കപ്പ ഉണക്കേണ്ട, ഏറെ നാൾ സൂക്ഷിച്ചു വയ്ക്കണോ? ദേ ഇങ്ങനെ ചെയ്തോളൂ
കപ്പ അല്ലെങ്കിൽ മരച്ചീനി നമ്മുടെ പ്രധാന ഭക്ഷ്യവിഭവങ്ങളിൽ ഒന്നാണ്. തേങ്ങ ചേർത്ത് വേവിച്ചും പുഴുങ്ങിയും പാൽക്കപ്പയായുമൊക്കെ പല തരത്തിലുള്ള വിഭവങ്ങൾ കപ്പ ഉപയോഗിച്ച് തയാറാക്കാറുണ്ട്. അധിക ദിവസം കപ്പ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയില്ലെന്നതാണ് ഒരു പ്രശ്നം. കപ്പ ഉണക്കിയല്ലാതെ ഏറെ നാൾ സൂക്ഷിച്ചു വയ്ക്കാനുള്ള

കപ്പ അല്ലെങ്കിൽ മരച്ചീനി നമ്മുടെ പ്രധാന ഭക്ഷ്യവിഭവങ്ങളിൽ ഒന്നാണ്. തേങ്ങ ചേർത്ത് വേവിച്ചും പുഴുങ്ങിയും പാൽക്കപ്പയായുമൊക്കെ പല തരത്തിലുള്ള വിഭവങ്ങൾ കപ്പ ഉപയോഗിച്ച് തയാറാക്കാറുണ്ട്. അധിക ദിവസം കപ്പ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയില്ലെന്നതാണ് ഒരു പ്രശ്നം. കപ്പ ഉണക്കിയല്ലാതെ ഏറെ നാൾ സൂക്ഷിച്ചു വയ്ക്കാനുള്ള ചില വഴികളിതാ.
കപ്പയുടെ തൊലി കളഞ്ഞു വൃത്തിയാക്കി, പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണു കഴുകിക്കളഞ്ഞ് കഷ്ണങ്ങളായി മുറിച്ചെടുക്കാം. ഇനി ഒരു പാത്രത്തിൽവച്ച് കപ്പയുടെ മുകൾഭാഗം വരെ വെള്ളം ഒഴിച്ച് അടച്ച് ഫ്രിജിൽ വയ്ക്കാം. ഫ്രീസറിൽ വയ്ക്കരുതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ കപ്പ ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാം.
മാസങ്ങളോളം കപ്പ ഫ്രഷ് ആയി സൂക്ഷിക്കണമെന്നുള്ളവർക്കു ഇനി പറയുന്ന വഴി പരീക്ഷിക്കാവുന്നതാണ്. തൊലി കളഞ്ഞു കഴുകി വൃത്തിയാക്കിയ കപ്പ ഒരു സിപ് ലോക്ക് കവറിൽ നിറച്ചതിനു ശേഷം അതിനുള്ളിലെ വായു പൂർണമായും നീക്കം ചെയ്ത് നല്ലതുപോലെ അടച്ചു ഫ്രീസറിൽ വയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു തവണ പാകം ചെയ്യാനുള്ളതു മാത്രം ഒരു കവറിനുള്ളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
ഒരു പാത്രത്തിൽ ഇളംചൂടുവെള്ളമെടുത്ത് ഒരു ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന കപ്പ കൂടി ചേർത്ത് പത്തുമിനിറ്റ് അടച്ചു വയ്ക്കാം. ഇനി കപ്പകഷ്ണങ്ങൾ എടുത്ത് ഒരു കിച്ചൻ ടവൽ ഉപയോഗിച്ച് ജലാംശം പൂർണമായും നീക്കം ചെയ്യണം. കപ്പയിൽ വെള്ളം ഒട്ടും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം സിപ് ലോക്ക് കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം.