ഇടിയപ്പത്തിനൊപ്പം മുല്ലപ്പൂ കറി; ഇത് നിങ്ങള്‍ വിചാരിച്ച സാധനമല്ല!
ആവി പറക്കുന്ന ഇടിയപ്പത്തിനൊപ്പം കഴിക്കാന്‍ ഉരുളക്കിഴങ്ങ് കറിയും സ്റ്റ്യൂവും ചിക്കന്‍ കറിയുമെല്ലാമുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും മുല്ലപ്പൂ കറി കൂട്ടി കഴിച്ചിട്ടുണ്ടോ? പേര് കേള്‍ക്കുമ്പോള്‍ പല ചിത്രങ്ങളും മനസ്സിലേക്ക് ഓടി വരുമെങ്കിലും ഇത് മുല്ലപ്പൂ കൊണ്ട് ഉണ്ടാക്കുന്ന കറി അല്ല! അരിമാവ് ഉരുട്ടി

ആവി പറക്കുന്ന ഇടിയപ്പത്തിനൊപ്പം കഴിക്കാന്‍ ഉരുളക്കിഴങ്ങ് കറിയും സ്റ്റ്യൂവും ചിക്കന്‍ കറിയുമെല്ലാമുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും മുല്ലപ്പൂ കറി കൂട്ടി കഴിച്ചിട്ടുണ്ടോ? പേര് കേള്‍ക്കുമ്പോള്‍ പല ചിത്രങ്ങളും മനസ്സിലേക്ക് ഓടി വരുമെങ്കിലും ഇത് മുല്ലപ്പൂ കൊണ്ട് ഉണ്ടാക്കുന്ന കറി അല്ല! അരിമാവ് ഉരുട്ടി മുല്ലപ്പൂ പോലെയാക്കി ഉണ്ടാക്കുന്ന ഈ മധുരക്കറിക്ക് പായസത്തോടാണ് കൂടുതല്‍ സാമ്യം.
രാവിലെ തന്നെ എരിവുള്ള കറി കൂട്ടി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മധുരമൂറുന്ന ഈ കറി പരീക്ഷിക്കാം. മലബാറുകാരുടെ സ്പെഷ്യല്‍ വിഭവമായ മുല്ലപ്പൂ കറി ഉണ്ടാക്കുന്നത് എങ്ങനെയന്നു നോക്കാം.
മുല്ലപ്പൂ കറി ഉണ്ടാക്കുന്ന വിധം
- ഇടിയപ്പത്തിന്‍റെ മാവ് എടുത്ത് മുല്ലമൊട്ടുകള്‍ പോലെ ചെറുതായി ഉരുട്ടിയെടുക്കുക
- ഒരു കദളിപ്പഴം എടുത്ത് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക
- ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് നുറുക്കിയ പഴം ഇട്ടു വേവിക്കുക. ഇതിലേക്ക് നേരത്തെ മുല്ലമൊട്ടുകള്‍ പോലെ ഉരുട്ടിയെടുത്ത അരിമാവ് ഇടുക. മധുരത്തിനാവശ്യമായ കല്‍ക്കണ്ടവും ഇതിലേക്ക് ചേര്‍ക്കാം.
- ഇത് കുറുകി വരുമ്പോള്‍ തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.- ഒന്നര ടേബിള്‍സ്പൂണ്‍ അരിപ്പൊടി തേങ്ങാപ്പാലില്‍ കലക്കിയത് ചേര്‍ക്കുക. എന്നിട്ട് കൈവിടാതെ ഇളക്കി കുറുക്കിയെടുക്കുക.
- നന്നായി കുറുകിയാല്‍ തേങ്ങയുടെ ഒന്നാംപാല്‍ ചേര്‍ത്ത് ഒന്നിളക്കിയ ശേഷം തീ ഓഫ് ചെയ്യാം. ഒരു ടേബിള്‍സ്പൂണ്‍ പശുവിന്‍ നെയ് കൂടി ചേര്‍ത്താല്‍ മുല്ലപ്പൂക്കറി റെഡി! പാലപ്പം, ഇടിയപ്പം തുടങ്ങിയവയ്ക്കൊപ്പം കഴിക്കാം.