പ്രിയപ്പെട്ട മില്‍ക്ക് കേക്കിനെക്കുറിച്ച് ബോളിവുഡ് നടി ആലിയ ഭട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഈ കേക്ക് ബേക്കറികളിൽ ലഭ്യമാണ്. നാവില്‍ വച്ചാൽ അലിഞ്ഞുപോകുന്ന രുചിയുള്ള മില്‍ക്ക് കേക്ക് വീട്ടില്‍ത്തന്നെ തയാറാക്കുന്നതെങ്ങനെയെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ട മില്‍ക്ക് കേക്കിനെക്കുറിച്ച് ബോളിവുഡ് നടി ആലിയ ഭട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഈ കേക്ക് ബേക്കറികളിൽ ലഭ്യമാണ്. നാവില്‍ വച്ചാൽ അലിഞ്ഞുപോകുന്ന രുചിയുള്ള മില്‍ക്ക് കേക്ക് വീട്ടില്‍ത്തന്നെ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

വാനില സ്പോഞ്ച് കേക്ക് (മുട്ടയില്ലാത്തത്)
പാൽ - 1/2 കപ്പ്/100 മില്ലി 
വിനാഗിരി - 1 ടീസ്പൂൺ 
മൈദ - 3/4 കപ്പ്/100 ഗ്രാം
ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
ബേക്കിങ് സോഡ - 1/2 ടീസ്പൂൺ 
പഞ്ചസാര - 30 ഗ്രാം/ ഏകദേശം 5 ടേബിൾസ്പൂൺ
എണ്ണ - 1/4 കപ്പ്/45 മില്ലി
തൈര് - 1/4 കപ്പ്/60 മില്ലി 
വാനില എസ്സൻസ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം

ചൂടുള്ള പാൽ പിരിയാനായി വിനാഗിരി ചേർത്ത് 1 മിനിറ്റ് വയ്ക്കുക. ഒരു പാത്രത്തിൽ പഞ്ചസാര, എണ്ണ, തൈര്, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം അരിച്ചെടുക്കുക. ഇവ മൂന്നും കൂടി ഒരുമിച്ചു ചേര്‍ത്ത്, കട്ടകള്‍ ഇല്ലാതെ നന്നായി യോജിപ്പിക്കുക. ഇത് ഒരു പാത്രത്തില്‍ ബട്ടർ പേപ്പർ വച്ച ശേഷം അതിലേക്ക് ഒഴിക്കുക. അവ്നില്‍ 180 ഡിഗ്രിയില്‍ 20-25 മിനിറ്റ് ബേക്ക് ചെയ്യുക.

ADVERTISEMENT

വിപ്പ്ഡ് ക്രീം 

ഏകദേശം 100 ഗ്രാം വിപ് ക്രീം എടുക്കുക. ഇത് നന്നായി വിസ്ക് ചെയ്യുക. ശേഷം, ക്രീം ഒരു പൈപ്പിങ് ബാഗിൽ ഇട്ട് കേക്കിന്റെ മുകൾഭാഗത്ത് ക്രീം കൊണ്ട് മൂടുക.

ADVERTISEMENT

പാൽ
പാൽ-1/4 കപ്പ് 
ഫ്രഷ് ക്രീം -1/4 കപ്പ് 
കണ്ടന്‍സ്ഡ് മില്‍ക്ക് -1/4 കപ്പ് 

എല്ലാം കൂടി ചേര്‍ത്ത് നന്നായി അടിക്കുക. കട്ടിയുള്ള പാൽ വേണമെങ്കിൽ പാലിന്‍റെ അളവ് കുറച്ച്, കൂടുതല്‍ ഫ്രഷ് ക്രീം ചേർക്കുക.

കേക്ക് ഉണ്ടാക്കാം

ബേക്ക് ചെയ്ത കേക്ക് ഒരു പ്ലേറ്റിൽ എടുക്കുക. ഒരു ഫോര്‍ക്ക് ഉപയോഗിച്ച് മുകളില്‍ ദ്വാരങ്ങൾ ഉണ്ടാക്കുക. കേക്ക് നന്നായി കുതിർന്നു വരുന്നതുവരെ നേരത്തെ മിക്സ് ചെയ്ത പാൽ ഒഴിക്കുക. വിപ്പ് ക്രീമും സ്ട്രോബെറിയും മുകളിൽ വയ്ക്കുക. ഇത് കുറച്ചുനേരം ഫ്രിജിൽ വച്ച ശേഷം കഴിക്കാം.

English Summary:

Alia Bhatt's Favourite Milk Cake Recipe