യാത്രകളും അന്നാട്ടിലെ പലതരം വിഭവങ്ങളും പാചകവും സ്പെഷൽ ഫൂഡുമൊക്ക തയാറാക്കുന്ന ലക്ഷ്മി നായർക്ക് ആരാധകർ ഏറെയുണ്ട്. 'ലക്ഷ്മിനായർ വ്ലോഗ്സ്' എന്ന ചാനലിലൂടെ യാത്രയും പല ടിപ്സുകളും ഫൂഡും ഇഷ്ടപ്പെട്ട രുചിയിടങ്ങളുമൊക്കെ ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ തടികുറയ്ക്കേണ്ടവർക്ക് ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളും അന്നാട്ടിലെ പലതരം വിഭവങ്ങളും പാചകവും സ്പെഷൽ ഫൂഡുമൊക്ക തയാറാക്കുന്ന ലക്ഷ്മി നായർക്ക് ആരാധകർ ഏറെയുണ്ട്. 'ലക്ഷ്മിനായർ വ്ലോഗ്സ്' എന്ന ചാനലിലൂടെ യാത്രയും പല ടിപ്സുകളും ഫൂഡും ഇഷ്ടപ്പെട്ട രുചിയിടങ്ങളുമൊക്കെ ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ തടികുറയ്ക്കേണ്ടവർക്ക് ഏറെ പ്രയോജനകരമായ വിഭവവുമായാണ് ലക്ഷ്മി നായർ എത്തിയിരിക്കുന്നത്. ഇങ്ങനെ കഴിച്ചാൽ ഉറപ്പായും വണ്ണം കുറയുമെന്നും പറയുന്നുണ്ട്. ഒാട്സ് കൊണ്ട് ഹെൽത്തിയായ വിഭവം.

 ശരീരഭാരം കുറച്ച് മെലിയണം എന്നത് മിക്കവരുടെയും ആഗ്രഹമാണ്. എന്തൊക്കെ കഴിച്ചാലും തടി കുറയുന്നില്ലെന്നാണ് മിക്കവരുടെയും പരാതി. വണ്ണം കുറയ്ക്കാനായി പട്ടിണി കിടക്കരുത്. ആരോഗ്യകരമായ ഭക്ഷണം കൃത്യമായി കഴിച്ച് വ്യായാമവും ചെയ്ത് തടികുറയ്ക്കാം. ലക്ഷ്മി നായർ പങ്കുവച്ച ഹെൽത്തി വിഭവം എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ഒട്ടും സ‌മയം കളയാതെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ് ഈ വിഭവം. ഫൈബറും പ്രോട്ടീനും നിറഞ്ഞ ഹെൽത്തി ഫൂഡ്.

ADVERTISEMENT

ആദ്യം ഒരു കപ്പ് ഓട്സ് പാല് ചേർത്ത് കുതിരാൻ വയ്ക്കാം. കൊഴുപ്പ് കുറഞ്ഞ പാല് ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു സവാള, കാരറ്റ് എരിവിന് ആവശ്യമുള്ള പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞുവയ്ക്കാം. കുതിർന്ന ഓട്സിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് അടിച്ചെടുത്തതും അരിഞ്ഞുവച്ച സവാളയും കാരറ്റും പച്ചമുളകും മല്ലിയിലയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം. ഹിമാലയൻ സോൾട്ടാണ് ഇവിടെ ചേർത്തിയിരിക്കുന്നത്. നന്നായി ചൂടായ പാനിലേക്ക് ഓയിൽ ചേർത്ത് ചൂടാകുമ്പോൾ ഈ മിശ്രിതം ഒഴിച്ച് അടച്ച് വച്ച് വേവിക്കാം. തിരിച്ചു മറച്ചുമിട്ട് വേവിക്കണം. പെട്ടെന്ന് തയാറാക്കാവുന്നതാണ് ഓട്സിന്റെ ഈ ബ്രേക്ക്ഫാസ്റ്റ്. പീസ്ത പോലെ മുറിച്ചെടുത്ത് കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിച്ചാൽ പെട്ടെന്ന് വണ്ണം കുറയ്ക്കാം.

English Summary:

Lekshmi Nair Shares Weightloss Breakfast Recipe