ലക്ഷദ്വീപിൽ കാത്തിരിക്കുന്നത് കടലും കാഴ്ചകളും മാത്രമല്ല, വ്യത്യസ്ത വിഭവങ്ങളുമുണ്ട്
കടലും കടൽക്കാഴ്ചകളും കാണാൻ ഇഷ്ടമില്ലാത്തവരുണ്ടാകുമോ? ബീച്ചുകളിലേക്ക് യാത്ര പോകുമ്പോൾ ഭക്ഷണത്തിലും കാണും വ്യത്യസ്തത. മൽസ്യ വിഭവങ്ങളുടെ നീണ്ട നിര തന്നെയാകും സമീപമുള്ള ഭക്ഷണശാലകളിലെ പ്രധാനാകർഷണം. ഇപ്പോൾ യാത്രാപ്രേമികളുടെ പ്രിയ ഡെസ്റ്റിനേഷൻ ആയി മാറിയിരിക്കുകയാണ് ലക്ഷദ്വീപ്. മനോഹരമായ ബീച്ചും

കടലും കടൽക്കാഴ്ചകളും കാണാൻ ഇഷ്ടമില്ലാത്തവരുണ്ടാകുമോ? ബീച്ചുകളിലേക്ക് യാത്ര പോകുമ്പോൾ ഭക്ഷണത്തിലും കാണും വ്യത്യസ്തത. മൽസ്യ വിഭവങ്ങളുടെ നീണ്ട നിര തന്നെയാകും സമീപമുള്ള ഭക്ഷണശാലകളിലെ പ്രധാനാകർഷണം. ഇപ്പോൾ യാത്രാപ്രേമികളുടെ പ്രിയ ഡെസ്റ്റിനേഷൻ ആയി മാറിയിരിക്കുകയാണ് ലക്ഷദ്വീപ്. മനോഹരമായ ബീച്ചും വ്യത്യസ്തമായ രുചികളും തന്നെയാണ് അതിഥികളെ കാത്തിരിക്കുന്നത്. ഒരു ഭക്ഷണപ്രേമിയാണെങ്കിൽ ദ്വീപിലെത്തിയാൽ ഉറപ്പായും രുചിക്കേണ്ട തനിനാടൻ വിഭവങ്ങൾ ഏതൊക്കെയെന്നു നോക്കാം.
മാസ് പൊടിച്ചത്
ട്യൂണ അല്ലെങ്കിൽ ചൂര മൽസ്യം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത വിഭവമാണ് മാസ് പൊടിച്ചത്. മാസ് എന്നാൽ ഉണങ്ങിയ ട്യൂണ എന്നാണ് അർഥം. ഉണക്കിയ മൽസ്യം ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് ചിരകിയ തേങ്ങ, ഇഞ്ചി, ഉള്ളി, മഞ്ഞൾ എന്നിവയും മറ്റു മസാലകളും ചേർത്ത് തയാറാക്കുന്ന വിഭവമാണിത്. ചോറിനൊപ്പം കഴിക്കാവുന്ന അടിപൊളി വിഭവമാണിത്.
കിലാഞ്ചി
ഒരു മധുരപലഹാരമാണ് കിലാഞ്ചി. അരി മാവും മുട്ടയുമാണ് പ്രധാന ചേരുവകൾ. വളരെ ക്രിസ്പിയാണ് ഈ ഡെസേർട്ട്. തേങ്ങാപ്പാലോ പഴമോ ശർക്കരയോ കൂട്ടി കഴിക്കാം. മധുരപ്രിയരാണെങ്കിൽ മറക്കാതെ രുചിക്കേണ്ട വിഭവമാണിത്.
മസ് കവാബ്
മാസ് പൊടിച്ചതിന്റെ രുചിയോടു സാമ്യമുള്ള ഒന്നാണ് മസ് കവാബ്. മുള്ള് ഒട്ടുമില്ലാത്ത മത്സ്യമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. നല്ല എരിവുള്ള മസാല പുരട്ടി മാരിനേറ്റ് ചെയ്യുന്ന മീൻ, തക്കാളിയും ചേർത്ത് തയാറാക്കുന്ന കറിയാണിത്. മല്ലിയില വിതറിയാണ് വിളമ്പുന്നത്. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്തമായ ഗന്ധവും രുചിയുമുള്ള ഒരു വിഭവമാണ് മസ് കവാബ്.
നീരാളി ഫ്രൈ
നീരാളി കഴിക്കാൻ താൽപര്യമുള്ളവരുണ്ടെങ്കിൽ അവരെ കീഴടക്കുന്ന ഒരു രുചിയാണിത്. ചെറിയ നീരാളികളെ പച്ചമുളകും വെളുത്തുള്ളിയും കുറച്ച് മസാലകളും ചേർത്ത് ഫ്രൈ ചെയ്യുന്നു. വളരെ ക്രിസ്പി ആയതു കൊണ്ടുതന്നെ വൈകുന്നേരങ്ങളിൽ ഒരു സ്നാക്കായി കടൽത്തീരത്തിരുന്ന് കൊറിക്കാം. ഇതിനൊപ്പം അവിടുത്തെ സ്പെഷൽ സോസ് കൂടി ചേരുമ്പോൾ രുചി ഇരട്ടിക്കും.
കടലക്ക
ലക്ഷദ്വീപ് രുചികളിലെ പ്രധാനിയാണ് കടലക്ക. എന്നാൽ ദ്വീപിലെ മറ്റു വിഭവങ്ങൾ പോലെ മത്സ്യം പ്രധാന കൂട്ടായി വരുന്ന ഒരു വിഭവമല്ലിത്. കടലയും മുട്ടയുമാണ് പ്രധാന ചേരുവകൾ. മറ്റു സ്നാക്കുകളെ അപേക്ഷിച്ച് ഏറെ ആരോഗ്യദായകമായ ഒരു വിഭവമാണിത്. ബദാമും ഉണക്കമുന്തിരിയുമൊക്കെ ചേരുന്നത് കൊണ്ട് രുചിയിലും ഒട്ടും പുറകിലല്ല ഈ വിഭവം.