ഗോലി സോഡ ഇഷ്ടമാണോ? വിഡിയോ പങ്കിട്ട് കനിഹ
ഐസ്ക്രീമും തണുത്ത ജൂസുകളും എന്നുവേണ്ട ഉള്ളം തണുപ്പിക്കാൻ പല തരം പാനീയങ്ങളെ ആശ്രയിക്കുന്ന ദിവസങ്ങളിലൂടെയാണ് കടന്നു പൊയ്കൊണ്ടിരിക്കുന്നത്. ചൂട് അത്രയേറെ വലക്കുന്നുവെന്നു ചുരുക്കം. പണ്ടുണ്ടായിരുന്നതും എന്നാൽ ഇടക്കാലത്തു അപ്രത്യക്ഷമായതുമായ ഒന്നാണ് ഗോലി സോഡ. മനസങ്ങ് നീറണേ...ഗോലി സോഡ നീയാ...എന്ന്

ഐസ്ക്രീമും തണുത്ത ജൂസുകളും എന്നുവേണ്ട ഉള്ളം തണുപ്പിക്കാൻ പല തരം പാനീയങ്ങളെ ആശ്രയിക്കുന്ന ദിവസങ്ങളിലൂടെയാണ് കടന്നു പൊയ്കൊണ്ടിരിക്കുന്നത്. ചൂട് അത്രയേറെ വലക്കുന്നുവെന്നു ചുരുക്കം. പണ്ടുണ്ടായിരുന്നതും എന്നാൽ ഇടക്കാലത്തു അപ്രത്യക്ഷമായതുമായ ഒന്നാണ് ഗോലി സോഡ.
മനസങ്ങ് നീറണേ...ഗോലി സോഡ നീയാ...എന്ന് പ്രേമലുവിൽ പാടുന്നത് പോലെ, മനസിന്റെ നീറ്റലുമാത്രമല്ല, ശരീരത്തിന്റെ പുകച്ചിലിനും ചെറിയൊരു ശമനമേകാൻ ഗോലി സോഡയ്ക്ക് കഴിയും. അത് സാക്ഷ്യപ്പെടുത്തുകയാണ് ചലച്ചിത്ര താരം കനിഹ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഗോലി സോഡ കുടിയ്ക്കുന്ന വിഡിയോ കനിഹ പങ്കുവച്ചിരിക്കുന്നത്. ബീറ്റ് ദി ഹീറ്റ് എന്നെഴുതിയതിനൊപ്പം നിങ്ങൾക്ക് ഗോലി സോഡ ഇഷ്ടമാണോ എന്നും താരം ചോദിച്ചിട്ടുണ്ട്.
ഗോലി സോഡയുടെ പ്രത്യേകത എല്ലാവർക്കും തന്നെ അറിയാം. കുപ്പിയിൽ അടപ്പിന് പകരമായി ഗോലിയായിരിക്കും ഉണ്ടായിരിക്കുക. കുറച്ച് ബലം പ്രയോഗിച്ച് ഉള്ളിലേക്ക് തള്ളിയാൽ മാത്രമേ, ഗോലി മാറ്റി സോഡ കുടിക്കാൻ കഴിയുകയുള്ളൂ. അങ്ങനെയെല്ലാം ചെയ്താണ് കനിഹ ഗോലി സോഡ ആസ്വദിക്കുന്നത്. കുപ്പിയിൽ കാണുന്ന ഒരു കുഴിവുള്ള ഭാഗം, സോഡ കുടിക്കാനുള്ള സൗകര്യാർത്ഥമുള്ളതായിരിക്കുമെന്നും താരം വിഡിയോയിൽ പറയുന്നുണ്ട്.
ഓറഞ്ച്, ചെറുനാരങ്ങ എന്നിവയുടെ മണവും രുചിയുമുള്ളതാണ് ഗോലി സോഡകളിൽ അധികവും. നീണ്ട ഒരു കാലത്തിന്റെ ചരിത്രം പറയാനുള്ള ഒരു പാനീയമാണിത്. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ തന്നെ ഈ സോഡ ദാഹം ശമിപ്പിക്കാനായി വിപണിയിൽ എത്തിയിരുന്നു.
സാധാരണ കുപ്പികളിൽ നിന്നും വ്യത്യസ്തമായി കനം കൂടിയ, ഒരു പ്രത്യേക രൂപത്തോടു കൂടിയ കുപ്പിയിലാണ് ഇത് ലഭ്യമാകുക. കുപ്പിയുടെ വായ് ഭാഗത്തായി മാർബിൾ കൊണ്ടുള്ള ഒരു ഗോലിയും കാണും. ഏപ്രിൽ - മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ സോഡ വിറ്റുപോകുന്നത്.