ദോശയ്ക്ക് 88 ലക്ഷം ഓർഡർ; ഇത്രയധികം ആരാധകര് ഉണ്ടായിരുന്നോ!
മാർച്ച് 3, ദോശപ്രേമികൾക്കു ഏറെ പ്രാധാന്യമുള്ള ദിവസമാണ്. അന്നാണ് ലോക ദോശ ദിനം. ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ ഈ പ്രഭാത ഭക്ഷണത്തിനു ലോകം മുഴുവൻ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോൾ ഭക്ഷണപ്രേമികൾക്കിടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. അരിയും ഉഴുന്നും കുതിർത്ത് അരച്ചതിനു ശേഷം
മാർച്ച് 3, ദോശപ്രേമികൾക്കു ഏറെ പ്രാധാന്യമുള്ള ദിവസമാണ്. അന്നാണ് ലോക ദോശ ദിനം. ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ ഈ പ്രഭാത ഭക്ഷണത്തിനു ലോകം മുഴുവൻ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോൾ ഭക്ഷണപ്രേമികൾക്കിടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. അരിയും ഉഴുന്നും കുതിർത്ത് അരച്ചതിനു ശേഷം
മാർച്ച് 3, ദോശപ്രേമികൾക്കു ഏറെ പ്രാധാന്യമുള്ള ദിവസമാണ്. അന്നാണ് ലോക ദോശ ദിനം. ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ ഈ പ്രഭാത ഭക്ഷണത്തിനു ലോകം മുഴുവൻ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോൾ ഭക്ഷണപ്രേമികൾക്കിടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. അരിയും ഉഴുന്നും കുതിർത്ത് അരച്ചതിനു ശേഷം
മാർച്ച് 3, ദോശപ്രേമികൾക്കു ഏറെ പ്രാധാന്യമുള്ള ദിവസമാണ്. അന്നാണ് ലോക ദോശ ദിനം. ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ ഈ പ്രഭാത ഭക്ഷണത്തിനു ലോകം മുഴുവൻ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോൾ ഭക്ഷണപ്രേമികൾക്കിടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. അരിയും ഉഴുന്നും കുതിർത്ത് അരച്ചതിനു ശേഷം പുളിപ്പിച്ച് കനത്തിലല്ലാതെ ചുട്ടെടുത്താണിത് തയാറാക്കുന്നത്.
ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ വിഭവത്തിന്റെ രുചിപ്പെരുമ. രാജ്യത്തിനകത്തും പുറത്തും ദോശ വിളമ്പുന്നുണ്ട്. ഏതു നേരത്തും കഴിക്കാമെന്നതാണ് ദോശയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്. ഇടനേരങ്ങളിൽ ലഘുവായി എന്തെങ്കിലും കഴിക്കണമെന്നു ചിന്തിക്കുമ്പോൾ ഒരു മസാല ദോശയും ചൂടോടെ ഒരു ഫിൽറ്റർ കോഫിയും കുടിച്ചാൽ വിശപ്പ് പറപറക്കും. തട്ടുകടകളിൽനിന്ന് രാത്രി ഭക്ഷണമായി ദോശ കഴിച്ചു സംതൃപ്തരാകുന്നവരുമുണ്ട്. അങ്ങനെ നീളുകയാണ് ദോശയോടുള്ള പ്രിയം.
തമിഴ്‌നാട്ടിലാണ് ദോശയുടെ ജനനമെന്നു കരുതപ്പെടുന്നു. എന്നാൽ ഇന്ന് തെന്നിന്ത്യ ഒട്ടാകെ പലതരത്തിലുള്ള ദോശകൾ ലഭ്യമാണ്. പുളിപ്പിച്ചു തയാറാക്കുന്ന വിഭവമായതു കൊണ്ടുതന്നെ പോഷകമൂല്യത്തിലും ഒട്ടും പുറകിലല്ല. പലതരം കറികളാണ് ദോശയുടെ രുചിയും ഗുണവും വർധിപ്പിക്കുന്നത്. വിവിധ പച്ചക്കറികൾ ഒരുമിക്കുന്ന സാമ്പാറും തേങ്ങ ചേർത്തരയ്ക്കുന്ന ചട്ണിയും തക്കാളിച്ചമ്മന്തിയുമൊക്കെ രുചി ഇരട്ടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ദോശ കൊണ്ട് മാത്രം പേരും പെരുമയും വർധിച്ച ചില റസ്റ്ററന്റുകളുണ്ട്.
ശരവണ ഭവൻ : ദക്ഷിണേന്ത്യൻ വിഭവങ്ങളാണ് ഈ റസ്റ്ററന്റിനെ പ്രശസ്തമാക്കിയത്. പ്രധാനമായും പല തരം ദോശകൾ. ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കു പുറമേ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലുമുണ്ട് ഈ ഭക്ഷണശാലയുടെ ശാഖകൾ.
