ബ്രെഡ് എത്ര ദിവസം കേടാകാതെയിരിക്കും? അറിയണം
ഏറ്റവും എളുപ്പത്തിൽ കേടാകുന്ന ഭക്ഷണസാധനമാണു ബ്രെഡ്. റൊട്ടിയിലെ പൂപ്പൽ വയറിളക്കവും ഛർദിയുമുണ്ടാക്കും. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയിൽനിന്നു ബ്രെഡ് വാങ്ങാൻ. പായ്‌ക്ക് ചെയ്‌തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം. ചില ബ്രെഡ് കഴിക്കുമ്പോൾത്തന്നെ രുചിവ്യത്യാസം തോന്നാം. അങ്ങനെയുള്ളവയിൽ

ഏറ്റവും എളുപ്പത്തിൽ കേടാകുന്ന ഭക്ഷണസാധനമാണു ബ്രെഡ്. റൊട്ടിയിലെ പൂപ്പൽ വയറിളക്കവും ഛർദിയുമുണ്ടാക്കും. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയിൽനിന്നു ബ്രെഡ് വാങ്ങാൻ. പായ്‌ക്ക് ചെയ്‌തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം. ചില ബ്രെഡ് കഴിക്കുമ്പോൾത്തന്നെ രുചിവ്യത്യാസം തോന്നാം. അങ്ങനെയുള്ളവയിൽ പൂപ്പൽ പടർന്നിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. പൂപ്പൽ ഇല്ലെങ്കിൽ അന്നുതന്നെ ഉപയോഗിച്ചു തീർക്കണം. ബ്രെഡ് ഒന്നോ രണ്ടോ ദിവസം ഫ്രിജിൽ വച്ചശേഷം മൊരിച്ചെടുത്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, രണ്ടുദിവസത്തിൽ കൂടുതൽ പഴകിയ ബ്രെഡ് ഉപയോഗിക്കരുത്.
ബ്രെഡ് വീട്ടിൽ ഉണ്ടാക്കാം
പൂ പോലെയുള്ള ബ്രഡ്, വീട്ടിൽ ഉണ്ടാക്കുന്ന െബ്രഡിന് ഒരു പ്രത്യേക രുചിയും മണവും ആണ്. ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ കടയിൽ നിന്നും െബ്രഡ് വാങ്ങില്ല. വളരെ പെട്ടെന്നു തന്നെ ഇത് എങ്ങനെ തയാറാക്കാം എന്നു നോക്കാം.
ചേരുവകൾ
•ചെറിയ ചൂട് വെള്ളം - രണ്ടേകാൽ കപ്പ്
•യീസ്റ്റ് - 2 ടീസ്പൂൺ
•പഞ്ചസാര - 2 ടേബിൾസ്പൂൺ
•ഗോതമ്പു പൊടി - 1 കപ്പ്
•മൈദാപ്പൊടി - 1 കപ്പ്
•ഉപ്പ് - 1 ടീസ്പൂൺ
•വെജിറ്റബിൾ ഓയിൽ - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
•ചെറു ചൂടുവെള്ളത്തിൽ യീസ്റ്റും പഞ്ചസാരയും കലക്കി വയ്ക്കുക. ശേഷം ഒരു വലിയ പാത്രത്തിലേക്കു ഗോതമ്പ് പൊടിയും മൈദയും ഉപ്പും ഇട്ട് ഇളക്കിയതിനു ശേഷം നേരത്തെ കലക്കി വച്ച യീസ്റ്റ് മിശ്രിതവും എണ്ണയും കൂടി ചേർത്ത് ഒരു സ്പൂൺ വച്ച് ഇളക്കുക. ഇത് ഒരു മണിക്കൂർ അടച്ചു വയ്ക്കാം. •ഒരു മണിക്കൂറിനു ശേഷം പൊങ്ങി വന്ന മാവ് ഒന്നും കൂടെ ഇളക്കി കൊടുക്കുക. •ശേഷം വെണ്ണ തടവിയ െബ്രഡ് ടിന്നിലേക്കു ഈ മാവ് ഇട്ടു കൊടുത്തു 15 മിനിറ്റു വച്ച ശേഷം 170 ഡിഗ്രി സെൽഷ്യസിൽ 40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.