പ്രായം കൂടുന്തോറും ഭക്ഷണങ്ങളോടും വിവിധ രുചികളോടുമുള്ള താല്‍പര്യം മാറി വരുമെന്ന കാര്യം നമുക്കറിയാം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസരിച്ചും ഭക്ഷണങ്ങളിലെ ചേരുവകള്‍ക്കു വ്യത്യാസം വരാം. ഉദാഹരണത്തിന്‌, പൊതുവേ ചൂടു കൂടിയ രാജ്യങ്ങളിലെ ആളുകള്‍ക്ക് മസാലയും സുഗന്ധവ്യഞ്ജനങ്ങളും കൂടുതല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം കൂടുന്തോറും ഭക്ഷണങ്ങളോടും വിവിധ രുചികളോടുമുള്ള താല്‍പര്യം മാറി വരുമെന്ന കാര്യം നമുക്കറിയാം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസരിച്ചും ഭക്ഷണങ്ങളിലെ ചേരുവകള്‍ക്കു വ്യത്യാസം വരാം. ഉദാഹരണത്തിന്‌, പൊതുവേ ചൂടു കൂടിയ രാജ്യങ്ങളിലെ ആളുകള്‍ക്ക് മസാലയും സുഗന്ധവ്യഞ്ജനങ്ങളും കൂടുതല്‍ ചേര്‍ത്ത ഭക്ഷണത്തോടാണ് കൂടുതല്‍ പ്രിയമെന്ന് കേട്ടിട്ടുണ്ട്. തണുപ്പുള്ള രാജ്യങ്ങളില്‍ ഉള്ളവർ പൊതുവേ അത്ര മസാലപ്രിയരല്ല എന്നാണു പൊതുവേയുള്ള വിശ്വാസം. എന്താണ് ഇതിന്‍റെ സത്യാവസ്ഥ?

2021 ഫെബ്രുവരിയിൽ ശാസ്ത്രപ്രസിദ്ധീകരണമായ നേച്ചറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഈ ചോദ്യത്തിന് ശാസ്ത്രജ്ഞര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇതില്‍, 70 രാജ്യങ്ങളിൽ നിന്നുള്ള 33,750 പാചകക്കുറിപ്പുകളില്‍ നിന്നായി, 93 ഇനം വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങൾ തിരിച്ചറിഞ്ഞ് ഗവേഷകര്‍ പട്ടികപ്പെടുത്തി. 

ADVERTISEMENT

ഊഷ്മളമായ രാജ്യങ്ങളിലെ, മസാലകൾ നിറഞ്ഞ ഭക്ഷണം ഭക്ഷ്യജന്യ രോഗങ്ങളുടെ അപകടസാധ്യതകളെ ചെറുക്കുമെന്ന് പൊതുവേ ഒരു സിദ്ധാന്തമുണ്ട്. ഇത് അവര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍, ഭക്ഷണത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗത്തിലെ വ്യത്യാസങ്ങൾ വിശദീകരിക്കാൻ അന്തരീക്ഷതാപനില മാത്രം പര്യാപ്തമല്ലെന്ന് ഗവേഷകർ കണ്ടെത്തി. 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മസാലകൾ നിറഞ്ഞ ഭക്ഷണവിഭവങ്ങൾ ഇന്തൊനീഷ്യ, തായ്‌ലൻഡ്, കരീബിയൻ, കെനിയ തുടങ്ങിയ രാജ്യങ്ങളും പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളും ഉൾപ്പെടെ, ഏറ്റവും ചൂടുള്ള കാലാവസ്ഥയുള്ള ഇടങ്ങളില്‍ നിന്നുള്ളതാണ്. ശരാശരി താപനില നേരിയ തോതിൽ കുറവാണെങ്കിലും സുഗന്ധവ്യഞ്ജനങ്ങളുടെ തീവ്രതയില്‍, ഇത്യോപ്യയാണ് ഒന്നാം സ്ഥാനത്ത്. ചൂടുള്ള കാലാവസ്ഥയില്‍, ഭക്ഷ്യവസ്തുക്കള്‍ പെട്ടെന്ന് കേടായിപ്പോകാതിരിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ സഹായിക്കുന്നുണ്ട്. എന്നാല്‍, താപനിലയെ മാത്രം ആശ്രയിച്ചല്ല ഓരോ രാജ്യങ്ങളിലെയും മസാല ഉപയോഗം എന്ന് ഗവേഷകര്‍ പറയുന്നു. 

ADVERTISEMENT

ഇത്യോപ്യയിലെ ഡോറോ വാട്ട് എന്ന ഒരുതരം ചിക്കന്‍ വിഭവം അങ്ങേയറ്റം എരിവുള്ള ഒരു വിഭവമാണ്. ഫിലിപ്പീൻസ്, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ സുഗന്ധവ്യജ്ഞനങ്ങളുടെ ഉപയോഗത്തില്‍ ഏതാണ്ട് ഒരുപോലെയാണ്. തണുത്ത കാലാവസ്ഥയുള്ള ചൈനീസ് പ്രവിശ്യകളായ സിൻജിയാങ്, ഷാൻസി മുതലായ ഇടങ്ങളിലും യു, ഹോങ്കോങ്ങ് പോലെയുള്ള ചൂടുള്ള പ്രദേശങ്ങളിലും ഏകദേശം ഒരേ രീതിയിലാണ് സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത്. 

യൂറോപ്പിലേക്ക് വരുമ്പോള്‍, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മസാലകൾ കൂടുതലുള്ള ഭക്ഷണമാണ് കഴിക്കുന്നത്. നേരെമറിച്ച്, ഫ്രാന്‍സ്, ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങള്‍, ബ്രിട്ടിഷുകാര്‍ക്ക് സമാനമായി അധികം എരിവോ മസാലകളോ ചേര്‍ക്കാത്ത ഭക്ഷണമാണ് കഴിക്കുന്നത്. പോര്‍ച്ചുഗലിലുള്ള ആളുകളാവട്ടെ, വളരെയധികം എരിവുള്ള ഭക്ഷണമാണ് കഴിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

ADVERTISEMENT

യുഎസിനുള്ളിൽ പോലും, വടക്കൻ, തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ള വിഭവങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. തെക്കേ അമേരിക്കയില്‍ ലെബനൻ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായ രീതിയിലാണ് സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗം. 

ഓരോ രാജ്യത്തെയും താപനില മാത്രമല്ല, കാലാവസ്ഥ, സംസ്കാരം, പാചകരീതികൾ എന്നിവയും അതാതു നാടുകളില്‍ ലഭ്യമായ സുഗന്ധവ്യഞ്ജങ്ങളുമെല്ലാം ഭക്ഷണത്തിലെ മസാലകളുടെ ഉപയോഗത്തെ സ്വാധീനിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.