ഈ എസ്യുവിയിലാണ് ഉറക്കവും പാചകവും; വാഹനത്തില്‍ വീടൊരുക്കിയ കുടുംബം!
അടുക്കളയെന്നത് വളരെ വിശാലമായ ഒരു സങ്കല്‍പ്പമാണ് നമുക്ക്. വലിയ പത്തായങ്ങളും കബോര്‍ഡുകളും ഒരു നൂറു പാത്രങ്ങളുമെല്ലാമായി വളരെ വലിയൊരു ലോകമാണ് അത് നമ്മുടെയെല്ലാം മനസ്സില്‍. കറികളുടെയും പപ്പടം കാച്ചുന്നതിന്‍റെയുമെല്ലാം ഗന്ധം ഉച്ചവെയിലിലലിഞ്ഞ് മൂക്കിലേക്ക് അടിച്ചുകയറുമ്പോള്‍ 'വീടെത്തി'യെന്ന്

അടുക്കളയെന്നത് വളരെ വിശാലമായ ഒരു സങ്കല്‍പ്പമാണ് നമുക്ക്. വലിയ പത്തായങ്ങളും കബോര്‍ഡുകളും ഒരു നൂറു പാത്രങ്ങളുമെല്ലാമായി വളരെ വലിയൊരു ലോകമാണ് അത് നമ്മുടെയെല്ലാം മനസ്സില്‍. കറികളുടെയും പപ്പടം കാച്ചുന്നതിന്‍റെയുമെല്ലാം ഗന്ധം ഉച്ചവെയിലിലലിഞ്ഞ് മൂക്കിലേക്ക് അടിച്ചുകയറുമ്പോള്‍ 'വീടെത്തി'യെന്ന് ഉള്ളിലിരുന്നാരോ ദീര്‍ഘനിശ്വാസം വിടും. ചെറുവാഹനങ്ങളില്‍ വീടും ചുമന്നുകൊണ്ടുള്ള യാത്രകള്‍ ഇക്കാലത്ത് ട്രെന്‍ഡാണ്.
വാനുകളും മറ്റും വീടാക്കി, അതിനുള്ളില്‍ കിടക്കയും മറ്റു സൗകര്യങ്ങളും സെറ്റ് ചെയ്ത് യാത്ര ചെയ്യാനിറങ്ങുന്ന കുടുംബങ്ങള്‍ ഇക്കാലത്തെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഭൂരിഭാഗം പേരും ഭക്ഷണം ഒന്നുകില്‍ പുറത്ത് നിന്നു കഴിക്കുകയോ അല്ലെങ്കില്‍ പക്കേജ്ഡ് ഫുഡിനെ ആശ്രയിക്കുകയോ ചെയ്യുകയാണ് പതിവ്. ഇത് ആരോഗ്യകരമല്ലെന്ന് അറിയാമെങ്കിലും പ്രായോഗികത കണക്കിലെടുത്ത് ഭൂരിഭാഗം സഞ്ചാരികളും ഈ രീതി പിന്തുടരുന്നവരാണ്.
ഇവിടെയാണ് ക്യാപര്‍ വാനില്‍ യാത്ര ചെയ്യുന്ന ചിക്കി, കപില്‍ എന്നീ ദമ്പതിമാര്‍ വ്യത്യസ്തരാകുന്നത്. ഇവരുടെ 'ഹോം ഓൺ വീൽസ്' വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്‍ഭാഗത്ത് പൂര്‍ണമായ ഒരു അടുക്കള ഉള്‍ക്കൊള്ളുന്ന തരത്തില്‍ പരിഷ്കരിച്ച വാഹനത്തിലാണ് ഇവരുടെ യാത്ര. കൂടെ ഇവരുടെ രണ്ടു മക്കളും ഉണ്ട്. ഡ്രോയറുകളും ഷെൽഫുകളും മുതല്‍ വലിയ സ്റ്റോറേജ് സ്പേസ് വരെ എല്ലാം ഇതിനുള്ളിലുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ അടുക്കിവയ്ക്കാനുള്ള ഡ്രോയറും പലവ്യഞ്ജനങ്ങള്‍ക്കായി റാക്കും പാത്രങ്ങൾ അടുക്കിവയ്ക്കാൻ ഒരു ആഴത്തിലുള്ള റാക്കുമെല്ലാം വളരെ അവിശ്വസനീയമായ രീതിയിലാണ് ഈ വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇവ മാത്രമല്ല, യാത്രയ്ക്കിടെ രുചികരമായ ഭക്ഷണം പാകം ചെയ്യാൻ അവർ ഡബിൾ ബർണർ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നു. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ഇവര്‍ ഭക്ഷണം പാകംചെയ്യുന്ന ഒട്ടേറെ വിഡിയോകള്‍ ഇവരുടെ പ്രൊഫൈലില്‍ ഉണ്ട്. ഇഡ്ഡലിയും സാമ്പാറും മുതല്‍ പനീര്‍ ബുര്‍ജി വരെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഇവര്‍ ഇതിനുള്ളില്‍ തയ്യാറാക്കുന്നു. ഈ അടുക്കള സജ്ജീകരണം വെറും പത്തു മിനിറ്റില്‍ ഉള്ളിലേക്ക് മടക്കിവയ്ക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഈ കുടുംബം യാത്രക്കിടെ താമസത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്നില്ല. അടുക്കള 'മടക്കിവച്ചാല്‍' പിന്‍സീറ്റുകളില്‍ കിടന്നുറങ്ങാനായി ഒരു ക്വീന്‍ സൈസ് ബെഡ് സജ്ജീകരിച്ചിരിക്കുന്നതായി കാണാം. ഒട്ടേറെ ആളുകള്‍ ഈ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വാനില്‍ യാത്ര ചെയ്യുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ടെങ്കിലും ഭക്ഷണം പാകം ചെയ്ത് ഇങ്ങനെ സഞ്ചരിക്കുന്ന അധികം പേരെ കണ്ടിട്ടില്ല എന്ന് ആളുകള്‍ കമന്റ് ചെയ്തു.