പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് പല അപകടങ്ങളും ഉണ്ടായതായി പണ്ട് വാര്‍ത്തകളില്‍ കേള്‍ക്കാറുണ്ട്. ഇക്കാലത്ത് കൂടുതല്‍ സുരക്ഷിതമായാണ് പല കമ്പനികളും പ്രഷര്‍ കുക്കര്‍ നിര്‍മ്മിക്കുന്നത്. എല്ലാ ബ്രാൻഡഡ് കുക്കറുകളും സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോയി, സർട്ടിഫൈ ചെയ്ത ശേഷമാണ് വിപണിയിലെത്തുന്നത്. എന്നാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് പല അപകടങ്ങളും ഉണ്ടായതായി പണ്ട് വാര്‍ത്തകളില്‍ കേള്‍ക്കാറുണ്ട്. ഇക്കാലത്ത് കൂടുതല്‍ സുരക്ഷിതമായാണ് പല കമ്പനികളും പ്രഷര്‍ കുക്കര്‍ നിര്‍മ്മിക്കുന്നത്. എല്ലാ ബ്രാൻഡഡ് കുക്കറുകളും സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോയി, സർട്ടിഫൈ ചെയ്ത ശേഷമാണ് വിപണിയിലെത്തുന്നത്. എന്നാല്‍ അടുക്കളയില്‍ കുക്കര്‍ ഉപയോഗിക്കുന്നവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കുക്കറിന്‍റെ ഏതെങ്കിലും ഭാഗത്തിന് കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് അപകടത്തിലേക്ക് നയിച്ചേക്കാം. അപകടം ഒഴിവാക്കാന്‍ വേണ്ടി മാത്രമല്ല, കുക്കറിന്‍റെ ഈട് കൂട്ടാനും പുതുമ നിലനിര്‍ത്താനും ഇത് സഹായിക്കും. കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

അമിതമായി നിറയ്ക്കരുത്

ADVERTISEMENT

പ്രഷർ കുക്കറിന്‍റെ അളവിന്‍റെ മൂന്നിൽ രണ്ട് ഭാഗം മാത്രമേ പാകം ചെയ്യാനുള്ള ഭക്ഷണസാധനങ്ങള്‍ നിറയ്ക്കാവൂ. വെന്തുകഴിഞ്ഞാല്‍ വ്യാപ്തം കൂടുന്ന തരം ധാന്യങ്ങളോ പയര്‍വര്‍ഗ്ഗങ്ങളോ ആണെങ്കില്‍ പരമാവധി പകുതി വരെ മാത്രം നിറയ്ക്കുക. അല്ലെങ്കില്‍ ഉള്ളിലെ മര്‍ദ്ദം കൂടി കുക്കര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. 

വെള്ളം ആവശ്യത്തിന് ചേര്‍ക്കുക

പ്രഷര്‍ കുക്കറിനുള്ളില്‍ പാകം ചെയ്യാന്‍ ആവശ്യമായ നീരാവിയും മര്‍ദ്ദവും ഉണ്ടാവണമെങ്കില്‍ ആവശ്യത്തിന് വെള്ളം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം ആവശ്യാനുസരണം ചേര്‍ത്തില്ലെങ്കില്‍ വിഭവങ്ങള്‍ കരിഞ്ഞുപോകും. അതിനാല്‍, സമീകൃതമായ അളവിൽ വെള്ളമോ മറ്റേതെങ്കിലും ദ്രാവകമോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Image Credit: Rakesh E R/shutterstock

നുരഞ്ഞുപൊങ്ങുന്ന ഭക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ADVERTISEMENT

അരി, പാസ്ത, സ്പ്ലിറ്റ് ബീൻസ് എന്നിവ പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്യുമ്പോൾ നുര പൊങ്ങി വരാറുണ്ട്. ഇത്തരം സാധനങ്ങള്‍ നേരിട്ട് പാകം ചെയ്യരുത്. പകരം, ആദ്യം ഒന്നു തിളപ്പിച്ച ശേഷം മുകളില്‍ പൊങ്ങി വരുന്ന പത കളയുക. ശേഷം, പ്രഷര്‍ കുക്കറില്‍ ഇട്ടു വേവിക്കാം.

നീരാവി മെല്ലെ മാത്രം വിടുക

പ്രഷര്‍ കുക്കറിലെ ആവി കളയാന്‍ തവിയോ മരക്കഷണമോ ഉപയോഗിച്ച് വളരെ സാവധാനം വിസില്‍ പൊക്കുക. ഇതല്ലെങ്കില്‍ ഒഴുകുന്ന പൈപ്പ് വെള്ളത്തിന്‌ കീഴില്‍ കുക്കറിന്‍റെ വശങ്ങള്‍ കാണിച്ചാലും മതി, ആവി താനേ പൊയ്ക്കൊള്ളും. 

കുക്കര്‍ വൃത്തിയായി സൂക്ഷിക്കുക

ADVERTISEMENT

എത്ര വിലകൂടിയ പ്രഷര്‍ കുക്കറാണെങ്കിലും  ഈടു നില്ക്കാന്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തണുത്ത ശേഷം കുക്കറിന്‍റെ ഓരോ ഭാഗങ്ങളും വെവ്വേറെയാക്കിയ ശേഷം നന്നായി കഴുകുക. വാല്‍വ്, ഗാസ്ക്കറ്റ് എന്നിവ വൃത്തിയാക്കാന്‍ ബ്രഷോ ടൂത്ത്പിക്കോ ഉപയോഗിക്കാം. കഴുകിയ ശേഷം കുക്കര്‍ കമിഴ്ത്തി വച്ച് വെള്ളം വാര്‍ക്കുക. 

ഓരോ തവണയും ശ്രദ്ധിക്കാം

കുക്കര്‍ ഓരോ തവണ എടുക്കുമ്പോഴും അതിനു കേടുപാടുകള്‍ ഇല്ലെന്നു ഉറപ്പ് വരുത്തണം. മാത്രമല്ല, വാങ്ങിക്കുന്ന സമയത്ത് എപ്പോഴും നല്ല കമ്പനികളുടെ മാത്രം കുക്കര്‍ വാങ്ങിക്കുക. അല്‍പ്പം പണം കൂടുതല്‍ കൊടുത്താലും ഇവയ്ക്ക് ഈടും സുരക്ഷിതത്വവും കൂടുതലായിരിക്കും.

English Summary:

Pressure Cooker Cooking Instructions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT