പാചകവാതകം ഉപയോഗിക്കാത്ത വീടുകൾ കുറവാണ്. ആദ്യകാലങ്ങളിൽ വിറകടുപ്പ് ആയിരുന്നുവെങ്കിൽ പിന്നീടത് മണ്ണെണ്ണ സ്റ്റൗവിലേക്കും പിന്നീട് എൽപിജി അടുപ്പുകളിലേക്കും മാറി. ഗ്യാസ് സിലിണ്ടറിന്റെ വില വർധന സാധാരണക്കാരെ ബാധിക്കുന്നുണ്ടെങ്കിലും ഉപയോഗിക്കാനുള്ള എളുപ്പവും വിറകിന്റെയും മണ്ണെണ്ണയുടെയുമൊക്കെ ദൗർലഭ്യവും മൂലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാചകവാതകം ഉപയോഗിക്കാത്ത വീടുകൾ കുറവാണ്. ആദ്യകാലങ്ങളിൽ വിറകടുപ്പ് ആയിരുന്നുവെങ്കിൽ പിന്നീടത് മണ്ണെണ്ണ സ്റ്റൗവിലേക്കും പിന്നീട് എൽപിജി  അടുപ്പുകളിലേക്കും മാറി. ഗ്യാസ് സിലിണ്ടറിന്റെ വില വർധന സാധാരണക്കാരെ ബാധിക്കുന്നുണ്ടെങ്കിലും ഉപയോഗിക്കാനുള്ള എളുപ്പവും വിറകിന്റെയും മണ്ണെണ്ണയുടെയുമൊക്കെ ദൗർലഭ്യവും മൂലം മിക്കവരും പാചകവാതകത്തെത്തന്നെ ആശ്രയിക്കുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് സിലിണ്ടര്‍ കൂടുതൽ ദിവസം ഉപയോഗിക്കാം. പാചകവാതക ഉപയോഗം കാര്യക്ഷമമാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

പ്രഷർ കുക്കർ ഉപയോഗിക്കാം
 
അടുക്കളയിലെ ഏറ്റവും സ്മാർട് ഉപകരണങ്ങളിൽ ഒന്നാണ് പ്രഷർ കുക്കർ. പാചകത്തിന് കുക്കർ ഉപയോഗിച്ചാൽ ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാം. പയറുവർഗങ്ങൾ അടുപ്പിൽ പാചകം ചെയ്യുന്നതിലും എളുപ്പത്തിൽ കുക്കറിൽ പാചകം ചെയ്തെടുക്കാനാകും. അങ്ങനെ ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാം.

ADVERTISEMENT

പാത്രങ്ങൾ വൃത്തിയായിരിക്കണം
 
ബർണറിനു മുകളിൽ പാത്രങ്ങൾ വയ്ക്കുന്നതിന് മുൻപ് അവ വൃത്തിയാക്കാൻ മറക്കരുത്. പാകം ചെയ്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, അഴുക്കുകൾ എന്നിവ പാത്രത്തിലുണ്ടായിരിക്കരുത്. അടിഭാഗത്ത് അഴുക്കില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം അടുപ്പിൽ വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് പാചകം എളുപ്പമാക്കുമെന്നു മാത്രമല്ല, ഗ്യാസിന്റെ ഉപയോഗം കുറയ്യുകയും ചെയ്യും. 

ചേരുവകൾ അളന്നെടുക്കാം
 
ഭക്ഷണം പാകം ചെയ്യുന്നത് കൃത്യമായ അളവിൽ ആയിരിക്കണം. ഉദാഹരണത്തിന്, പയറോ കടലയോ  വേവിക്കാനായി വെള്ളമെടുക്കുമ്പോൾ കൃത്യമായ അളവിൽ അവ വേവാൻ പാകത്തിന് മാത്രമെടുക്കാൻ ശ്രദ്ധിക്കാം. കൂടുതൽ വെള്ളമെടുക്കുന്ന പക്ഷം തിളച്ച്, വെന്തു വരാൻ സമയമേറെയെടുക്കുമെന്നു മാത്രമല്ല, ഗ്യാസിന്റെ ഉപഭോഗവും വർധിക്കും.

ADVERTISEMENT

പാത്രം തുറന്നു വച്ച് വേവിക്കാതിരിക്കാം
പാത്രമടച്ചു വയ്ക്കാതെ, തുറന്നു വച്ച് വേവിയ്ക്കുമ്പോൾ പാകമായി വരാൻ കൂടുതൽ സമയമെടുക്കും. ഇത് ഗ്യാസിന്റെ ഉപയോഗം വർധിപ്പിക്കുമെന്നു പറയേണ്ടതില്ലല്ലോ. അടച്ചു വയ്ക്കുമ്പോൾ ചൂട് പാത്രത്തിനുള്ളിൽത്തന്നെ നിൽക്കുമെന്നു മാത്രമല്ല, അധികം സമയമെടുക്കാതെ തന്നെ വെന്തു കിട്ടും. കൂടാതെ, ജലാംശം നിലനിൽക്കുകയും ചെയ്യും.

ബർണർ സ്ഥിരമായി വൃത്തിയാക്കണം
ഗ്യാസ് ഉപയോഗിക്കുമ്പോൾ ബർണറിലൂടെ പുറത്തുവരുന്ന തീജ്വാലയ്ക്ക് നീലനിറമായിരിക്കണം. ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളിലാണ് തീ പുറത്തു വരുന്നതെങ്കിൽ അതിനർഥം ബർണർ വൃത്തിയാക്കാൻ സമയമായെന്നാണ്. മാസത്തിൽ ഒരു തവണയെങ്കിലും ബർണർ വൃത്തിയാക്കണം. ചെറുചൂടുള്ള വെള്ളത്തിൽ ബേക്കിങ് സോഡ ചേർത്തു ബർണർ കഴുകിയാൽ മികച്ച ഫലം ലഭിക്കും.

ADVERTISEMENT

തീ ജ്വാല പുറത്തേക്കു പോകണ്ട
 
ഗ്യാസിൽ പാചകം ചെയ്യുമ്പോൾ എല്ലായ്‌പ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് തീജ്വാല പാത്രത്തിന്റെ അടിയിൽ നിൽക്കാതെ പുറത്തേക്ക് ആളിക്കത്തുന്നുണ്ടോ എന്നത്. അങ്ങനെ കത്തുന്നുണ്ടെങ്കിൽ അതിനർഥം തീ കൂടുതലാണെന്നാണ്. പാത്രത്തിനു പുറത്തു പോകുന്ന തരത്തിൽ തീ കത്തുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. എപ്പോഴും പാത്രത്തിന്റെ അടിഭാഗത്തു തീ ലഭിക്കുന്നതു പോലെയായിരിക്കാൻ ശ്രദ്ധിക്കണം.

English Summary:

Simple Hacks to make LPG Cylinder Last Longer