ഇതാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ഈ ദുർഗന്ധം മാറ്റാൻ വഴിയുണ്ട്
ബാക്കിയാകുന്ന ആഹാരങ്ങൾ മാത്രമല്ല, പച്ചക്കറികളും മൽസ്യ മാംസങ്ങളുമൊക്കെ സൂക്ഷിക്കാൻ നാം ആശ്രയിക്കുന്നത് ഫ്രിജിനെയാണ്. ഇവയെല്ലാം യാതൊരു അടുക്കും ചിട്ടയുമില്ലാതെയാണ് സൂക്ഷിക്കുന്നതെങ്കിൽ ഫ്രിജ് തുറക്കുമ്പോഴേ ചിലപ്പോൾ ചീത്ത ഗന്ധമായിരിക്കും സ്വീകരിക്കുക. ഫ്രിജിലെ ദുർഗന്ധം മിക്ക വീട്ടമ്മമാരെയും അലട്ടുന്ന

ബാക്കിയാകുന്ന ആഹാരങ്ങൾ മാത്രമല്ല, പച്ചക്കറികളും മൽസ്യ മാംസങ്ങളുമൊക്കെ സൂക്ഷിക്കാൻ നാം ആശ്രയിക്കുന്നത് ഫ്രിജിനെയാണ്. ഇവയെല്ലാം യാതൊരു അടുക്കും ചിട്ടയുമില്ലാതെയാണ് സൂക്ഷിക്കുന്നതെങ്കിൽ ഫ്രിജ് തുറക്കുമ്പോഴേ ചിലപ്പോൾ ചീത്ത ഗന്ധമായിരിക്കും സ്വീകരിക്കുക. ഫ്രിജിലെ ദുർഗന്ധം മിക്ക വീട്ടമ്മമാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും. ഈ ടിപ്‌സുകൾ ചെയ്തു നോക്കൂ. ഫ്രിജിലെ അസുഖകരമായ ഗന്ധത്തെ പാടെ അകറ്റാൻ കഴിയും.
വൃത്തിയായി സൂക്ഷിക്കാം
എന്നാണ് അവസാനമായി ഫ്രിജ് വൃത്തിയാക്കിയതെന്നു ചോദിച്ചാൽ, ചിലരുടെ ഓർമയിൽ പോലും അങ്ങനെയൊരു സംഭവം ഉണ്ടാകുകയില്ല. എന്നാൽ ഒരിക്കലും ഉപേക്ഷ വിചാരിക്കാതെ ചെയ്യേണ്ട ഒരു കാര്യം തന്നെയാണിത്. പാകം ചെയ്ത ഭക്ഷണം ഏറെ നാളുകൾ സൂക്ഷിക്കുക, എല്ലാ ഭാഗങ്ങളിലേക്കും തണുപ്പ് ശരിയായ രീതിയിൽ എത്താതിരിക്കുക എന്നിവ സംഭവിച്ചാൽ ആഹാര പദാർത്ഥങ്ങളിൽ നിന്നും ചീത്ത ഗന്ധമുയരാനിടയുണ്ട്. ചീത്തയായ ഭക്ഷണം ഫ്രിജിൽ ഇരിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കാനും ഉണ്ടെങ്കിൽ എടുത്തു കളയാനും ശ്രദ്ധിക്കുക എന്നത് തന്നെയാണ് പ്രാഥമിക കാര്യം.
ഫ്രീസറിനെ മറക്കരുത്
കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാതെയിരുന്നാൽ ദുർഗന്ധമുയരുന്ന ഒരിടമാണ് ഫ്രീസർ. ഫ്രിജിലെ എല്ലാ റാക്കുകളും ചൂടുവെള്ളവും വീര്യമധികമില്ലാത്ത ഡിറ്റർജന്റും ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കണം. നന്നായി ഉണങ്ങി, ജലാംശം ഒട്ടുമില്ലെന്നു ഉറപ്പിച്ചതിനു ശേഷം മാത്രം ഇവ തിരികെ ഫ്രിജിൽ വെയ്ക്കാനും ശ്രദ്ധിക്കുക.
