കറിവേപ്പില മാസങ്ങളോളം ഫ്രെഷായി വയ്ക്കാം; തഴച്ചു വളരാൻ ഇങ്ങനെ ചെയ്യാം
കറികളിൽ പ്രധാനിയാണ് കറിവേപ്പില. നല്ല മണവും രുചിയും പകരുന്ന കറിവേപ്പില കറികളുടെ സ്വാദ് ഇരട്ടിയാക്കും. സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയെക്കാളും നല്ലത് നമ്മുടെ അടുക്കളത്തോട്ടത്തിലുള്ളതാണ്. പക്ഷേ ഇവ നട്ടുവച്ചാലും വളർത്താൻ പ്രയാസമാണ്. കടകളിൽ നിന്നും വാങ്ങുന്നത് ശരിയായി

കറികൾക്കു മണവും രുചിയും ഗുണവും നൽകുന്ന ചേരുവകളിൽ പ്രധാനിയാണ് കറിവേപ്പില. സൂപ്പർമാർക്കറ്റുകളിൽനിന്നും ചന്തയിൽനിന്നുമൊക്കെ വാങ്ങുന്ന കറിവേപ്പിലയെക്കാളും നല്ലത് നമ്മുടെ അടുക്കളത്തോട്ടത്തിലുള്ളതാണ്. പക്ഷേ ഇവ നട്ടാലും വളർത്താൻ പ്രയാസമാണ്. കടകളിൽനിന്നു വാങ്ങുന്നത് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്നു കേടാകും. കൃത്യമായി സൂക്ഷിച്ചാൽ കറിവേപ്പില കുറെയധികം ദിവസം ഉപയോഗിക്കാം. സ്ഥലപരിമിതി കാരണം പലർക്കും അതു നട്ടുവളർത്താൻ സാധിക്കില്ല. കറിവേപ്പില വളർത്താനും കേടുകൂടാതെ സൂക്ഷിക്കാനുമുള്ള ചില പൊടിക്കൈകൾ ഇതാ.
പൂച്ചട്ടിയിൽ കറിവേപ്പില തഴച്ചു വളര്‍ത്താം
വീട്ടിലേക്ക് ആവശ്യമുള്ള കറിവേപ്പില പൂച്ചട്ടിയിൽത്തന്നെ വളർത്താം. അതിനായി മണ്ണ്, മണൽ, ചാണകം എന്നിവയുടെ മിശ്രിതമോ ഓർഗാനിക് ആയി കടയിൽനിന്നു വാങ്ങുന്ന മണ്ണോ ചട്ടിയിൽ നിറയ്ക്കുക. ഇതിൽ കറിവേപ്പിലത്തൈ നട്ടതിനുശേഷം ദിവസവും കുറച്ചു വെള്ളമൊഴിച്ച് ആവശ്യത്തിനു വെയിൽ കിട്ടുന്ന സ്ഥലത്തു വയ്ക്കുക. പത്തു മാസമെങ്കിലും ഇലകൾ നുള്ളരുത്. കറിവേപ്പിലത്തൈകൾ രണ്ടു തരമുണ്ട്. ഒന്ന് അതിന്റെ കായിൽനിന്നു മുളയ്ക്കുന്നതും മറ്റൊന്ന് വേരിൽനിന്നു മുളയ്ക്കുന്നതും. കായയിൽനിന്ന് ഉണ്ടാക്കുന്നവയാണ് മിികച്ചത്.
വളമായി തേയിലച്ചണ്ടി, മുട്ടത്തോട് എന്നിവ ഇട്ടുകൊടുക്കാം. വല്ലപ്പോഴും മോരും വെള്ളം ഒഴിക്കുന്നതും നല്ലതാണ്. കീടനാശിനിക്കു പകരം കഞ്ഞിവെള്ളം വെള്ളം ചേർത്ത് ഒഴിച്ച് തളിച്ചു കൊടുക്കാം. വെള്ളം നനയ്ക്കുമ്പോൾ കറിവേപ്പിലയുടെ ഇലകളിൽ വെള്ളം വീഴുന്ന വിധം കൈകൊണ്ട് തളിച്ച് നനയ്ക്കുക. ചെടി ആവശ്യത്തിന് വളർന്നു കഴിഞ്ഞാൽ, നിങ്ങൾ ഏതു സ്ഥലത്ത് ജീവിക്കുന്നുവോ, അവിടെ വസന്തം തുടങ്ങുന്ന സമയത്ത്, അതിന്റെ കമ്പുകളും ശാഖകളും വെട്ടിക്കൊടുക്കുക. കറിവേപ്പില മുറിച്ചെടുക്കുമ്പോൾ ഇലകളായി നുള്ളി എടുക്കാതെ മുകൾ ഭാഗത്തു നിന്നുള്ള കമ്പ് ഒരു കത്രിക കൊണ്ട് മുറിച്ച് എടുക്കുക.
കറിവേപ്പില ഒരു വർഷം വരെ ഫ്രഷായി സൂക്ഷിക്കാം
കറിവേപ്പില ആദ്യം നന്നായി കഴുകാം. ശേഷം ഒരു ബൗളിൽ വെള്ളം എടുത്തിട്ട് അതിലേക്ക് 5 സ്പൂൺ വിനാഗിരി ചേർക്കണം. അതില്‍ കറിവേപ്പില ഇട്ട് വയ്ക്കാം. ശേഷം മറ്റൊരു ബൗളിൽ സാധാരണ വെള്ളവും ഇടുക്കണം. വിനാഗിരി ചേർത്ത വെള്ളത്തിൽനിന്ന് കറിവേപ്പില വെള്ളത്തിലിട്ട് ഒന്നുകൂടി കഴുകി എടുക്കാം. ശേഷം കറിവേപ്പില തണ്ടിൽനിന്ന് അടർത്തിയെടുത്ത് ടിഷ്യൂ പേപ്പർ കൊണ്ട് വെള്ളമയം ഒപ്പി കളയാം. ഒട്ടും വെള്ളം ഇല്ലാതെ സിബ് ലോക്ക് കവറിലിട്ട് ഫ്രിജിൽ സൂക്ഷിക്കാം. കറിവേപ്പിലയുടെ പച്ചപ്പ് നഷ്ടപ്പെടാതെ, വർഷങ്ങൾ കേടുകൂടാതെ ഫ്രഷ് ആയി സൂക്ഷിക്കാം.
കറിവേപ്പില കഴുകി വൃത്തിയാക്കി ഒരു കോട്ടൺ തുണിയിൽ നിരത്തി ഇടുക. ജലാംശം നന്നായി മാറിയാൽ അടപ്പ് മുറുക്കമുള്ള കുപ്പിയിൽ ആക്കാം. ഒരു മാസം വരെ ഫ്രഷ് ആയി സൂക്ഷിക്കാം. കറിവേപ്പില വെള്ളമയമില്ലാതെ പേപ്പറിലോ സിബ് ലോക്ക് കവറിലോ ഇട്ട് ഫ്രിജിൽ വയ്ക്കാവുന്നതുമാണ്.