എന്താണ് ആ സ്പെഷൽ എന്നറിയേണ്ടേ? വിഡിയോ പങ്കിട്ട് മുക്ത
ഇഷ്ടപ്പെട്ട ഭക്ഷണ രുചികളും പാചക വിഡിയോയും മകളുമൊപ്പമുള്ള രസകരമായ മുഹൂർത്തങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത താരമാണ് മുക്ത. യാത്രയിലെ വിശേഷങ്ങളും പങ്കിടാറുണ്ട്. ഒരു സ്പെഷൽ രുചി തേടി വയനാടൻ യാത്ര പോയ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. അവിടുത്തെ

ഇഷ്ടപ്പെട്ട ഭക്ഷണ രുചികളും പാചക വിഡിയോയും മകളുമൊപ്പമുള്ള രസകരമായ മുഹൂർത്തങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത താരമാണ് മുക്ത. യാത്രയിലെ വിശേഷങ്ങളും പങ്കിടാറുണ്ട്. ഒരു സ്പെഷൽ രുചി തേടി വയനാടൻ യാത്ര പോയ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. അവിടുത്തെ റസ്റ്ററന്റും ഏറ്റവും വിശേഷപ്പെട്ട വിഭവം എങ്ങനെയാണു തയാറാക്കുന്നതെങ്ങനെയെന്നും അതിന്റെ രുചിയെക്കുറിച്ചുമൊക്കെ വാചാലയാകുന്നുണ്ട് മുക്ത. എന്താണ് ആ സ്പെഷൽ എന്നറിയേണ്ടേ? ഏറെ സമയമെടുത്ത് മസാലകളെല്ലാം ചേർത്ത് തയാറാക്കുന്ന പോത്തുംകാൽ ആണ് മുക്ത പരിചയപ്പെടുത്തുന്നത്. ബീഫ് പ്രേമികളുടെയെല്ലാം തന്നെ മനസ് കീഴടക്കിയ ആ വിഭവം എങ്ങനെയാണ് തയാറാക്കുന്നതെന്നും താരം പങ്കുവച്ച വിഡിയോയിൽ കാണാവുന്നതാണ്.
വയനാട്ടിലെ വെങ്ങാപ്പിള്ളിയിൽ എത്തുന്നവരെ സ്വീകരിക്കുന്നത് പോത്തിന്റെ കാല് മസാലയിൽ വെന്തു പാകമായിക്കൊണ്ടിരിക്കുന്ന ഗന്ധമായിരിക്കും. വൃത്തിയാക്കിയതിനു ശേഷം തലേദിവസം തന്നെ അടുപ്പിലെ ചൂടിലേക്ക് മാറ്റുന്ന പോത്തിന്റെ കാൽ പിറ്റേന്ന് പതിനൊന്നു മണിയോടെയാണ് കഴിക്കാൻ പാകമാകുന്നത്. ചുരുങ്ങിയത് ഏഴു മുതൽ എട്ടു മണിക്കൂർ വരെ സമയമെടുത്താണ് പാചകം. ആദ്യകാലങ്ങളിൽ ഓർഡർ അനുസരിച്ചാണ് ചെയ്തിരുന്നതെങ്കിൽ ഇന്നിപ്പോൾ കേട്ടറിഞ്ഞു ആവശ്യക്കാർ ധാരാളമെത്തുന്നത് കൊണ്ട് അതിനനുസരിച്ചു തയാറാക്കി വയ്ക്കുമെന്ന് പറയുന്നു.
ഭക്ഷണം കഴിക്കാനും തയാറാക്കാനും വ്യത്യസ്‍തമായ രുചികളറിയാനുമൊക്കെ ഏറെ ഇഷ്ടമുള്ള കുടുംബമാണ് തന്റേതെന്നും അതുകൊണ്ടാണ് ഈ രുചി തേടി വയനാട്ടിലെത്തിയതെന്നും മുക്ത വിശദീകരിക്കുന്നു. പോത്തിന്റെ കാൽ മാത്രമല്ല, ബീഫ് വരട്ടിയതും ലിവറും പോട്ടിയുമൊക്കെ ലഭ്യമാണ്. ഭർത്താവ് റിങ്കു ബീഫിന്റെ ആളാണെന്നും ഏറെ ഇഷ്ടമാണെന്നും കൂട്ടിച്ചേർക്കുന്നുണ്ട് താരം. പാകമായി മുന്നിലേക്കെത്തിയ പോത്തുംകാൽ ചൂടോടെ കഴിക്കണമെന്നും കുരുമുളകിന്റെയും മറ്റുമസാലകളുടെയെല്ലാം രുചി അതീവ ഹൃദ്യമെന്നും പറഞ്ഞുകൊണ്ടാണ് മുക്ത തന്റെ വിഡിയോ അവസാനിപ്പിക്കുന്നത്.