പള്ള് പറഞ്ഞ് പള്ളത്തി വെട്ടേണ്ട! എളുപ്പത്തിൽ വൃത്തിയാക്കാനൊരു വഴിയുണ്ട്
ചെറിയമീനുകളിൽ മിക്കവർക്കും പ്രിയമാണ് പള്ളത്തി. നന്നായി എണ്ണയിൽ മൊരിച്ചെടുത്തു കഴിച്ചാൽ സൂപ്പർടേസ്റ്റാണ്. വെറുതേ കഴിക്കാനും നല്ലതാണ്. പക്ഷേ ഇത് വെട്ടിയെടുക്കുക ടാസ്കാണ്. പലരും ഉള്ളിൽ പള്ള് പറഞ്ഞുകൊണ്ടാവും പള്ളത്തി വൃത്തിയാക്കുന്നത്. ചെറിയമീനായതിനാൽ ഉരച്ചെടുക്കുവാനും പ്രയാസമാണ്. എന്നാൽ ചില

ചെറിയമീനുകളിൽ മിക്കവർക്കും പ്രിയമാണ് പള്ളത്തി. നന്നായി എണ്ണയിൽ മൊരിച്ചെടുത്തു കഴിച്ചാൽ സൂപ്പർടേസ്റ്റാണ്. വെറുതേ കഴിക്കാനും നല്ലതാണ്. പക്ഷേ ഇത് വെട്ടിയെടുക്കുക ടാസ്കാണ്. പലരും ഉള്ളിൽ പള്ള് പറഞ്ഞുകൊണ്ടാവും പള്ളത്തി വൃത്തിയാക്കുന്നത്. ചെറിയമീനായതിനാൽ ഉരച്ചെടുക്കുവാനും പ്രയാസമാണ്. എന്നാൽ ചില ട്രിക്കുകൾ പരീക്ഷിച്ചാൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. എങ്ങനെയെന്ന് നോക്കാം.
കത്രിക ഉപയോഗിച്ച് പള്ളത്തിയുടെ അരികും തലയുമൊക്കെ വൃത്തിയാക്കാം. ഉള്ളിലെ അഴുക്കും കളയാം. ശേഷം ചട്ടിയില്‍ ഇത്തിരി കല്ലുപ്പും അരിപ്പൊടിയും ചേർത്ത് നന്നായി ഉരച്ച് കഴുകാം. രണ്ടുമൂന്ന് തവണ ഇതേ രീതിയിൽ കഴുകാം. അരിപ്പൊടിയോ ഗോതമ്പ് പൊടിയൊ ചേർത്താൽ മീൻ നന്നായി വെളുത്ത് വൃത്തിയായി വരുന്നത് കാണാം. കൂടാതെ മീൻ ഉരച്ച് കഴുകുമ്പോൾ വാഴയില കീറിയതും ചേർത്ത് ഉരച്ച് കഴുകിയാലും മീൻ നന്നായി വൃത്തിയാകും. ഇനി മീൻ ഏതായാലും ഈ രീതിയിൽ കഴുകി എടുക്കാം.
വെട്ടിക്കഴുകി എടുത്ത് മീൻ ഫ്രിജിൽ സൂക്ഷിക്കുമ്പോളും ശ്രദ്ധിക്കണം. പാത്രത്തിൽ മീൻ വച്ചതിനുശേഷം നിറച്ച് വെള്ളവും ചേർത്ത് വേണം ഫ്രീസറിൽ വയ്ക്കേണ്ടത്. ഇങ്ങനെ വച്ചാൽ മീൻ നല്ല ഫ്രഷായി തന്നെയിരിക്കും. കൂടാതെ രുചിവ്യത്യാസവും ഉണ്ടാകില്ല.