പാത്രത്തിന്റെ അടി കരിഞ്ഞോ? വൃത്തിയാക്കാന്‍ സവാള മാത്രം മതി
അടുപ്പില്‍ പാത്രം വച്ച് മറ്റു പണികള്‍ക്കു പോയാൽ തിരിച്ചുവരുമ്പോഴേക്കും അടി കരിഞ്ഞുപിടിച്ച് പാത്രം കളയാന്‍ തോന്നുന്ന രീതിയില്‍ ആയിട്ടുണ്ടാകും! കയ്യില്‍ കിട്ടിയ സകല സോപ്പും ഡിഷ്‌വാഷുമൊക്കെ ഇട്ട് പിന്നെയങ്ങോട്ട് യുദ്ധമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ പാത്രം വൃത്തിയാവില്ല എന്നു മാത്രമല്ല, ഇതില്‍ പിന്നീട്

അടുപ്പില്‍ പാത്രം വച്ച് മറ്റു പണികള്‍ക്കു പോയാൽ തിരിച്ചുവരുമ്പോഴേക്കും അടി കരിഞ്ഞുപിടിച്ച് പാത്രം കളയാന്‍ തോന്നുന്ന രീതിയില്‍ ആയിട്ടുണ്ടാകും! കയ്യില്‍ കിട്ടിയ സകല സോപ്പും ഡിഷ്‌വാഷുമൊക്കെ ഇട്ട് പിന്നെയങ്ങോട്ട് യുദ്ധമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ പാത്രം വൃത്തിയാവില്ല എന്നു മാത്രമല്ല, ഇതില്‍ പിന്നീട് പാചകം ചെയ്യുന്ന ഭക്ഷണത്തില്‍ വിഷാംശം കലരാനും സാധ്യത ഏറെയാണ്.
അടി കരിഞ്ഞ പാത്രം വൃത്തിയാക്കാന്‍ വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗം പങ്കുവച്ചിരിക്കുകയാണ് കാമന ഭാസ്കരന്‍ എന്ന ഇന്‍സ്റ്റഗ്രാം ക്രിയേറ്റര്‍. തന്‍റെ മുത്തശ്ശി പറഞ്ഞു തന്ന വിദ്യയാണ് ഇതെന്ന് പറഞ്ഞുകൊണ്ട് കാമന പങ്കുവച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീട്ടില്‍ എപ്പോഴും കാണുന്ന സവാളയാണ് ഇവിടെ താരം.
ഒരു വലിയ സവാള മുറിച്ച് അതിന്‍റെ കാല്‍ ഭാഗം എടുക്കുക. തൊലി കളയേണ്ട ആവശ്യം ഇല്ല. ഇത് കരിഞ്ഞ പാത്രത്തില്‍ ഇട്ട ശേഷം, കാല്‍ കപ്പ് വെളുത്ത വിനാഗിരി ഇതിലേക്ക് ഒഴിക്കുക. പത്തു മിനിറ്റ് നേരം തിളപ്പിക്കുക. അപ്പോള്‍ അടിയിലുള്ള കറ ഇളകി മുകളിലേക്ക് വരുന്നത് കാണാം.
സവാളയിലെയും വിനാഗിരിയിലെയും സ്വാഭാവിക അസിഡിറ്റിയാണ് കരിഞ്ഞ ഭാഗം നീക്കം ചെയ്യാന്‍ സഹായിക്കുന്നത്. വെള്ളം കളഞ്ഞ ശേഷം, അടിയില്‍ അവശേഷിക്കുന്ന കരിഞ്ഞ ഭാഗം നീക്കം ചെയ്യാന്‍ സ്പോഞ്ച് അല്ലെങ്കില്‍ സ്റ്റീല്‍ വൂള്‍ ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പാത്രം വീണ്ടും പുതിയ തിളക്കത്തോടെ തിരിച്ചു കിട്ടും.