ഇത് പുതിയ ട്രെന്‍ഡിങ് വിഭവം; നമ്മുടെ ഐസൊരതി, അവരുടെ ബര്‍ഫി
മഞ്ഞു പൊഴിയുന്ന പല നാടുകളിലും ഐസ് ഒരു പ്രധാന വിഭവമാണ്! ഐസ് കൊണ്ട്, ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോകും കഴിയാത്തത്ര വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ പലയിടത്തുമുണ്ട്. കേരളത്തില്‍ പല പ്രദേശങ്ങളിലും ഐസ് ഗ്രേറ്റ് ചെയ്ത്, അതിലേക്ക് വിവിധ മസാലകളും മറ്റും ഇട്ട് ഉണ്ടാക്കുന്ന ഐസൊരതി എന്നൊരു സംഭവം കിട്ടും.

മഞ്ഞു പൊഴിയുന്ന പല നാടുകളിലും ഐസ് ഒരു പ്രധാന വിഭവമാണ്! ഐസ് കൊണ്ട്, ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോകും കഴിയാത്തത്ര വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ പലയിടത്തുമുണ്ട്. കേരളത്തില്‍ പല പ്രദേശങ്ങളിലും ഐസ് ഗ്രേറ്റ് ചെയ്ത്, അതിലേക്ക് വിവിധ മസാലകളും മറ്റും ഇട്ട് ഉണ്ടാക്കുന്ന ഐസൊരതി എന്നൊരു സംഭവം കിട്ടും. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള അത്തരം ഒരു വിഭവം ഈയിടെ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആയി. നിറയെ മസാലകളും എരിവും മധുരവും പുളിയുമെല്ലാം ചേര്‍ന്ന വിചിത്രമായ ഒരു ഐസ് വിഭവമാണിത്.
ഹിമാചല്‍ പ്രദേശിലെ സോലനില്‍ നിന്നുള്ള രൂഹി എന്ന ഫുഡ് വ്ളോഗര്‍ ആണ് ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്. തൻ്റെ ജന്മനാട്ടിൽ ഐസ് കഴിക്കുന്നത് വളരെ സാധാരണമാണ് എന്ന് ഇവര്‍ പറയുന്നു. ഐസ് കൊണ്ടുള്ള ഈ പ്രത്യേകതരം ബര്‍ഫി ഉണ്ടാക്കുന്ന വിശദമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്.
വലിയൊരു ഐസ് കട്ട എടുക്കുന്നതാണ് ആദ്യം കാണുന്നത്. ഇത് വെള്ളമായി പോകാതെ പൊടിക്കുന്നു. ഇതിലേക്ക്, മല്ലിയില, പുളി, ഉപ്പ് എന്നിവ മിക്സിയില്‍ ഇട്ട് അടിച്ചെടുത്ത ഒരു ചട്ണി ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുന്നു. മുകളിലേക്ക് അല്‍പ്പം ചുവന്ന മുളകുപൊടിയും ചേര്‍ക്കുന്നു. മധുരത്തിനായി പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ഐസ് ബര്‍ഫി റെഡി. ഇത് ചെറിയ പാത്രങ്ങളിലാക്കി കോരി കഴിക്കാം. ഇന്‍റര്‍നെറ്റില്‍ ഈ വിഡിയോ ദശലക്ഷക്കണക്കിനാളുകള്‍ ഇതുവരെ കണ്ടുകഴിഞ്ഞു.
നേരത്തെ ഇതേപോലെ സ്നോക്രീം ഉണ്ടാക്കുന്ന വിഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ തരംഗമായിരുന്നു. ഐസും പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും വാനില എസൻസും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണിത്. കാരമൽ സിറപ്പ്, ചോക്ലേറ്റ് സിറപ്പ്, കോൾഡ് ബ്രൂ എന്നിവ ഉപയോഗിച്ച് സ്നോ ട്രീറ്റ് എങ്ങനെ ഉണ്ടാക്കാമെന്ന് കാണിച്ച് ഹോളിവുഡ് താരം റീസ് വിതർസ്പൂൺ പോലും ഈ ട്രെന്‍ഡിന്‍റെ ഭാഗമായി.