. ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റ് കേക്ക് ആണ് ഇത്രയും പേര്‍ ഓര്‍ഡര്‍ ചെയ്തത്. ഈ വര്‍ഷത്തെ വാലന്റൈന്‍സ്
ഈ വര്‍ഷത്തെ 'ഇന്ത്യയുടെ കേക്ക് തലസ്ഥാന'മായി ബെംഗളൂരുവിനെ തിരഞ്ഞെടുത്ത് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഈ വര്‍ഷം, 85 ലക്ഷം കേക്ക് ഓർഡറുകളാണ് ബെംഗളൂരുവില്‍ ലഭിച്ചത്. ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റ് കേക്ക് ആണ് ഇത്രയും പേര്‍ ഓര്‍ഡര്‍ ചെയ്തത്. ഈ വര്‍ഷത്തെ വാലന്റൈന്‍സ്
ഈ വര്‍ഷത്തെ 'ഇന്ത്യയുടെ കേക്ക് തലസ്ഥാന'മായി ബെംഗളൂരുവിനെ തിരഞ്ഞെടുത്ത് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഈ വര്‍ഷം, 85 ലക്ഷം കേക്ക് ഓർഡറുകളാണ് ബെംഗളൂരുവില്‍ ലഭിച്ചത്. ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റ് കേക്ക് ആണ് ഇത്രയും പേര്‍ ഓര്‍ഡര്‍ ചെയ്തത്.
ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനത്തില്‍, അവിശ്വസനീയമായ രീതിയിലാണ് കേക്കുകള്‍ വിറ്റു തീര്‍ന്നത്. ഒരു മിനിറ്റില്‍ 271 കേക്ക് ഓര്‍ഡറുകള്‍ സ്വിഗ്ഗിയില്‍ വന്നു. നാഗ്പുരിൽ നിന്നുള്ള ഒരു ഉപയോക്താവ് ഒറ്റ ദിവസം 92 കേക്കുകൾ ഓർഡർ ചെയ്‌തു. രാജ്യാന്തര മാതൃദിനവും ചോക്ലേറ്റ് കേക്ക് ദിനവുമായ മേയ് 14 നാണ് ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് കേക്ക് ഓര്‍ഡര്‍ വന്നിട്ടുള്ളത്.
ഈ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ, സ്വിഗ്ഗിയില്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്തതും തിരഞ്ഞതുമായ ഭക്ഷണ ഓര്‍ഡറുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച, "How India Swiggy'd in 2023" എന്ന ബ്ലോഗിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍, ഈ വര്‍ഷം 10,000 ലധികം ഓർഡറുകൾ നല്‍കിയ അക്കൗണ്ടുകളുണ്ട്.
ബിരിയാണി ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം
രാജ്യത്തുടനീളമുള്ള സ്വിഗ്ഗി മെനുവിൽ 6,64,46,312 തനത് വിഭവങ്ങൾ ഉണ്ട്. എന്നാല്‍, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ബിരിയാണിയാണ്. ജനുവരി ഒന്നിന് മാത്രം, 4.3 ലക്ഷം ബിരിയാണിയാണ് ആളുകള്‍ ഓര്‍ഡര്‍ ചെയ്തത്. തുടര്‍ച്ചയായ എട്ടാം വര്‍ഷവും ബിരിയാണി ഒന്നാംസ്ഥാനത്തു തന്നെ തുടരുന്നു.
2023 ൽ ആളുകള്‍ ഓരോ സെക്കൻഡിലും 2.5 ബിരിയാണി ഓർഡർ ചെയ്തു. ഓരോ 5.5 ചിക്കൻ ബിരിയാണികൾക്കും ഒരു വെജ് ബിരിയാണി എന്നാണ് കണക്ക്. ഓരോ ആറാമത്തെ ബിരിയാണിയും ഹൈദരാബാദിൽ നിന്നാണ് ഓർഡർ ചെയ്തിട്ടുള്ളത്.
2023 ലോകകപ്പ് സമയത്ത് ഇന്ത്യക്കാർ ഓരോ മിനിറ്റിലും 50 ബിരിയാണികൾ ഓർഡർ ചെയ്തു. ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടന്ന സമയത്ത് ചണ്ഡീഗഡിലെ ബിരിയാണി പ്രേമികളായ ഒരു കുടുംബം ഒറ്റയടിക്ക് 70 പ്ലേറ്റ് ബിരിയാണി ഓര്‍ഡര്‍ ചെയ്തു. ഈ മത്സരത്തിനിടെ, മിനിറ്റിൽ 250 ബിരിയാണി ഓർഡറുകളാണ് സ്വിഗ്ഗിയില്‍ എത്തിയത്.
ഗുലാബ് ജാമുന്‍, പീത്‌സ, മാമ്പഴം...
ദുർഗാ പൂജാ വേളയിൽ 77 ലക്ഷത്തിലധികം ഓർഡറുകളുമായി ഗുലാബ് ജാമുനും പ്രിയപ്പെട്ട വിഭവങ്ങളുടെ പട്ടികയില്‍ ഇടംനേടി. നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലും വെജ് ഓർഡറുകളിൽ ഏറ്റവും പ്രിയങ്കരമായത് മസാല ദോശയായിരുന്നു. നവംബറിൽ ലോകകപ്പ് ഫൈനല്‍ നടന്നപ്പോള്‍, ഓരോ മിനിറ്റിലും 188 പീത്‌സ ഓര്‍ഡറുകളും സ്വിഗ്ഗിയിലെത്തി.
മുംബൈയില്‍ നിന്നുള്ള ഒരാള്‍ 42.3 ലക്ഷം രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഹൈദരാബാദിൽ നിന്നുള്ള ഒരു ഉപഭോക്താവ് 6 ലക്ഷം രൂപ ചെലവഴിച്ചത് ഇഡ്ഡലി വാങ്ങാനായിരുന്നു. ജാപ്പനീസ് വിഭവങ്ങൾക്ക് കൊറിയന്‍ വിഭവങ്ങളുടെ ഇരട്ടി ഓര്‍ഡറുകള്‍ ലഭിച്ചതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
പഞ്ചസാര രഹിത മധുരപലഹാരങ്ങൾക്കായി 2.1 ദശലക്ഷത്തിലധികം ഓർഡറുകൾ വന്നു. സസ്യാഹാര ഓർഡറുകൾക്ക് 146% വർധനവുണ്ടായി. രാജ്യാന്തര ചെറുധാന്യവര്‍ഷമായ 2023യില്‍, ചെറുധാന്യങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഓര്‍ഡറുകളില്‍ 124% വളർച്ചയും കണ്ടു. ഫോക്‌സ്‌ടെയിൽ, ജോവർ, ബജ്‌റ, റാഗി, രാജ്‌ഗിര, അമരാന്ത് എന്നിവയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതൽ തിരഞ്ഞ കീവേഡുകൾ. ബെംഗളൂരുവിന്‍റെ മാമ്പഴപ്രേമവും സ്വിഗ്ഗി കണക്കുകള്‍ വെളിപ്പെടുത്തുന്നു. മുംബൈയും ഹൈദരാബാദും ഒരുമിച്ച് ഓര്‍ഡര്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ മാമ്പഴങ്ങള്‍ ബെംഗളൂരുവില്‍ നിന്നുള്ളവര്‍ ഓര്‍ഡര്‍ ചെയ്തു.