ലണ്ടനിൽ എത്തിയാൽ ഇതാണോ ട്രെൻഡ്? ആ കാഴ്ചതന്നെ കൊതിപ്പിക്കും: ഡെസേർട്ടുമായി മീര നന്ദൻ
യാത്രകൾ മിക്കപ്പോഴും രുചികൾ തേടിയുള്ളതു കൂടിയാണ്. ഭക്ഷണം ആസ്വദിക്കുന്നതിനായി മാത്രം യാത്രകൾ പോകുന്നവരുണ്ട്. അവിടെ നിന്നും ആസ്വദിക്കുന്ന പുതുരുചികൾ ചിലപ്പോൾ ആ യാത്രയേക്കാളും മധുരതരമായ ഓർമയായി മാറാറുമുണ്ട്. അത്തരമൊരു യാത്രയും രുചിയും പരിചയപ്പെടുത്തുകയാണ് പ്രിയ താരം മീര നന്ദൻ. ലണ്ടൻ യാത്ര സ്ട്രോബെറി

യാത്രകൾ മിക്കപ്പോഴും രുചികൾ തേടിയുള്ളതു കൂടിയാണ്. ഭക്ഷണം ആസ്വദിക്കുന്നതിനായി മാത്രം യാത്രകൾ പോകുന്നവരുണ്ട്. അവിടെ നിന്നും ആസ്വദിക്കുന്ന പുതുരുചികൾ ചിലപ്പോൾ ആ യാത്രയേക്കാളും മധുരതരമായ ഓർമയായി മാറാറുമുണ്ട്. അത്തരമൊരു യാത്രയും രുചിയും പരിചയപ്പെടുത്തുകയാണ് പ്രിയ താരം മീര നന്ദൻ. ലണ്ടൻ യാത്രയിൽ സ്ട്രോബെറി ആൻഡ് ചോക്ലേറ്റ് പോട്ട് ആസ്വദിച്ചു കഴിക്കുന്നതാണ് വിഡിയോ. ചുവന്നു തുടുത്ത സ്‌ട്രോബെറിയുടെ മുകളിലൂടെ ക്രീമി ചോക്ലേറ്റ് ഒഴിച്ച ആ ഡെസേർട്ട് രുചിയിലും അതിഗംഭീരം തന്നെയാണെന്നാണ് താരം തന്റെ മുഖഭാവങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ലണ്ടനിലെ സൗത്ത്‌വാർക്കിലുള്ള ഫ്രഷ്‌ഫുഡ് മാര്‍ക്കറ്റായ ബോറോയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ ഡെസേർട്ട്. നിരവധി പേരാണ് ദിവസവും ഇതിന്റെ രുചിയറിയുന്നതിനായി ഇവിടെയെത്തുന്നത്. സ്ട്രോബെറികൾ ഓരോ ചെറു പാത്രങ്ങളിലാക്കി വച്ചിരിക്കുന്ന കാഴ്ച തന്നെയും കൊതിപ്പിക്കുന്നതാണ്. ആവശ്യപ്പെടുന്നതിന് അനുസരിച്ച്, സ്ട്രോബെറികൾക്കു മുകളിലേക്ക് ചോക്ലേറ്റ് കൂടി ഒഴിച്ചാണ് ഈ ഡെസേർട്ട് തയാറാക്കി കൊടുക്കുന്നത്. 1850 കളിലാണ് ബോറോ മാർക്കറ്റ് സ്ഥാപിതമായത്. ലണ്ടനിലെ ഏറ്റവും വലുതും പുരാതനവുമായ മാർക്കറ്റുകളിൽ ഒന്നാണിത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിശേഷപ്പെട്ട എന്തും ഇവിടെ വില്പനയ്‌ക്കെത്തുന്നുണ്ട്. പ്രധാനമായും പച്ചക്കറികളും പഴങ്ങളും ചീസും മാംസവും റൊട്ടികളും പേസ്ട്രികളും പോലുള്ളവ.
നേരത്തെയും വിവിധ രുചികൾ ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ മീര നന്ദൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ദുബായിലെ ഏഷ്യൻ വിഭവങ്ങൾ വിളമ്പുന്ന വാക്കാമെ എന്ന റസ്റ്ററന്റിൽ നിന്നുമുള്ളതായിരുന്നു മുൻചിത്രങ്ങൾ. വ്യത്യസ്തമായ രുചികൾ വിളമ്പുന്ന ഈ റസ്റ്ററന്റിൽ മത്സ്യങ്ങളും മാംസവും അടങ്ങിയ വിഭവങ്ങളുടെ വലിയ നിരതന്നെയുണ്ട്. എന്നാൽ സസ്യാഹാരികളും നിരാശപ്പെടേണ്ട, അവർക്കും ഇവിടെ സ്പെഷൽ രുചികളുണ്ട്. ഡെസേർട്ടുകളും പാനീയങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള മെനുവിൽ ആഴ്ചാവസാനം ഷെഫിന്റെ സ്പെഷൽ ഡിഷുകളുമുണ്ടാകും.