ഭക്ഷണങ്ങൾ ഇടയ്ക്കിടെ പരിശോധിക്കണം
ഫ്രിജിൽ ആഹാര പദാർത്ഥങ്ങളോ പാകം ചെയ്ത ഭക്ഷണമോ വയ്ക്കുമ്പോൾ ഇടയ്ക്കിടെ എടുത്തു പരിശോധിക്കുക എന്ന ശീലം കൂടി വളർത്തിയെടുക്കണം. ആദ്യം വെച്ച ഭക്ഷണം ഏതാണോ അത് ആദ്യമെടുത്തു ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഒരാഴ്ച മുൻപ് വെച്ച പാകം ചെയ്ത ഭക്ഷണങ്ങൾ പിന്നീട് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മാത്രമല്ല, പഴകിയതോ ചീഞ്ഞതോ ആയ പച്ചക്കറികളും പഴങ്ങളും ഉണ്ടെങ്കിൽ അവയും എടുത്തു കളയുക തന്നെ വേണം. വെളുത്തുള്ളി, ഉള്ളി പോലുള്ളവ ഫ്രിജിൽ വെയ്ക്കുന്നുണ്ടെങ്കിൽ എയർ ടൈറ്റ് കണ്ടെയ്നറുകളാക്കി സൂക്ഷിക്കണം.
സമയം നിശ്ചയിക്കാം, ഫ്രിജ് വൃത്തിയാക്കാൻ
മേല്പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം തന്നെ കൃത്യമായ ഇടവേളകളിൽ ഫ്രിജ് വൃത്തിയാക്കണം. അതിനായി ഒരു സമയം നിശ്ചയിക്കുക തന്നെ വേണം. വൃത്തിയാക്കുമ്പോൾ ഫ്രീസർ ഒഴിവാക്കരുത്. എല്ലാ മാസത്തിലും ഒരു ദിവസത്തിലെ കുറച്ചു സമയം ഇതിനായി മാറ്റി വെയ്ക്കാം. സ്ഥിരമായി വൃത്തിയാക്കുന്നത് ചീത്ത ഗന്ധത്തെ ഒരു പരിധിവരെ അകറ്റാൻ സഹായിക്കും. ഫ്രിജിലെ തണുപ്പ് ക്രമീകരിക്കാനും ഇടയ്ക്കിടെ ഭക്ഷണ പദാർത്ഥങ്ങൾ എടുത്തു പരിശോധിക്കാനും മറക്കണ്ട.
* ഓറഞ്ച് തൊലി, ചെറുനാരങ്ങ എന്നിവയ്ക്ക് സുഖകരമായ ഗന്ധം സമ്മാനിക്കാൻ കഴിയുമെന്നതു കൊണ്ടുതന്നെ നന്നായി കഴുകിയതിനു ശേഷം ഇവ ഫ്രിജിൽ വയ്ക്കാവുന്നതാണ്.
* ഫ്രിജ് വൃത്തിയാക്കുമ്പോൾ ബേക്കിങ് സോഡ ഉപയോഗിക്കാവുന്നതാണ്. ചീത്ത ഗന്ധങ്ങളെ ബേക്കിങ് സോഡ ആഗിരണം ചെയ്യും. ഒരു ബൗൾ നിറയെ ബേക്കിങ് സോഡ എടുത്തു ഫ്രിജിലെ ഒരു ഷെൽഫിൽ വയ്ക്കാവുന്നതാണ്. കുറച്ചു മണിക്കൂറിനു ശേഷം മാറ്റാം.
* കാപ്പിക്കുരുക്കൾക്കു ഫ്രിജിൽ സുഖകരമായ ഗന്ധം നിറയ്ക്കാൻ സാധിക്കും. ഫ്രിജിൽ മാത്രമല്ല, ഷൂ റാക്ക്, അടുക്കളയിലെ സിങ്കിന് സമീപമെല്ലാം ഇവ വെയ്ക്കാവുന്നതാണ്. കാപ്പിക്കുരുക്കൾ ഒരു രാത്രി മുഴുവൻ ഫ്രിജിൽ വെച്ചതിനു ശേഷം എടുത്തു മാറ്റാം. സുഖകരമായ ഗന്ധം ഫ്രിജിൽ നിറയും.