വുഡ്‌ലാൻഡ്‌സ്: ദക്ഷിണേന്ത്യയിലെ പ്രധാന സസ്യാഹാര ഭക്ഷണശാലകളിൽ ഒന്നാണിത്. ദോശയാണ് ഇവിടുത്തെ താരമെങ്കിലും മറ്റു വിഭവങ്ങളും രുചിയിൽ അതിഗംഭീരം തന്നെയാണ്. ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ റസ്റ്ററന്റിന്റെയും ശാഖകളുണ്ട്.
ആനന്ദ ഭവൻ : ദോശകൾ തന്നെയാണ് ഇവിടുത്തെയും ഹൈലൈറ്റ്. തനിനാടൻ രുചികൾ വിളമ്പുന്ന ഈ രുചിശാലയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ശാഖകളുണ്ട്. സിംഗപ്പൂർ, മലേഷ്യ പോലുള്ള രാജ്യങ്ങളിലും ആനന്ദ ഭവൻ തങ്ങളുടെ ദോശകളിലൂടെ രുചിയുടെ പുതുചരിത്രമെഴുതുന്നു.
മദ്രാസ് കഫേ : ജനനം യുകെയിൽ ആണെങ്കിലും പേരുസൂചിപ്പിക്കുന്നതു പോലെ വിഭവങ്ങൾ ദക്ഷിണേന്ത്യൻ തന്നെയാണ്. ദോശ തീർക്കുന്ന രുചി വൈവിധ്യം തന്നെയാണ് ഇവിടുത്തെയും പ്രധാനാകർഷണം.
മുരുകൻ ഇഡ്‌ഡലി ഷോപ് : പേരിൽ ഇഡ്‌ഡലി ആണെങ്കിലും ഇവിടെ പലതരത്തിലുള്ള ദോശകൾ ലഭിക്കും. തമിഴ്‌നാട്ടിലാണ് ഈ റസ്റ്റോറന്റ് ആരംഭിച്ചത്. ഇപ്പോൾ സിംഗപ്പൂർ, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും ശാഖകളുണ്ട്.
പല പേരിൽ, രൂപത്തിൽ, രുചിയിൽ ദോശകൾ ലഭ്യമാണ്. പ്രധാനപ്പെട്ടവ ഏതൊക്കെയെന്നു നോക്കാം.
പ്ലെയിൻ ദോശ : ഒട്ടും കനമില്ലാതെ, വലുപ്പത്തിൽ, നല്ലതു പോലെ മൊരിച്ചെടുക്കുന്ന സ്വർണ നിറത്തിലുള്ള ദോശ. അരിയും ഉഴുന്നും അരച്ചെടുത്ത് എട്ടുമണിക്കൂറോളം പുളിപ്പിച്ചതിനു ശേഷം ചുട്ടെടുക്കുന്നു.
മസാല ദോശ : ദോശകളിൽ താരങ്ങൾ പലരുണ്ടെങ്കിലും മസാല ദോശ എക്കാലത്തും നിത്യഹരിത നായകൻ തന്നെയാണ്. ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകും ഇഞ്ചിയുമൊക്കെ ചേരുന്ന വേവിച്ചുടച്ച മസാല ദോശയ്ക്കുള്ളിൽ വച്ച് മടക്കിയാണ് വിളമ്പുക. രുചിയിൽ അഗ്രഗണ്യൻ എന്നുതന്നെ വിളിക്കാം.
റവ ദോശ : പേര് സൂചിപ്പിക്കുന്നത് പോലെ റവയാണ് പ്രധാന ചേരുവ. നന്നായി മൊരിയിച്ച് ചുട്ടെടുക്കുന്ന ഈ ദോശയ്ക്ക് ആരാധകർ നിരവധിയുണ്ട്.
നീർ ദോശ : കർണാടകയാണ് നീർദോശയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. അരിയും തേങ്ങയുമെല്ലാം ചേരുന്ന ഈ കൂട്ടിനു യഥാർത്ഥ ദോശയുടെ രുചിയുമായി യാതൊരു ബന്ധവുമില്ല. നല്ലതുപോലെ കനം കുറഞ്ഞ, വളരെ സോഫ്റ്റായ ഒന്നാണ് നീർ ദോശ. കന്നഡയിൽ നീർ എന്നാൽ ജലം എന്നാണ് അർഥം. വെള്ളത്തിന് സമാനമായ മാവാണിത് തയാറാക്കാനായി ഉപയോഗിക്കുന്നത്.
മൈസൂർ മസാല ദോശ : മൈസൂരിൽ ജന്മം കൊണ്ട ഈ ദോശ തയാറാക്കുന്നതിലുണ്ട് പ്രത്യേകത. അൽപം എരിവുള്ള ചട്ണി ദോശയ്ക്ക് മുകളിൽ പുരട്ടിയതിനു ശേഷമാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയാറാക്കുന്ന മസാല അകത്തു വയ്ക്കുന്നത്. വെളുത്തുള്ളി, വറ്റൽ മുളക് തുടങ്ങിയവയാണ് ചട്ണിയിലെ പ്രധാന ചേരുവകൾ.