അടുക്കള ജോലികൾ എളുപ്പമാക്കുന്നതിന് പച്ചക്കറികളും മറ്റും അരിഞ്ഞ് ഫ്രിജിൽ വയ്ക്കുന്നവരുണ്ട്. കണ്ടെയ്നറുകളിൽ അടച്ച് വയ്ക്കും. അവ പിറ്റേ ദിവസം എടുത്താലും ഫ്രെഷായി തന്നെയിരിക്കും. ഭക്ഷണം പാകം ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തേങ്ങ തിരുമ്മി എടുക്കുകയെന്നത് വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കള ജോലികൾ എളുപ്പമാക്കുന്നതിന് പച്ചക്കറികളും മറ്റും അരിഞ്ഞ് ഫ്രിജിൽ വയ്ക്കുന്നവരുണ്ട്. കണ്ടെയ്നറുകളിൽ അടച്ച് വയ്ക്കും. അവ പിറ്റേ ദിവസം എടുത്താലും ഫ്രെഷായി തന്നെയിരിക്കും. ഭക്ഷണം പാകം ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തേങ്ങ തിരുമ്മി എടുക്കുകയെന്നത് വലിയ ടാസ്കാണ്. തലേന്ന് ചുരണ്ടി ഫ്രിജിൽ വയ്ക്കാറുണ്ട്. ഫ്രെഷായി തന്നെയിരിക്കും. 

ചുരണ്ടിയ തേങ്ങ അരമണിക്കൂറിലധികം പുറത്തുവച്ചാൽ കേടാകാൻ തുടങ്ങും. തേങ്ങ പിഴിഞ്ഞെടുത്ത പാൽ പുറത്തുവച്ചാലും ഇതേ പ്രശ്‌നമുണ്ട്. തേങ്ങയോ തേങ്ങാപ്പാലോ പിന്നീട് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അടച്ച പാത്രത്തിലാക്കി ഫ്രിജിൽ വയ്‌ക്കുക. പിറ്റേദിവസത്തേക്കു സൂക്ഷിക്കരുത്. അതേപോലെ ചുരണ്ടിയ തേങ്ങ വറുത്തിട്ട്, ചൂടാറിയ ശേഷം ഫ്രിജിൽ വച്ചാലും നല്ലതായിരിക്കും.തേങ്ങാപ്പാൽ ഫ്രീസറിൽ സൂക്ഷിച്ചാലും കേടാകാതിരിക്കും. 

ADVERTISEMENT

തേങ്ങ നോക്കി വാങ്ങാം

പുറമെ പച്ചനിറം തന്നെയാണോ?

ADVERTISEMENT

പൊതിക്കാത്ത തേങ്ങയാണ് വാങ്ങുന്നതെങ്കിൽ പുറമെയുള്ള ഭാഗം നോക്കാം. നല്ല പച്ച നിറത്തിലുള്ള മൂത്ത തേങ്ങ ആദ്യകാഴ്ചയിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. ധാരാളം വെള്ളവും, മാംസളമായ ഉൾക്കാമ്പും ഈ തേങ്ങയിലുണ്ടാകും. തവിട്ടു നിറമാണെങ്കിൽ ചിലപ്പോൾ വാടിയതോ മൂക്കാത്തതോ ആകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ളവ ഒഴിവാക്കാൻ ശ്രദ്ധിക്കാം.

രൂപം നോക്കാം: ഒരു തേങ്ങ വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ രൂപം തന്നെയാണ്. നല്ലതു പോലെ ഉരുണ്ട തേങ്ങയിൽ വെള്ളം കൂടുതലായിരിക്കും. എന്നാൽ കുറച്ചൊന്നു വീതികൂടിയതു പോലെ ഇരിക്കുന്ന തേങ്ങകൾ നല്ലതുപോലെ മൂത്തതായിരിക്കും. ഇവയിൽ വെള്ളവും കുറവായിരിക്കും. കറികളിൽ അരയ്ക്കാൻ ഈ തേങ്ങയാണ് ഏറ്റവും നല്ലത്. 

ADVERTISEMENT

തേങ്ങ കുലുക്കി നോക്കാം: തേങ്ങ കുലുക്കി നോക്കാതെ വാങ്ങുകയേ ചെയ്യരുത്. കരിക്കാണോ മൂത്തതാണോ ചീത്തയാണോ എന്നെല്ലാം അറിയാൻ ഇങ്ങനെ ചെയ്തു നോക്കിയാൽ മനസിലാകും. ചെവിയ്ക്കു സമീപം പിടിച്ചു കുലുക്കി നോക്കുമ്പോൾ അകത്തുള്ള വെള്ളത്തിന്റെ ശബ്ദം കേട്ടാൽ തേങ്ങ നല്ലതാണെന്നു മനസിലാക്കാം. എന്നാൽ കരിക്കിൽ നിറയെ വെള്ളം ഉള്ളത് കൊണ്ടുതന്നെ ഇത്തരത്തിൽ കുലുക്കുമ്പോൾ ശബ്‍ദം കേൾക്കാൻ സാധ്യതയില്ലെന്ന് മാത്രമല്ല, ഭാരവും കൂടുതലായിരിക്കും. നല്ലതുപോലെ വിളഞ്ഞ തേങ്ങയാണ് ആവശ്യമെങ്കിൽ കുലുങ്ങുന്ന തേങ്ങ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം.

ഭാരം കൂടുതലോ കുറവോ: തേങ്ങ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം അതിന്റെ ഭാരമാണ്. അധികം, മൂപ്പെത്താത്തതാണെങ്കിൽ അവയ്ക്ക് ഭാരം കൂടുതലായിരിക്കും. ധാരാളം വെള്ളവും ഇതിനകത്തുണ്ടാകും. അതേ സമയം ഭാരം ഒട്ടുമില്ലാത്തതും വാങ്ങരുത്. അവ ചിലപ്പോൾ നല്ലതാകാൻ വഴിയില്ല. കുറച്ചു ഭാരമുള്ള, കുലുക്കി നോക്കുമ്പോൾ വെള്ളത്തിന്റെ ശബ്‍ദം കേൾക്കുന്നവ വാങ്ങാം.

അടയാളങ്ങളോ പാടുകളോ ഉണ്ടോ: തേങ്ങയുടെ മുകളിലും താഴെയും കറുത്ത കുത്തുകളോ പാടുകളോ ഉണ്ടോയെന്നു നോക്കാൻ മറക്കണ്ട. അത്തരത്തിൽ പാടുകൾ ഉണ്ടെങ്കിൽ അത് നല്ലതാകാൻ സാധ്യതയില്ല. അതുപോലെ തന്നെ മണത്തു നോക്കുമ്പോൾ ചീത്ത മണമാണെങ്കിൽ അങ്ങനെയുള്ളവയും വാങ്ങാതിരിക്കുന്നതാണ് നല്ലത്.

English Summary:

Simple Kitchen Tricks and Tips