ദീപിക പദുക്കോണ്‍ പറഞ്ഞ സന്തോഷത്തിന്‍റെ നാട്ടിലെ വിഭവം
സുന്ദരമായ കാഴ്ചകള്‍ക്കും സുഖകരമായ കാലാവസ്ഥയ്ക്കും കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകള്‍ക്കും മാത്രമല്ല, സന്തോഷത്തിന്‍റെ നാടായ ഭൂട്ടാന്‍ അറിയപ്പെടുന്നത്. രുചികരമായ ഒട്ടേറെ വിഭവങ്ങളും ഭൂട്ടാന്‍റെ മണ്ണ് ലോകത്തിന് നല്‍കിയിട്ടുണ്ട്. വളരെ പ്രസിദ്ധമായ 'എമ ദത്ഷി' എന്ന, ഭൂട്ടാന്‍റെ ദേശീയ വിഭവത്തെക്കുറിച്ച്

സുന്ദരമായ കാഴ്ചകള്‍ക്കും സുഖകരമായ കാലാവസ്ഥയ്ക്കും കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകള്‍ക്കും മാത്രമല്ല, സന്തോഷത്തിന്‍റെ നാടായ ഭൂട്ടാന്‍ അറിയപ്പെടുന്നത്. രുചികരമായ ഒട്ടേറെ വിഭവങ്ങളും ഭൂട്ടാന്‍റെ മണ്ണ് ലോകത്തിന് നല്‍കിയിട്ടുണ്ട്. വളരെ പ്രസിദ്ധമായ 'എമ ദത്ഷി' എന്ന, ഭൂട്ടാന്‍റെ ദേശീയ വിഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈയടുത്ത് നടി ദീപിക പദുക്കോണ്‍ എമ ദത്ഷിയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ റെസിപ്പിയും മറ്റും വൈറലായിരുന്നു.
മുളക്, ചീസ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മസാലകൾ നിറഞ്ഞ ഭൂട്ടാനീസ് വിഭവമാണ് എമ ദത്ഷി. സോങ്ക ഭാഷയിൽ "എമ" എന്നാൽ മുളക് എന്നും "ദത്ഷി" എന്നാൽ ചീസ് എന്നുമാണ് അര്‍ത്ഥം. ഭൂട്ടാനീസ് പാചകരീതിയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണിത് , ഇത് രാജ്യത്തിന്‍റെ ദേശീയ വിഭവമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഈ വിഭവം ഉണ്ടാക്കാന്‍, പച്ചമുളക്, ചുവന്ന മുളക്, വെളുത്ത മുളക് (പച്ചമുളക് ചൂടുവെള്ളത്തിൽ കഴുകി വെയിലത്ത് ഉണക്കിയത്) എന്നിങ്ങനെ ഉണക്കിയതോ പുതിയതോ ആയ വിവിധതരം മുളകുകൾ ഉപയോഗിക്കാം. പശുവിന്‍റെയോ യാക്കിന്‍റെയോ പാലിന്‍റെ തൈരിൽ നിന്നാണ് സാധാരണയായി ചീസ് ഉണ്ടാക്കുന്നത്. തൈരിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്ത് വെണ്ണ ഉണ്ടാക്കുന്നു, കൊഴുപ്പില്ലാത്ത ബാക്കിയുള്ള തൈര് ചീസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ചീസ് ഉണ്ടാക്കിയ ശേഷം, ബാക്കിയുള്ള വെള്ളം, അവര്‍ ചോറിനൊപ്പം സൂപ്പ് പോലെ കഴിക്കുന്നു. ഇങ്ങനെ പാലിന്‍റെ ഒരു ഭാഗവും അവര്‍ പാഴാക്കുന്നില്ല.
ഇതേ പാചകരീതി ഉപയോഗിച്ച്, മുളകിന് പകരം മറ്റു വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വേറെയും ദത്ഷികള്‍ ഉണ്ട്. മുളക് മാറ്റി, ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അതിനെ കേവാ ദത്ഷി എന്ന് വിളിക്കുന്നു. അതുപോലെ, പച്ചക്കറി അല്ലെങ്കിൽ ഇറച്ചി ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും ദത്ഷി ഉണ്ടാക്കാം. മുളകിന് പകരം കാപ്പിക്കുരു നൽകിയാൽ അതിനെ ബീൻ (സെംചും) ദത്ഷി എന്ന് വിളിക്കുന്നു. കൂൺ ആണെങ്കില്‍ അതിനെ ഷാമു ദത്ഷി എന്ന് വിളിക്കുന്നു. പോത്തിറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന മറ്റൊരു പ്രശസ്തമായ വിഭവമാണ് ബീഫ് ദത്ഷി.
വളരെ എളുപ്പത്തില്‍ എമ ദത്ഷി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം
ചേരുവകള്‍
ബജ്ജിമുളക്–250 ഗ്രാം
പച്ചമുളക്– 3 (അരിഞ്ഞത്)
ഒരു വലിയ സവാള (അരിഞ്ഞത്)
വെളുത്തുള്ളി –15 ഗ്രാം അരിഞ്ഞത്)
ഒരു തക്കാളി (അരിഞ്ഞത്)
ചീസ്–75 ഗ്രാം (ഗ്രേറ്റ് ചെയ്തത്)
ബട്ടര്‍–15 ഗ്രാം
എണ്ണ–അര ടേബിള്‍സ്പൂണ്‍
ഉപ്പ്– ആവശ്യത്തിന്
വെള്ളം
തയാറാക്കുന്ന രീതി
ബജ്ജി മുളകിൽ നിന്ന് തണ്ടുകൾ നീക്കം ചെയ്ത് നീളത്തിൽ നാലായി മുറിക്കുക. പച്ചമുളകും കീറി വയ്ക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച്, ബജ്ജിമുളക്, പച്ചമുളക്, സവാള, തക്കാളി, വെളുത്തുള്ളി 250 മില്ലി വെള്ളം എന്നിവ ചേർക്കുക.പാൻ മൂടിവച്ച് വേവിക്കുക. ബജ്ജിമുളക് മൃദുവാകുന്നതുവരെ 15 മിനിറ്റ് ഇടത്തരം ചൂടിൽ വേവിക്കുക. ശേഷം, തീ ഓഫ് ചെയ്ത് ബട്ടര്‍, ചീസ് എന്നിവ ചേർക്കുക. ചീസ് ഉരുകുന്നത് വരെ ഇവ ഇളക്കുക.ആവശ്യത്തിന് ഉപ്പുകൂടി ചേര്‍ത്ത് ചൂടോടെ വിളമ്പുക.