ഇനി മത്തങ്ങ ചീഞ്ഞുപോകില്ല, ഇങ്ങനെ സൂക്ഷിക്കാം
മത്തങ്ങ എത്ര ഇഷ്ടമാണെന്ന് പറഞ്ഞാലും ഒറ്റ ഇരിപ്പില്‍ ഒരു കലം മത്തങ്ങാപ്പായസം കുടിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? പാകം ചെയ്തു കഴിഞ്ഞാല്‍ പെട്ടെന്ന് കഴിച്ചില്ലെങ്കില്‍ കേടായിപ്പോകും, മുറിച്ചു വയ്ക്കുകയാണെങ്കിലോ അധികം വൈകാതെ തന്നെ ചീഞ്ഞുപോവുകയും ചെയ്യും. കടയില്‍ നിന്നാണെങ്കില്‍ ചെറിയ കഷ്ണം മുറിച്ചു

മത്തങ്ങ എത്ര ഇഷ്ടമാണെന്ന് പറഞ്ഞാലും ഒറ്റ ഇരിപ്പില്‍ ഒരു കലം മത്തങ്ങാപ്പായസം കുടിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? പാകം ചെയ്തു കഴിഞ്ഞാല്‍ പെട്ടെന്ന് കഴിച്ചില്ലെങ്കില്‍ കേടായിപ്പോകും, മുറിച്ചു വയ്ക്കുകയാണെങ്കിലോ അധികം വൈകാതെ തന്നെ ചീഞ്ഞുപോവുകയും ചെയ്യും. കടയില്‍ നിന്നാണെങ്കില്‍ ചെറിയ കഷ്ണം മുറിച്ചു വാങ്ങാം, വീട്ടിലൊക്കെ വിളവെടുത്ത മത്തങ്ങയാണെങ്കില്‍ എന്തു ചെയ്യും?
എന്നാല്‍, ശരിയായ സൂക്ഷിച്ചാല്‍ വേണമെങ്കില്‍ മത്തങ്ങയും കുറേക്കാലം കേടുകൂടാതെ ഇരിക്കും എന്നതാണ് സത്യം. അതിനായി ചില ടിപ്സ് ഇതാ...
* മുറിച്ച മത്തങ്ങ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം, അവ ഒരു പ്ലാസ്റ്റിക് കവറിലോ റാപ്പിലോ പൊതിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുക എന്നതാണ്.
*മുറിക്കാത്ത മത്തങ്ങ അധികം ചൂടില്ലാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാന്‍. ഇവയുടെ ഞെട്ടുള്ള ഭാഗം അടിയിലായി വരുന്ന രീതിയില്‍ സൂക്ഷിക്കുക. ഒരു കാര്‍ഡ്ബോര്‍ഡ് അല്ലെങ്കില്‍ മാറ്റ് വെച്ച ശേഷം അതിനു മുകളിലായി മത്തങ്ങ വയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മൂന്നുമാസം വരെ കേടുകൂടാതിരിക്കും.
*മത്തങ്ങ കഷ്ണങ്ങളാക്കി മുറിച്ച്, സിപ്പറിലോ എയര്‍ടൈറ്റ് കണ്ടെയ്നറിലോ ആക്കി ഫ്രീസറില്‍ സൂക്ഷിക്കാം.
*മത്തങ്ങയ്ക്ക് മുകളിലായി, മെഴുകിന്‍റെ ഒരു കോട്ടിങ് കൊടുക്കുന്നതും കുറേക്കാലം കേടുകൂടാതിരിക്കാന്‍ സഹായിക്കും. ഇത് മത്തങ്ങയില്‍ നിന്നുള്ള ഈര്‍പ്പനഷ്ടവും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനവും തടയുന്നു. ഇതിനായി ഫുഡ് ഗ്രേഡ് വാക്സ് ഉപയോഗിക്കാം.
*മത്തങ്ങ സൂക്ഷിക്കാനായി എടുത്തുവയ്ക്കും മുന്‍പേ അല്‍പ്പം വെളുത്ത വിനാഗിരിയും വെള്ളവും മിക്സ് ചെയ്തത് പുറമേ പുരട്ടി കൊടുക്കാം. ഇത് ബാക്ടീരിയയെ അകറ്റും. ശേഷം നന്നായി ഉണക്കിയ ശേഷം എടുത്തുവയ്ക്കുക.
*ഒന്നിലധികം മത്തങ്ങകള്‍ ഉണ്ടെങ്കില്‍ ഇവയോരോന്നും വെവ്വേറെ സൂക്ഷിക്കുന്നതാണ് ഉചിതം. അതിനായി മെഷ് ബാഗുകളോ നൈലോണ്‍ സ്റ്റോക്കിംഗുകളോ ഉപയോഗിക്കാം.