പുറത്തെ മഞ്ഞു കോരിയെടുത്ത് 'സ്നോക്രീം'; പുതിയ വൈറല്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡ്!
വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞ പോലെ, പുറത്ത് ചുമ്മാ വീണുകിടക്കുന്ന മഞ്ഞ് കോരിയെടുത്ത്, ഐസ്ക്രീം പോലെ 'സ്നോക്രീം' ഉണ്ടാക്കിരിക്കുന്നു. വ്ളോഗറായ ജിമ്മി പ്രോഫിറ്റ് ആണ് ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആയ ഈ വിഭവം തയാറാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ജിമ്മി പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതിനോടകം

വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞ പോലെ, പുറത്ത് ചുമ്മാ വീണുകിടക്കുന്ന മഞ്ഞ് കോരിയെടുത്ത്, ഐസ്ക്രീം പോലെ 'സ്നോക്രീം' ഉണ്ടാക്കിരിക്കുന്നു. വ്ളോഗറായ ജിമ്മി പ്രോഫിറ്റ് ആണ് ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആയ ഈ വിഭവം തയാറാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ജിമ്മി പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതിനോടകം ലക്ഷക്കണക്കിന് ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞു.
വീടിനു പുറത്ത് വീണുകിടക്കുന്ന മഞ്ഞ് ശേഖരിച്ചാണ് ജിമ്മി സ്നോക്രീം ഉണ്ടാക്കുന്നത്. ഇത് എത്രത്തോളം ആരോഗ്യകരമാണ് എന്നതിനെക്കുറിച്ച് ആളുകള്‍ സംശയം ഉന്നയിച്ചു. അതില്‍ അഴുക്കും മറ്റും കാണും എന്നതിനാല്‍ ഭക്ഷ്യയോഗ്യമല്ല എന്ന് നിരവധിപ്പേര്‍ കമന്‍റില്‍ പറഞ്ഞു. ആളുകള്‍ സ്ഥിരമായി കഴിക്കുന്ന ജങ്ക് ഫുഡിനേക്കാളും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളേക്കാളും എന്തായാലും ആരോഗ്യകരമായിരിക്കും ഈ വിഭവം എന്ന് മറ്റു ചിലര്‍ വാദിച്ചു. പണ്ടുകാലത്ത് ഈ വിഭവം കഴിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ആളുകളുമുണ്ട് കമന്റ് ബോക്സില്‍.
ഒരു വലിയ പാത്രത്തിൽ മഞ്ഞ് കുന്നുകൂട്ടി ശേഖരിക്കുന്നതാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. പഞ്ചസാര, ബാഷ്പീകരിച്ച പാൽ, വാനില എന്നിവ പാത്രത്തിലെ മഞ്ഞുമായി കലർത്തുന്നു. ഇതിനങ്ങനെ കൃത്യമായ അളവുകള്‍ ഒന്നുമില്ല, ഏകദേശം മനസ്സില്‍ തോന്നുന്ന അളവില്‍ ഇവ ചേര്‍ക്കാം. സ്‌നോക്രീമിൽ ചോക്ലേറ്റ് സിറപ്പ്, ചോക്ലേറ്റ് ചിപ്‌സ് അല്ലെങ്കിൽ പൊടിച്ച ഓറിയോസ് എന്നിവയും ചേർക്കാമെന്ന് അദ്ദേഹം പറയുന്നു.
ഈ ചേരുവകള്‍ എല്ലാം കൂടി മഞ്ഞില്‍ ചേര്‍ത്ത്, ചെറുതായി ഇളക്കിയ ശേഷം, സ്പൂണ്‍ കൊണ്ടു കോരി കഴിക്കുന്നതും കാണാം. ഇങ്ങനെ ഉണ്ടാക്കുമ്പോള്‍ മഞ്ഞ് വല്ലാതെ ഇളക്കി ഐസാക്കി മാറ്റരുത് എന്നും ജിമ്മി പറയുന്നു. ഉണ്ടാക്കി അപ്പപ്പോള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. ബാക്കിയുള്ളത് ഫ്രിജില്‍ വച്ച് പിന്നീട് കഴിക്കുമ്പോള്‍ അവ ഐസ് ആയി മാറുകയും, രുചിയ്ക്കും ഘടനയ്ക്കും മാറ്റം വരികയും ചെയ്യുമെന്നും ജിമ്മി ക്യപ്ഷനില്‍ കുറിച്ചു.
ഇതുകൂടാതെ കഴിഞ്ഞ മാസം, മഞ്ഞ് ഉപയോഗിച്ച് പലവിധ വിഭവങ്ങള്‍ തയാറാക്കുന്ന വിഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായിരുന്നു. മഞ്ഞിലേക്ക് ചോക്ലേറ്റ് സിറപ്പും ഉപ്പിട്ട കാരമൽ സോസും കോൾഡ് ബ്രൂവും ചേർത്ത് "സ്നോ സാൾട്ട് ചോക്കോസിനോ" ഉണ്ടാക്കുന്ന വിഡിയോ ഹോളിവുഡ് നടന്‍ റീസ് വിതർസ്‌പൂൺ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
ഈ ട്രെന്‍ഡ് വൈറല്‍ ആയതോടെ, മഞ്ഞ് ഭക്ഷണമാക്കി മാറ്റുന്നതിനെക്കുറിച്ച് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ വിവിധ മാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവച്ചു. മഞ്ഞ് സാധാരണയായി ജലത്തിന്‍റെ ശുദ്ധമായ രൂപമായാണ് കണക്കാക്കുന്നതെങ്കിലും, അന്തരീക്ഷ മലിനീകരണം കാരണം, ഇത് കഴിക്കുന്നത് അത്ര ആരോഗ്യകരമായിരിക്കില്ല എന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫാക്‌ടറികളും മറ്റും പുറന്തള്ളുന്ന രാസവസ്തുക്കളും സൾഫ്യൂറിക്, നൈട്രിക് ആസിഡ് മുതലായവയും മാരകമായ പി ഒ പികളും ലോഹങ്ങളും ക്ലോറൈഡുകളുമെല്ലാം മഞ്ഞില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ഇവ ആരോഗ്യത്തിന് വളരെയധികം അപകടകരമാണ് എന്ന് അവര്‍ പറയുന്നു.