എം ലാൽ സിനിപ്ലക്സിലെ ‘സഞ്ചാരി’ റസ്റ്ററന്റിൽ ജോലി നേടാം; സന്തോഷവാർത്ത പങ്കിട്ട് ഷെഫ് സുരേഷ് പിള്ള
ഭക്ഷണപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഷെഫ് സുരേഷ് പിള്ള. ലോകത്തിലെ നാനാഭാഗത്തും രുചിയിടങ്ങൾ പടുതുയർത്തിയ ഈ പാചകവിദഗ്ദനെ അറിയാത്തവരില്ല. വ്യത്യസ്തമായ രുചിക്കൂട്ടിൽ ഷെഫ് പിള്ള തയാറാക്കുന്നതെന്തിനും പ്രത്യേക സ്വാദെന്ന് രുചിയറിഞ്ഞവർ സാക്ഷ്യപ്പെടുത്തുന്നു. ‘പാചകം ഒരു കലയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള

വ്യവസായി സമീർ ഹംസയുടെ യൂണിവേഴ്സ് ഡൈനേഴ്സും ഷെഫ് പിള്ളയുടെ ആർസിപി ഹോസ്പിറ്റാലിറ്റിയും ചേർന്ന് ഹരിപ്പാടുള്ള എം ലാൽ സിനിപ്ലക്‌സിൽ പുതുതായി തുടങ്ങുന്ന റസ്റ്ററന്റിന്റെ പേര് ‘സഞ്ചാരി ബൈ പിള്ള’. സമൂഹ മാധ്യമത്തിലൂടെയാണ് മോഹൻലാലും ഷെഫ് പിള്ളയും സമീർ ഹംസയും ചേർന്ന് പേരു വെളിപ്പെടുത്തിയത്. റസ്റ്ററന്റിനു പേര് തേടി ഷെഫ് പിള്ള ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ മാസം വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഏകദേശം നാൽപതിനായിരം പേരുകളാണ് നിർദേശിക്കപ്പെട്ടത്. ബെംഗളൂരുവിൽ െഎടി പ്രഫഷനലുകളായ പ്രീതയും കിരണുമാണ് ‘സഞ്ചാരി’ എന്ന പേര് നിർദേശിച്ചത്. മോഹൻലാൽ അഭിനയിച്ച സിനിമയുടെ പേര് ‘സഞ്ചാരി’ നിർദേശിച്ചത് ഏറെ കൗതുകമായി.
‘എന്റെ പഴയ സിനിമയുടെ പേരാണ് സഞ്ചാരി. അങ്ങോട്ടും ഇങ്ങോട്ടും സഞ്ചിരിക്കുന്നവർക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലം’ – റസ്റ്ററന്റിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ പറഞ്ഞു. തനിനാടൻ രുചിക്കൂട്ടുകളും അറബിക്, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങളും ഇവിടെ വിളമ്പുന്നു.
റസ്റ്ററന്റിൽ തൊഴിൽ അവസരങ്ങളുണ്ടെന്ന് ഷെഫ് പിള്ള സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മാർച്ച് 17 ഞായർ രാവിലെ 10 മുതൽ തിയറ്റർ കോംപ്ലക്സിൽ ഓപ്പൺ ഇന്റർവ്യൂ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം തയാറാക്കാനും വിളമ്പാനും താൽപര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പാർക്കിങ് സൗകര്യവും മിതമായ നിരക്കിൽ രുചിയൂറും വിഭവങ്ങളുമായി ഒരു ഹോട്ടല്‍ ദേശീയപാതയോരത്തു തുടങ്ങണമെന്നത് നിരവധി സുഹൃത്തുക്കളുടെ ആഗ്രഹമായിരുന്നുവെന്നു സുരേഷ് പിള്ള പറയുന്നു. ഇപ്പോൾ ആ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുകയാണ്. മറ്റുള്ളവരുടെ സന്തോഷത്തിനു നമ്മള്‍ കാരണമാകുമ്പോഴാണ് ജീവിതത്തില്‍ എന്തെങ്കിലും ചെയ്തുവെന്ന് നമുക്ക് തോന്നുകയെന്നും ഷെഫ് പിള്ള പറയുന്നു.