മൂത്തയാള്‍ക്ക് ഇഷ്ടം വാനില കേക്ക്, ഇളയവന് ചോക്ലേറ്റ്; ഒടുവില്‍ സംവൃത ഉണ്ടാക്കിയത്!
സംവൃത സുനില്‍ പുതുവര്‍ഷത്തെ വരവേറ്റത് അടിപൊളി മാര്‍ബിള്‍ കേക്കുണ്ടാക്കിയാണ്. ഇതിന്‍റെ വിഡിയോയും വിശദമായ പാചകക്കുറിപ്പും സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചലച്ചിത്രലോകത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സംവൃതാ സുനിൽ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടതാരം തന്നെയാണ്. വിശേഷങ്ങളൊക്കെയും

സംവൃത സുനില്‍ പുതുവര്‍ഷത്തെ വരവേറ്റത് അടിപൊളി മാര്‍ബിള്‍ കേക്കുണ്ടാക്കിയാണ്. ഇതിന്‍റെ വിഡിയോയും വിശദമായ പാചകക്കുറിപ്പും സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചലച്ചിത്രലോകത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സംവൃതാ സുനിൽ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടതാരം തന്നെയാണ്. വിശേഷങ്ങളൊക്കെയും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. പാചകം ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുന്നത്. മാര്‍ബിള്‍ കേക്ക് ഉണ്ടാക്കിയതിന് പിന്നിലെ കഥയും സംവൃത പങ്കുവച്ചിട്ടുണ്ട്. മൂത്ത മകന് വാനില കേക്ക് വേണമെന്ന് പറഞ്ഞപ്പോള്‍, ഇളയ ആള്‍ക്ക് ചോക്ലേറ്റ് കേക്ക് വേണം എന്ന് പറഞ്ഞു. അപ്പോഴാണ് മാര്‍ബിള്‍ കേക്ക് ഉണ്ടാക്കിയതെന്ന് ക്യപ്ഷനില്‍ പറയുന്നു.
സംവൃതയുടെ മാര്‍ബിള്‍ കേക്കിന്‍റെ റെസിപ്പി നോക്കാം. വാനില കേക്കിന്‍റെയും ചോക്ലേറ്റ് കേക്കിന്‍റെയും മിക്സാണ് ഈ മാര്‍ബിള്‍ കേക്ക്.
മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്ന വിധം
വാനില കേക്കിനുള്ള ചേരുവകൾ
മൈദ - 1 കപ്പ് (90 ഗ്രാം)
ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
ഉപ്പ് - 1/4 ടീസ്പൂൺ
ഉപ്പില്ലാത്ത വെണ്ണ - 200 ഗ്രാം
പഞ്ചസാര - 3/4 കപ്പ് (175 ഗ്രാം)
മുട്ട - 3
വാനില - 1 ടീസ്പൂൺ
പാൽ - 1 ടേബിൾസ്പൂൺ
ചോക്ലേറ്റ് കേക്കിന്
കൊക്കോ പൗഡർ - 1/4 കപ്പ് (25 ഗ്രാം),
മൂന്ന് വലിയ സ്പൂൺ വാനില എന്നിവ വേറെ ഒരു പാത്രത്തിൽ ചേർത്ത് ഇളക്കുക.
തയാറാക്കുന്നവിധം
ആദ്യം തന്നെ ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുക
വിഡിയോയിൽ കാണുന്നത് പോലെ രണ്ട് മിശ്രിതങ്ങളും ഒരു ബേക്കിംഗ് ടിന്നിൽ ക്രമീകരിക്കുക. ഏകദേശം 40-45 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
എളുപ്പത്തിൽ തയാറാക്കാം ചോക്ലേറ്റ് മഡ് കേക്ക്
വളരെ എളുപ്പത്തിൽ ചോക്ലേറ്റ് മഡ് കേക്കും ഫ്രോസ്റ്റിങ്ങും തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ആവശ്യമായ ചേരുവകൾ
ഡാർക്ക് ചോക്ലേറ്റ് - 100 ഗ്രാം
പാൽ - 1 കപ്പ്
കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
പഞ്ചസാര - 1 കപ്പ്
മുട്ട - 2 എണ്ണം
വാനില എസ്സൻസ് - 1 ടീസ്പൂൺ
ഓയിൽ - ¼ കപ്പ്
മൈദ - 1 കപ്പ്
ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
ഉപ്പ് - ¼ ടീസ്പൂൺ
തയാറാക്കുന്ന വിധം: ഒരു സോസ് പാനിൽ പാലും ചോക്ലേറ്റ് ഇനി കൊക്കോ പൗഡർ, പഞ്ചസാര എന്നിവ ചേർത്തു കുറഞ്ഞ തീയിൽ തന്നെ എല്ലാംകൂടി യോജിപ്പിച്ചെടുക്കുക. ശേഷം ചൂടിൽ നിന്ന് ഇറക്കി മറ്റൊരു ബൗളിലേക്ക് ഒഴിച്ച് ചെറുതായി ചൂടാറാൻ വയ്ക്കാം. മുട്ട ചെറുതായൊന്നു അടിച്ചശേഷം ഇതിലേക്ക് ഒഴിച്ചു കൊടുത്ത് എസ്സൻസും ഓയിലും കൂടി ചേർത്ത് ഇളക്കി എടുക്കാം. അതിനുശേഷം മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചു ചേർത്തു യോജിപ്പിച്ചെടുക്കുക. ഓയിൽ തടവി ബട്ടർ പേപ്പർ ഇട്ടുവച്ച 7 ഇഞ്ചിന്റെ കേക്ക് ടിന്നിലേക്ക് ഈ ബാറ്റർ ഒഴിച്ചു കൊടുത്തു, 160 ഡിഗ്രി ചൂടിൽ 50 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. ബേക്ക് ചെയ്ത ശേഷം ഉടനെ തന്നെ കേക്ക്, ടിന്നിൽ നിന്ന് പുറത്തേക്കെടുത്തു ബട്ടർ പേപ്പർ എല്ലാ എടുത്തുമാറ്റി ചൂടാറാൻ വയ്ക്കാം. അതിനുശേഷം മുകളിൽ ഫ്രോസ്റ്റിങ് ഒഴിച്ച് 10 മിനിറ്റു ഫ്രിജിൽ വച്ചു തണുപ്പിച്ച് എടുക്കാം.
ഫ്രോസ്റ്റിങ്ങിന്
ഡാർക്ക് ചോക്ലേറ്റ് - 100 ഗ്രാം
പാൽ - ½ കപ്പ്
കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
പൊടിച്ച പഞ്ചസാര - 1 കപ്പ്
വാനില എസൻസ് - ½ ടീസ്പൂൺ
ബട്ടർ - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാംകൂടി കുറഞ്ഞ തീയിൽ യോജിപ്പിച്ച് എടുത്തു, ചൂടാറിയശേഷം ഫ്രിജിൽ വച്ച് ഒരു മണിക്കൂർ തണുപ്പിച്ച് എടുക്കാം.
Samvritha Sunil shares the Cakes Recipe