ADVERTISEMENT

സാധാരണയായി വെള്ളത്തില്‍ ഇട്ടാണ് നമ്മള്‍ മുട്ട പുഴുങ്ങി എടുക്കാറുള്ളത്. ഇങ്ങനെ വേവിക്കുമ്പോള്‍ പോഷകഗുണങ്ങള്‍ നഷ്ടപ്പെടാതെയും അധിക കലോറി ഇല്ലാതെയും മുട്ട കഴിക്കാം. വളരെ എളുപ്പവും ആരോഗ്യകരവുമായ പ്രാതല്‍ ആയും മുട്ട കണക്കാക്കുന്നു. ഒന്‍പതോളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ള മുട്ട, ശരീരത്തിനാവശ്യമായ പ്രോട്ടീൻ നൽകുന്ന ഏറ്റവും മികച്ച ഭക്ഷണമാണ്. കൂടാതെ ധാരാളം വിറ്റാമിനുകള്‍ ധാതുക്കൾ, ആന്‍റി ഓക്‌സിഡന്റുകൾ തുടങ്ങിയവയും മുട്ടയില്‍ ഉണ്ട്.

മുട്ട പുഴുങ്ങുമ്പോള്‍, സാധാരണയായി എല്ലാവരും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് അത് പൊട്ടിപ്പോകുന്നു എന്നത്. ഉള്ളിലുള്ള വെള്ളയും മഞ്ഞയുമെല്ലാം വെള്ളത്തില്‍ കലരും. ഇത് ഒഴിവാക്കാന്‍ ഒരു അടിപൊളി ഹാക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മോംസ് ഗപ് ഷപ് എന്ന അക്കൗണ്ടിലൂടെ.

ഇതിനായി ആദ്യംതന്നെ ഒരു പാന്‍ എടുത്ത് അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് മുട്ടകള്‍ വയ്ക്കുക. മുട്ടകള്‍ക്ക് ചുറ്റുമായി ഐസ് ക്യൂബ്സ് വിതറുക. പാന്‍ മൂടി വയ്ക്കുക. അഞ്ചു മിനിറ്റ് നേരം അടച്ചുവെച്ച് വേവിച്ചാല്‍ പൊട്ടിപ്പോകാതെ മുട്ട പുഴുങ്ങിക്കിട്ടും.

ഈ വീഡിയോക്കടിയില്‍ ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മുട്ട പുഴുങ്ങാന്‍ വേറെയും ട്രിക്കുകള്‍ ആളുകള്‍ പങ്കുവെച്ചിട്ടുണ്ട്. മീഡിയം തീയില്‍ ഉപ്പുവെള്ളത്തിലിട്ട് പത്തു മിനിറ്റ് വേവിച്ചെടുത്താല്‍ മതിയെന്ന് ഒരാള്‍ കമന്റ് ചെയ്തു.  പ്രഷര്‍ കുക്കറില്‍ വെള്ളമൊഴിച്ച് അല്‍പ്പം ഉപ്പും കൂടി ചേര്‍ത്ത് നാലഞ്ചു വിസില്‍ വരുന്നത് വരെ വേവിച്ചാല്‍ മതി എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

English Summary:

Tips to prevent eggs from cracking while boiling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com