കേരളത്തിലെ നാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ച് ഷെഫ് നളൻ
കേരനാടിന്റെ സ്വന്തം കാന്താരിച്ചമ്മന്തിയും, ചക്ക അവിയലുമെല്ലാം ആസ്വദിച്ചു പഠിക്കാനായി തമിഴ്നാട്ടിൽനിന്നു 10 വിരുന്നുകാർ. ഷെഫ് നളന്റെ കോട്ടയം മണർകാട് നാലുമണിക്കാറ്റിലുള്ള അക്കാദമി ആൻഡ് ഹോസ്പിറ്റാലിറ്റിയിലാണ് ഒരാഴ്ചത്തേയ്ക്ക് ഇവർ എത്തിയത്. ഡോ. എംജിആർ യുണിവേഴ്സിറ്റി ഓഫ് കളിനറി ആൻഡ് ഹോസ്പിറ്റാലിറ്റിയിലെ

കേരനാടിന്റെ സ്വന്തം കാന്താരിച്ചമ്മന്തിയും, ചക്ക അവിയലുമെല്ലാം ആസ്വദിച്ചു പഠിക്കാനായി തമിഴ്നാട്ടിൽനിന്നു 10 വിരുന്നുകാർ. ഷെഫ് നളന്റെ കോട്ടയം മണർകാട് നാലുമണിക്കാറ്റിലുള്ള അക്കാദമി ആൻഡ് ഹോസ്പിറ്റാലിറ്റിയിലാണ് ഒരാഴ്ചത്തേയ്ക്ക് ഇവർ എത്തിയത്. ഡോ. എംജിആർ യുണിവേഴ്സിറ്റി ഓഫ് കളിനറി ആൻഡ് ഹോസ്പിറ്റാലിറ്റിയിലെ ബിഎസ്‌സി ഹോട്ടൽ മാനേജ്മെന്റ് അവസാന വർഷ വിദ്യാർഥികളാണിവർ.
മാങ്ങാച്ചമ്മന്തി, മുത്തശ്ശിരസം, ഏത്തക്കാ പുളിശ്ശേരി തുടങ്ങി കേരളത്തിലെ തനതായ വിഭവങ്ങളെല്ലാം പഠിപ്പിക്കും. ഓരോരുത്തരുടെയും സ്വാദിനും ഇഷ്ടത്തിനുമനുസരിച്ചാണ് പഠനം.
കേരള വിഭവങ്ങൾക്ക് ഇപ്പോൾ മതിയായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നു ഷെഫ് നളൻ പറഞ്ഞു. എന്നാൽ ലോകത്തിൽ എവിടെയും ഈ വിഭവങ്ങൾക്കു പ്രിയമേറെ, കാരണം മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കേരളത്തിന്റെ തനതു ഭക്ഷണത്തിൽ ശ്രദ്ധ നൽകുന്നതു വഴി ടൂറിസം ശക്തമാക്കാൻ കഴിയും. ഫൂഡ് ടൂറിസം പ്രോത്സാഹിപ്പിച്ചാൽ കേരളത്തിന്റെ തനത് വിഭവങ്ങൾ ആസ്വദിക്കാൻ ആളുകൾക്ക് എത്താമെന്നും ഷെഫ് നളൻ പറഞ്ഞു.
ആദ്യമായി കേരളത്തിലെത്തിയ വിദ്യാർഥികളിൽ പലരും സൗത്ത് ഇന്ത്യൻ കളിനറി അസോസിയേഷന്റെ മെഡലുകൾ നേടിയവരാണ്. ചട്ടിച്ചോർ കഴിച്ചപ്പോൾ അമ്മ ചോറിൽ മീൻകുഴമ്പ് കുഴച്ചു തരുന്നത് ഓർമയിലെത്തിയെന്ന് വിദ്യാർഥിയായ ജനാർദനൻ പറഞ്ഞു. അടുത്ത ആഴ്ച ശ്രീലങ്കയിൽ നിന്നുള്ള വിദ്യാർഥികളും ഇവിടെത്തും.